യിരെമ്യാവ് 7:1
യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 7:2
നീ യഹോവയുടെ ആലയത്തിന്‍റെ വാതില്‍ക്കല്‍ നിന്നുകൊണ്ടു: യഹോവയെ നമസ്കരിപ്പാന്‍ ഈ വാതിലുകളില്‍കൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ എന്നീ വചനം വിളിച്ചു പറക.(Add Ref)|(Add Notes)
യിരെമ്യാവ് 7:3
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍ ; എന്നാല്‍ ഞാന്‍ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 7:4
യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളില്‍ ആശ്രയിക്കരുതു.(Add Ref)|(Add Notes)
യിരെമ്യാവ് 7:5
നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങള്‍ വാസ്തവമായി നന്നാക്കുന്നുവെങ്കില്‍ , നിങ്ങള്‍ തമ്മില്‍തമ്മില്‍ ന്യായം നടത്തുന്നുവെങ്കില്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 7:6
പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങള്‍ക്കു ആപത്തിന്നായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നു എങ്കില്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 7:7
ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 7:8
നിങ്ങള്‍ പ്രയോജനമില്ലാത്ത വ്യാജവാക്കുകളില്‍ ആശ്രയിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 7:9
നിങ്ങള്‍ മോഷ്ടിക്കയും കുലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങള്‍ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 7:10
പിന്നെ വന്നു എന്‍റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തില്‍ എന്‍റെ സന്നിധിയില്‍ നിന്നുകൊണ്ടു: ഞങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ളേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ?(Add Ref)|(Add Notes)
യിരെമ്യാവ് 7:11
എന്‍റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? എനിക്കും അതു അങ്ങിനെ തന്നേ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 7:12
എന്നാല്‍ ആദിയില്‍ എന്‍റെ നാമം വിളിച്ചിരുന്ന ശീലോവില്‍ ഉള്ള എന്‍റെ വാസസ്ഥലത്തു നിങ്ങള്‍ ചെന്നു എന്‍റെ ജനമായ യിസ്രായേലിന്‍റെ ദുഷ്ടതനിമിത്തം ഞാന്‍ അതിനോടു ചെയ്തതു നോക്കുവിന്‍ !(Add Ref)|(Add Notes)
യിരെമ്യാവ് 7:13
ആകയാല്‍ നിങ്ങള്‍ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാന്‍ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങള്‍ കേള്‍ക്കാതിരിക്കയും ഞാന്‍ നിങ്ങളെ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു,(Add Ref)|(Add Notes)
യിരെമ്യാവ് 7:14
എന്‍റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും.(Add Ref)|(Add Notes)
യിരെമ്യാവ് 7:15
നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാന്‍ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്‍റെ മുമ്പില്‍നിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 7:16
അതുകൊണ്ടു നീ ഈ ജനത്തിന്നു വേണ്ടി പ്രാര്‍ത്ഥിക്കരുതു; അവര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്കയുമരുതു; ഞാന്‍ നിന്‍റെ അപേക്ഷ കേള്‍ക്കയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 7:17
യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും അവര്‍ ചെയ്യുന്നതു നീ കാണുന്നില്ലയോ?(Add Ref)|(Add Notes)
യിരെമ്യാവ് 7:18
എനിക്കു കോപം വരത്തക്കവണ്ണം അവര്‍ ആകാശരാജ്ഞിക്കു അപ്പം ചുടേണ്ടതിന്നും അന്യദേവന്മാര്‍ക്കും പാനീയബലി പകരേണ്ടതിന്നും മക്കള്‍ വിറകു പെറുക്കുകയും അപ്പന്മാര്‍ തീ കത്തിക്കയും സ്ത്രീകള്‍ മാവു കുഴെക്കുകയും ചെയ്യുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 7:19
എന്നാല്‍ അവര്‍ എന്നെയോ മുഷിപ്പിക്കുന്നതു? സ്വന്തലജ്ജെക്കായിട്ടു തങ്ങളെ തന്നേയല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 7:20
