📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 30

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 30 >>

യിരെമ്യാവ് 30:1
യഹോവയിങ്കല്‍ നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍(Add Ref)|(Add Notes)
യിരെമ്യാവ് 30:2
യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളെയും ഒരു പുസ്തകത്തില്‍ എഴുതിവെക്കുക.(Add Ref)|(Add Notes)
യിരെമ്യാവ് 30:3
ഞാന്‍ യിസ്രായേലും യെഹൂദയുമായ എന്‍റെ ജനത്തിന്‍റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു: ഞാന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കു അവരെ മടക്കി വരുത്തും; അവര്‍ അതിനെ കൈവശമാക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 30:4
യഹോവ[46] യിസ്രായേലിനെയും യെഹൂദയെയും കുറിച്ചു അരുളിച്ചെയ്ത വചനങ്ങളാവിതു:(Add Ref)|(Add Notes)
യിരെമ്യാവ് 30:5
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നാം നടുക്കത്തിന്‍റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രെ ഉള്ളതു.(Add Ref)|(Add Notes)
യിരെമ്യാവ് 30:6
പുരുഷന്‍ പ്രസവിക്കുമാറുണ്ടോ എന്നു ചോദിച്ചുനോക്കുവിന്‍ ! ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിന്നു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറിയിരിക്കുന്നതും ഞാന്‍ കാണുന്നതു എന്തു?(Add Ref)|(Add Notes)
യിരെമ്യാവ് 30:7
ആ നാള്‍പോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിന്നു കഷ്ടകാലം തന്നേ; എങ്കിലും അവന്‍ അതില്‍നിന്നു രക്ഷിക്കപ്പെടും.(Add Ref)|(Add Notes)
യിരെമ്യാവ് 30:8
അന്നു ഞാന്‍ അവന്‍റെ നുകം നിന്‍റെ കഴുത്തില്‍നിന്നു ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാര്‍ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 30:9
അവര്‍ തങ്ങളുടെ ദൈവമായ യഹോവയെയും ഞാന്‍ അവര്‍ക്കും എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 30:10
ആകയാല്‍ എന്‍റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിന്നെ ദൂരത്തുനിന്നും നിന്‍റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥതമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 30:11
നിന്നെ രക്ഷിപ്പാന്‍ ഞാന്‍ നിന്നോടുകൂടെയുണ്ടു എന്നു യഹോവയുടെ അരുളപ്പാടു; നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാന്‍ മുടിച്ചു കളകയില്ല; ഞാന്‍ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.(Add Ref)|(Add Notes)
യിരെമ്യാവ് 30:12
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ പരുകൂ മാറാത്തതും നിന്‍റെ മുറിവു വിഷമമുള്ളതുമാകുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 30:13
നിന്‍റെ വ്യവഹാരം നടത്തുവാന്‍ ആരുമില്ല; നിന്‍റെ മുറിവിന്നു ഇടുവാന്‍ മരുന്നും കുഴമ്പും ഇല്ല.(Add Ref)|(Add Notes)
യിരെമ്യാവ് 30:14
നിന്‍റെ സ്നേഹിതന്മാര്‍ ഒക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്‍റെ അകൃത്യത്തിന്‍റെ ആധിക്യംനിമിത്തവും നിന്‍റെ പാപത്തിന്‍റെ പെരുപ്പംനിമിത്തവും ഞാന്‍ നിന്നെ ശത്രു അടിക്കുന്നതുപോലെയും ക്രൂരന്‍ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കകൊണ്ടു അവര്‍ നിന്നെ നോക്കുന്നില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 30:15
നിന്‍റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നതു എന്തിന്നു? നിന്‍റെ അകൃത്യത്തിന്‍റെ ആധിക്യംനിമിത്തവും നിന്‍റെ പാപത്തിന്‍റെ പെരുപ്പം നിമിത്തവും അല്ലോ ഞാന്‍ ഇതു നിന്നോടു ചെയ്തിരിക്കുന്നതു.(Add Ref)|(Add Notes)
യിരെമ്യാവ് 30:16
അതുകൊണ്ടു നിന്നെ തിന്നുകളയുന്നവരെല്ലാവരും തിന്നുകളയപ്പെടും; നിന്‍റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവര്‍ കൊള്ളയായ്തീരും നിന്നെ കവര്‍ച്ച ചെയ്യുന്നവരെയൊക്കെയും ഞാന്‍ കവര്‍ച്ചെക്കു ഏല്പിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 30:17
അവര്‍ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കകൊണ്ടു, ഞാന്‍ നിന്‍റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 30:18
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യാക്കോബിന്‍ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്‍റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്‍റെ കല്‍ക്കുന്നിന്മേല്‍ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.(Add Ref)|(Add Notes)
യിരെമ്യാവ് 30:19
അവയില്‍നിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാന്‍ അവരെ വര്‍ദ്ധിപ്പിക്കും; അവര്‍ കുറഞ്ഞുപോകയില്ല; ഞാന്‍ അവരെ മഹത്വീകരിക്കും; അവര്‍ എളിമപ്പെടുകയുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 30:20
അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; അവരുടെ സഭ എന്‍റെ മുമ്പാകെ നിലനിലക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാന്‍ സന്ദര്‍ശിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 30:21
അവരുടെ പ്രഭു അവരില്‍നിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവില്‍നിന്നു ഉത്ഭവിക്കും; ഞാന്‍ അവനെ അടുപ്പിക്കും; അവന്‍ എന്നോടു അടുക്കും; അല്ലാതെ എന്നോടു അടുപ്പാന്‍ ധൈര്യപ്പെടുന്നവന്‍ ആര്‍ ‍? എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 30:22
അങ്ങനെ നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 30:23
യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റു, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റു തന്നേ, പുറപ്പെടുന്നു; അതു ദുഷ്ടന്മാരുടെ തലമേല്‍ ചുഴന്നടിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 30:24
യഹോവയുടെ ഉഗ്രകോപം അവന്‍റെ മനസ്സിലെ നിര്‍ണ്ണയങ്ങളെ നടത്തി നിവര്‍ത്തിക്കുവോളം മടങ്ങുകയില്ല; ഭാവികാലത്തു നിങ്ങള്‍ അതു ഗ്രഹിക്കും.(Add Ref)|(Add Notes)