📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 20

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 20 >>

യിരെമ്യാവ് 20:1
എന്നാല്‍ യിരെമ്യാവു ഈ കാര്യങ്ങളെ പ്രവചിക്കുന്നതു ഇമ്മേരിന്‍റെ മകനും യഹോവയുടെ ആലയത്തിന്നു പ്രധാനവിചാരകനുമായ(Add Ref)|(Add Notes)
യിരെമ്യാവ് 20:2
പശ്ഹൂര്‍പുരോഹിതന്‍ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമീന്‍ ഗോപുരത്തിങ്കലെ ആമത്തില്‍ ഇട്ടു.(Add Ref)|(Add Notes)
യിരെമ്യാവ് 20:3
പിറ്റെന്നാള്‍ പശ്ഹൂര്‍ യിരെമ്യാവെ ആമത്തില്‍നിന്നു വിട്ടപ്പോള്‍ യിരെമ്യാവു അവനോടു പറഞ്ഞതു: യഹോവ[46] നിനക്കു പശ്ഹൂര്‍ എന്നല്ല, മാഗോര്‍മിസ്സാബീബ് (സര്‍വ്വത്രഭീതി) എന്നത്രേ പേ‍ര്‍ വിളിച്ചിരിക്കുന്നതു.(Add Ref)|(Add Notes)
യിരെമ്യാവ് 20:4
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ നിനക്കു തന്നെയും നിന്‍റെ സകലസ്നേഹിതന്മാര്‍ക്കും ഭീതിയാക്കിത്തീര്‍ക്കും; അവര്‍ ശത്രുക്കളുടെ വാള്‍കൊണ്ടു വീഴും; നിന്‍റെ കണ്ണു അതു കാണും; എല്ലായെഹൂദയെയും ഞാന്‍ ബാബേല്‍രാജാവിന്‍റെ കയ്യില്‍ ഏല്പിക്കും; അവന്‍ അവരെ പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി വാള്‍കൊണ്ടു കൊന്നുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 20:5
ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകലവിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാന്‍ ശത്രുക്കളുടെ കയ്യില്‍ ഏല്പിക്കും; അവര്‍ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടു പോകും.(Add Ref)|(Add Notes)
യിരെമ്യാവ് 20:6
എന്നാല്‍ പശ്ഹൂരേ, നീയും നിന്‍റെ വീട്ടില്‍ പാര്‍ക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്‍റെ വ്യാജപ്രവചനം കേട്ട നിന്‍റെ സകല സ്നേഹിതന്മാരും ബാബേലിലേക്കു ചെന്നു അവിടെവെച്ചു മരിക്കയും അവിടെ അടക്കപ്പെടുകയും ചെയ്യും.(Add Ref)|(Add Notes)
യിരെമ്യാവ് 20:7
യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാന്‍ സമ്മതിച്ചുപോകയും ചെയ്തു നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാന്‍ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 20:8
സംസാരിക്കുമ്പോഴൊക്കെയും ഞാന്‍ നിലവിളിച്ചു സാഹസത്തെയും ബലാല്‍ക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 20:9
ഞാന്‍ ഇനി അവനെ ഓര്‍ക്കുംകയില്ല, അവന്‍റെ നാമത്തില്‍ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്‍റെ അസ്ഥികളില്‍ അടെക്കപ്പെട്ടിട്ടു എന്‍റെ ഹൃദയത്തില്‍ തീ കത്തുംപോലെ ഇരിക്കുന്നു; ഞാന്‍ സഹിച്ചു തളര്‍ന്നു എനിക്കു വഹിയാതെയായി.(Add Ref)|(Add Notes)
യിരെമ്യാവ് 20:10
സര്‍വ്വത്രഭീതി; ഞാന്‍ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിന്‍ ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ചു അവനോടു പക വീട്ടുവാന്‍ തക്കവണ്ണം പക്ഷെ അവനെ വശത്താക്കാം എന്നു എന്‍റെ വീഴ്ചെക്കു കാത്തിരിക്കുന്നവരായ എന്‍റെ ചങ്ങാതിമാരൊക്കെയും പറയുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 20:11
എന്നാല്‍ യഹോവ[46] ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാല്‍ എന്നെ ഉപദ്രവിക്കുന്നവര്‍ ഇടറിവീഴും; അവര്‍ ജയിക്കയില്ല; അവര്‍ ബുദ്ധിയോടെ പ്രവര്‍ത്തിക്കായ്കയാല്‍ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ.(Add Ref)|(Add Notes)
യിരെമ്യാവ് 20:12
നീതിമാനെ ശോധനചെയ്തു, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാന്‍ കാണുമാറാകട്ടെ; എന്‍റെ വ്യവഹാരം ഞാന്‍ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 20:13
യഹോവെക്കു പാട്ടുപാടുവിന്‍ ! യഹോവയെ സ്തുതിപ്പിന്‍ ! അവന്‍ ദരിദ്രന്‍റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യില്‍നിന്നു വിടുവിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 20:14
ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.(Add Ref)|(Add Notes)
യിരെമ്യാവ് 20:15
നിനക്കു ഒരു മകന്‍ ജനിച്ചിരിക്കുന്നു എന്നു എന്‍റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 20:16
എന്‍റെ അമ്മ എന്‍റെ ശവക്കുഴിയും അവളുടെ ഗര്‍ഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്നു ആ മനുഷ്യന്‍ എന്നെ ഉദരത്തില്‍വെച്ചു കൊന്നുകളയായ്കകൊണ്ടു അവന്‍ ,(Add Ref)|(Add Notes)
യിരെമ്യാവ് 20:17
യഹോവ[46] അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവന്‍ നിലവിളിയും ഉച്ചസമയത്തും പോര്‍വ്വിളിയും കേള്‍ക്കുമാറാകട്ടെ.(Add Ref)|(Add Notes)
യിരെമ്യാവ് 20:18
കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയില്‍ കഴിച്ചുകൂട്ടേണ്ടതിന്നു ഞാന്‍ ഉദരത്തല്‍നിന്നു പുറത്തുവന്നതു എന്തിനു?(Add Ref)|(Add Notes)