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്‍റെ കോപവും എന്‍റെ ക്രോധവും ഈ സ്ഥലത്തു മനുഷ്യന്‍റെ മേലും മൃഗത്തിന്മേലും പറമ്പിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 7:21
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 7:22
ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഹോമയാഗങ്ങളെക്കുറിച്ചാകട്ടെ ഹനനയാഗങ്ങളെക്കുറിച്ചാകട്ടെ അവരോടു സംസാരിക്കയോ കല്പിക്കയോ ചെയ്തിട്ടില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 7:23
എന്‍റെ വാക്കു കേട്ടനുസരിപ്പിന്‍ ; എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു ദൈവമായും നിങ്ങള്‍ എനിക്കു ജനമായും ഇരിക്കും; നിങ്ങള്‍ക്കു നന്നായിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിന്‍ എന്നീ കാര്യമത്രേ ഞാന്‍ അവരോടു കല്പിച്ചതു.(Add Ref)|(Add Notes)
യിരെമ്യാവ് 7:24
എന്നാല്‍ അവര്‍ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്‍റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നേ പൊയ്ക്കളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 7:25
നിങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്‍റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കല്‍ പറഞ്ഞയച്ചുവന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 7:26
എന്നിട്ടും എന്നെ കേട്ടനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ അവര്‍ ദുശ്ശാഠ്യം കാട്ടി തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം ദോഷം ചെയ്തു.(Add Ref)|(Add Notes)
യിരെമ്യാവ് 7:27
ഈ വചനങ്ങളെ ഒക്കെയും നീ അവരോടു പറയുമ്പോള്‍ അവര്‍ നിനക്കു ചെവി തരികയില്ല; നീ അവരെ വിളിക്കുമ്പോള്‍ അവര്‍ ഉത്തരം പറകയില്ല;(Add Ref)|(Add Notes)
യിരെമ്യാവ് 7:28
എന്നാല്‍ നീ അവരോടു പറയേണ്ടതു: തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കയോ ഉപദേശം കൈക്കൊള്‍കയോ ചെയ്യാത്ത ജാതിയാകുന്നു ഇതു; വിശ്വസ്തത നശിച്ചു അവരുടെ വായില്‍നിന്നും നിര്‍മ്മൂലമായിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 7:29
നിന്‍റെ തലമുടി കത്രിച്ചു എറിഞ്ഞുകളക; മൊട്ടക്കുന്നിന്മേല്‍ കയറി വിലാപം കഴിക്ക; യഹോവ[46] തന്‍റെ ക്രോധത്തിന്‍റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 7:30
യെഹൂദാപുത്രന്മാര്‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്‍റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാന്‍ തക്കവണ്ണം അവര്‍ തങ്ങളുടെ മ്രേച്ഛവിഗ്രഹങ്ങളെ അതില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 7:31
തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോംതാഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാന്‍ കല്പിച്ചതല്ല; എന്‍റെ മനസ്സില്‍ തോന്നിയതുമല്ല.(Add Ref)|(Add Notes)
യിരെമ്യാവ് 7:32
അതുകൊണ്ടു ഇനി അതിന്നു തോഫെത്ത് എന്നും ബെന്‍ ഹിന്നോംതാഴ്വര എന്നും പേരു പറയാതെ കുലത്താഴ്വര എന്നു പേര്‍ വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. വേറെ സ്ഥലം ഇല്ലായ്കകൊണ്ടു അവര്‍ തോഫെത്തില്‍ ശവം അടക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 7:33
എന്നാല്‍ ഈ ജനത്തിന്‍റെ ശവങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ കാട്ടുമൃഗങ്ങള്‍ക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളകയുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 7:34
അന്നു ഞാന്‍ യെഹൂദാപട്ടണങ്ങളില്‍നിന്നും യെരൂശലേം വീഥികളില്‍നിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്‍റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശമോ ശൂന്യമായിക്കിടക്കും.(Add Ref)|(Add Notes)