യിരെമ്യാവ് 13:1
യഹോവ[46] എന്നോടു: നീ ചെന്നു, ഒരു ചണനൂല്‍ക്കച്ച വാങ്ങി നിന്‍റെ അരെക്കു കെട്ടുക; അതിനെ വെള്ളത്തില്‍ ഇടരുതു എന്നു കല്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 13:2
അങ്ങനെ ഞാന്‍ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരെക്കു കെട്ടി.(Add Ref)|(Add Notes)
യിരെമ്യാവ് 13:3
യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 13:4
നീ വാങ്ങി അരെക്കു കെട്ടിയ കച്ച എടുത്തു പറുപ്പെട്ടു ഫ്രാത്തിന്നരികത്തു ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലില്‍ ഒളിച്ചു വെക്കുക.(Add Ref)|(Add Notes)
യിരെമ്യാവ് 13:5
യഹോവ[46] എന്നോടു കല്പിച്ചതു പോലെ ഞാന്‍ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 13:6
ഏറിയ നാള്‍ കഴിഞ്ഞശേഷം യഹോവ[46] എന്നോടു: നീ പുറപ്പെട്ടു ഫ്രാത്തിന്നരികെ ചെന്നു, അവിടെ ഒളിച്ചുവെപ്പാന്‍ നിന്നോടു കല്പിച്ച കച്ച എടുത്തുകൊള്‍ക എന്നരുളിച്ചെയ്തു.(Add Ref)|(Add Notes)
യിരെമ്യാവ് 13:7
അങ്ങനെ ഞാന്‍ ഫ്രാത്തിന്നരികെ ചെന്നു, ഒളിച്ചുവെച്ചിരുന്ന സ്ഥലത്തു നിന്നു കച്ച മാന്തി എടുത്തു; എന്നാല്‍ കച്ച കേടുപിടിച്ചു ഒന്നിന്നും കൊള്ളരുതാതെ ആയിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 13:8
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 13:9
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാന്‍ യെഹൂദയുടെ ഗര്‍വ്വവും യെരൂശലേമിന്‍റെ മഹാഗര്‍വ്വവും കെടുത്തുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 13:10
എന്‍റെ വചനം കേള്‍പ്പാന്‍ മനസ്സില്ലാതെ ഹൃദയത്തിന്‍റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിന്നും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.(Add Ref)|(Add Notes)
യിരെമ്യാവ് 13:11
കച്ച ഒരു മനുഷ്യന്‍റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാന്‍ യിസ്രായേല്‍ഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീര്‍ത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്നു എന്നോടു പറ്റിയിരിക്കുമാറാക്കി; അവര്‍ക്കോ അനുസരിപ്പാന്‍ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 13:12
അതുകൊണ്ടു നീ അവരോടു പറയേണ്ടതു: എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] അരുളിച്ചെയ്യുന്നു; എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങള്‍ അറിയുന്നില്ലയോ എന്നു അവര്‍ നിന്നോടു ചോദിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 13:13
അതിന്നു നീ അവരോടു പറയേണ്ടതു: യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ ദേശത്തിലെ സര്‍വ്വനിവാസികളെയും ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്ന രാജാക്കന്മാരെയും പൂരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സര്‍വ്വനിവാസികളെയും ഞാന്‍ ലഹരികൊണ്ടു നിറെക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 13:14
ഞാന്‍ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും മുട്ടി നശിക്കുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു; അവരെ നശിപ്പിക്കയല്ലാതെ ഞാന്‍ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 13:15
