📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 35

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 35 >>

യിരെമ്യാവ് 35:1
യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ കാലത്തു യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 35:2
നീ രേഖാബ്യഗൃഹത്തിന്‍റെ അടുക്കല്‍ ചെന്നു അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിന്‍റെ ഒരു മുറിയില്‍ കൊണ്ടുവന്നു അവര്‍ക്കും വീഞ്ഞുകുടിപ്പാന്‍ കൊടുക്ക.(Add Ref)|(Add Notes)
യിരെമ്യാവ് 35:3
അങ്ങനെ ഞാന്‍ ഹബസിന്യാവിന്‍റെ മകനായ യിരെമ്യാവിന്‍റെ മകന്‍ യയസന്യാവെയും അവന്‍റെ സഹോദരന്മാരെയും അവന്‍റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി(Add Ref)|(Add Notes)
യിരെമ്യാവ് 35:4
യഹോവയുടെ ആലയത്തില്‍ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്‍റെ മകനായ വാതില്‍ കാവല്‍ക്കാരന്‍ മയസേയാവിന്‍റെ മുറിക്കു മീതെ ഇഗ്ദല്യാവിന്‍റെ മകനും ദൈവപുരുഷനുമായ ഹാനാന്‍റെ പുത്രന്മാരുടെ മുറിയില്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 35:5
പിന്നെ ഞാന്‍ , രേഖാബ്യഗൃഹക്കാരുടെ മുമ്പില്‍ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടു: വീഞ്ഞു കുടിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 35:6
അതിന്നു അവര്‍ പറഞ്ഞതു: ഞങ്ങള്‍ വീഞ്ഞു കുടിക്കയില്ല; രേഖാബിന്‍റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു: നിങ്ങള്‍ ചെന്നു പാര്‍ക്കുന്ന ദേശത്തു ദീര്‍ഘയുസ്സോടെ ഇരിക്കേണ്ടതിന്നു(Add Ref)|(Add Notes)
യിരെമ്യാവ് 35:7
നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങള്‍ക്കുണ്ടാകയുമരുതു; നിങ്ങള്‍ ജീവപര്യന്തം കൂടാരങ്ങളില്‍ പാര്‍ക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 35:8
അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ(Add Ref)|(Add Notes)
യിരെമ്യാവ് 35:9
പാര്‍പ്പാന്‍ വീടു പണികയോ ചെയ്യാതെ രേഖാബിന്‍റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്‍റെ വാക്കു കേട്ടനുസരിച്ചുവരുന്നു; ഞങ്ങള്‍ക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.(Add Ref)|(Add Notes)
യിരെമ്യാവ് 35:10
ഞങ്ങള്‍ കൂടാരങ്ങളില്‍ പാര്‍ത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും അനുസരിച്ചു നടക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 35:11
എന്നാല്‍ ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ദേശത്തെ ആക്രമിച്ചപ്പോള്‍ ഞങ്ങള്‍: വരുവിന്‍ കല്ദയരുടെ സൈന്യത്തിന്‍റെയും അരാമ്യരുടെ സൈന്യത്തിന്‍റെയും മുമ്പില്‍നിന്നു നമുക്കു യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങള്‍ യെരൂശലേമില്‍ പാര്‍ത്തുവരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 35:12
അപ്പോള്‍ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 35:13
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: എന്‍റെ വചനങ്ങളെ അനുസരിക്കേണ്ടതിന്നു നിങ്ങള്‍ പ്രബോധനം കൈാക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 35:14
രേഖാബിന്‍റെ മകനായ യോനാദാബ് തന്‍റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവര്‍ നിവര്‍ത്തിക്കുന്നു; അവര്‍ പിതാവിന്‍റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാല്‍ ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിച്ചിട്ടില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 35:15
നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിന്‍ ; അന്യദേവന്മാരോടു ചേര്‍ന്നു അവരെ സേവിക്കരുതു; അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും തന്ന ദേശത്തു നിങ്ങള്‍ള്‍ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്‍റെ സകലദാസന്മാരെയും ഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ ചെവി ചായിക്കയോ എന്‍റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 35:16
രേഖാബിന്‍റെ മകനായ യോനാദാബിന്‍റെ പുത്രന്മാര്‍ അവരുടെ പിതാവു കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്‍റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 35:17
അതുകൊണ്ടു യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ പറഞ്ഞിട്ടും അവര്‍ കേള്‍ക്കയോ വിളിച്ചിട്ടും അവര്‍ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാന്‍ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാന്‍ അവര്‍ക്കും വിധിച്ചിരിക്കുന്ന അനര്‍ത്ഥമൊക്കെയും വരുത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 35:18
പിന്നെ യിരെമ്യാവു രേഖാബ്യഗൃഹത്തോടു പറഞ്ഞതു: യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ പിതാവായ യോനാദാബിന്‍റെ കല്പന പ്രാണിച്ചു അവന്‍റെ ആജ്ഞയൊക്കെയും അനുസരിച്ചു അവന്‍ കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കകൊണ്ടു,(Add Ref)|(Add Notes)
യിരെമ്യാവ് 35:19
എന്‍റെ മുമ്പാകെ നില്പാന്‍ രേഖാബിന്‍റെ മകനായ യോനാദാബിന്നു ഒരു പുരുഷന്‍ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)