നിങ്ങള്‍ കേള്‍പ്പിന്‍ , ചെവിതരുവിന്‍ ; ഗര്‍വ്വിക്കരുതു; യഹോവയല്ലോ അരുളിച്ചെയ്യുന്നതു.(Add Ref)|(Add Notes)
യിരെമ്യാവ് 13:16
ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാല്‍ അന്ധകാരപര്‍വ്വതങ്ങളില്‍ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവെക്കു ബഹുമാനം കൊടുപ്പിന്‍ ; അല്ലെങ്കില്‍ നിങ്ങള്‍ പ്രകാശത്തിന്നു കാത്തിരിക്കെ അവന്‍ അന്ധതമസ്സും കൂരിരുട്ടും വരുത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 13:17
നിങ്ങള്‍ കേട്ടനുസരിക്കയില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ ഗര്‍വ്വം നിമിത്തം രഹസ്യത്തില്‍ കരയും; യഹോവയുടെ ആട്ടിന്‍ കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാല്‍ ഞാന്‍ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 13:18
നീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിന്‍ ; നിങ്ങളുടെ ചൂഡാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക.(Add Ref)|(Add Notes)
യിരെമ്യാവ് 13:19
തെക്കുള്ള പട്ടണങ്ങള്‍ അടെക്കപ്പെട്ടിരിക്കുന്നു; തുറപ്പാന്‍ ആരുമില്ല; യെഹൂദയെ മുഴുവനും പിടിച്ചു കൊണ്ടുപോയി, അശേഷം പിടിച്ചു കൊണ്ടുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 13:20
നീ തലപൊക്കി വടക്കു നിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്‍റെ മനോഹരമായ ആട്ടിന്‍ കൂട്ടം എവിടെ?(Add Ref)|(Add Notes)
യിരെമ്യാവ് 13:21
നിനക്കു സഖികളായിരിപ്പാന്‍ നീ തന്നേ ശീലിപ്പിച്ചവരെ അവന്‍ നിനക്കു തലവന്മാരായി നിയമിക്കുന്നു എങ്കില്‍ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?(Add Ref)|(Add Notes)
യിരെമ്യാവ് 13:22
ഇങ്ങനെ എനിക്കു ഭവിപ്പാന്‍ സംഗതി എന്തു എന്നു നീ ഹൃദയത്തില്‍ ചോദിക്കുന്നുവെങ്കില്‍--നിന്‍റെ അകൃത്യബഹുത്വം നിമിത്തം നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പു നീങ്ങിയും നിന്‍റെ കുതികാലിന്നു അപമാനം വന്നും ഇരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 13:23
കൂശ്യന്നു തന്‍റെ ത്വക്കും പുള്ളിപ്പുലിക്കു തന്‍റെ പുള്ളിയും മാറ്റുവാന്‍ കഴിയുമോ? എന്നാല്‍ ദോഷം ചെയ്‍വാന്‍ ശീലിച്ചിരിക്കുന്ന നിങ്ങള്‍ക്കും നന്മ ചെയ്‍വാന്‍ കഴിയും.(Add Ref)|(Add Notes)
യിരെമ്യാവ് 13:24
ആകയാല്‍ ഞാന്‍ അവരെ മരുഭൂമിയിലെ കാറ്റത്തു പാറിപ്പോകുന്ന താളടിപോലെ ചിതറിച്ചുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 13:25
നീ എന്നെ മറന്നു വ്യാജത്തില്‍ ആശ്രയിച്ചിരിക്കകൊണ്ടു ഇതു നിന്‍റെ ഓഹരിയും ഞാന്‍ നിനക്കു അളന്നുതന്ന അംശവും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 13:26
അതുകൊണ്ടു ഞാനും നിന്‍റെ നഗ്നത പ്രത്യക്ഷമാകേണ്ടതിന്നു നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പു നിന്‍റെ മുഖത്തിന്നു മീതെ പൊക്കിവെക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 13:27
നിന്‍റെ വ്യഭിചാരം, മദഗര്‍ജ്ജനം, വേശ്യാവൃത്തിയുടെ വഷളത്വം എന്നീ മ്ളേച്ഛതകളെ ഞാന്‍ വയലുകളിലെ കുന്നുകളിന്മേല്‍ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്കു അയ്യോ കഷ്ടം! നിര്‍മ്മലയായിരിപ്പാന്‍ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം(Add Ref)|(Add Notes)