📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 18

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 18 >>

യിരെമ്യാവ് 18:1
യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 18:2
നീ എഴുന്നേറ്റു കുശവന്‍റെ വീട്ടിലേക്കു ചെല്ലുക; അവിടെവെച്ചു ഞാന്‍ നിന്നെ എന്‍റെ വചനങ്ങളെ കേള്‍പ്പിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 18:3
അങ്ങനെ ഞാന്‍ കുശവന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ അവന്‍ ചക്രത്തിന്മേല്‍ വേല ചെയ്തുകൊണ്ടിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 18:4
കുശവന്‍ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്‍റെ കയ്യില്‍ ചീത്തയായിപ്പോയി; എന്നാല്‍ കുശവന്‍ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീര്‍ത്തു.(Add Ref)|(Add Notes)
യിരെമ്യാവ് 18:5
അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 18:6
യിസ്രായേല്‍ഗൃഹമേ, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാന്‍ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേല്‍ഗൃഹമേ, കളിമണ്ണു കുശവന്‍റെ കയ്യില്‍ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കയ്യില്‍ ഇരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 18:7
ഞാന്‍ ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു(Add Ref)|(Add Notes)
യിരെമ്യാവ് 18:8
ഞാന്‍ അങ്ങനെ അരുളിച്ചെയ്ത ജാതി തന്‍റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കില്‍ അതിനോടു ചെയ്‍വാന്‍ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 18:9
ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാന്‍ അതിനെ പണികയും നടുകയും ചെയ്യും എന്നു അരുളിച്ചെയ്തിട്ടു(Add Ref)|(Add Notes)
യിരെമ്യാവ് 18:10
അതു എന്‍റെ വാക്കു കേട്ടനുസരിക്കാതെ എനിക്കു അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കില്‍ അവര്‍ക്കും വരുത്തും എന്നു അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാന്‍ അനുതപിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 18:11
ആകയാല്‍ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങള്‍ക്കു ഒരനര്‍ത്ഥം നിര്‍മ്മിച്ചു, നിങ്ങള്‍ക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങള്‍ ഓ‍രോരുത്തനും താന്താന്‍റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 18:12
അതിന്നു അവര്‍ : ഇതു വെറുതെ; ഞങ്ങള്‍ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങള്‍ അനുസരിച്ചു നടക്കും; ഞങ്ങളില്‍ ഓ‍രോരുത്തനും താന്താന്‍റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 18:13
അതുകൊണ്ടു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയില്‍ ചെന്നു അന്വേഷിപ്പിന്‍ ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേല്‍കന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 18:14
ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?(Add Ref)|(Add Notes)
യിരെമ്യാവ് 18:15
എന്‍റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂര്‍ത്തികള്‍ക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളില്‍, പുരാതന പാതകളില്‍ തന്നേ, അവര്‍ അവരെ ഇടറി വീഴുമാറാക്കി; അവര്‍ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;(Add Ref)|(Add Notes)
യിരെമ്യാവ് 18:16
അവര്‍ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതില്‍കൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 18:17
കിഴക്കന്‍ കാറ്റുകൊണ്ടെന്നപോലെ ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പില്‍ ചിതറിച്ചുകളയും; അവരുടെ അനര്‍ത്ഥദിവസത്തില്‍ ഞാന്‍ അവര്‍ക്കും എന്‍റെ മുഖമല്ല, പുറമത്രേ കാണിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 18:18
എന്നാല്‍ അവര്‍ : വരുവിന്‍ , നമുക്കു യിരെമ്യാവിന്‍റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്‍റെ പക്കല്‍ ഉപദേശവും ജ്ഞാനിയുടെ പക്കല്‍ ആലോചനയും പ്രവാചകന്‍റെ പക്കല്‍ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിന്‍ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്‍റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 18:19
യഹോവേ, എനിക്കു ചെവിതന്നു എന്‍റെ പ്രതിയോഗികളുടെ വാക്കു കേള്‍ക്കേണമേ.(Add Ref)|(Add Notes)
യിരെമ്യാവ് 18:20
നന്മെക്കു പകരം തിന്മ ചെയ്യാമോ? അവര്‍ എന്‍റെ പ്രാണഹാനിക്കായിട്ടു ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്‍റെ കോപം അവരെ വിട്ടുമാറേണ്ടതിന്നു ഞാന്‍ അവര്‍ക്കുംവേണ്ടി നന്മ സംസാരിപ്പാന്‍ തിരുമുമ്പില്‍ നിന്നതു ഓര്‍ക്കേണമേ.(Add Ref)|(Add Notes)
യിരെമ്യാവ് 18:21
അവരുടെ മക്കളെ ക്ഷാമത്തിന്നു ഏല്പിച്ചു, വാളിന്നു ഇരയാക്കേണമേ; അവരുടെ ഭാര്യമാര്‍ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ അവരുടെ പുരുഷന്മാര്‍ മരണത്തിന്നു ഇരയാകട്ടെ; അവരുടെ യൌവനക്കാര്‍ യുദ്ധത്തില്‍ വാളിനാല്‍ പട്ടുപോകട്ടെ.(Add Ref)|(Add Notes)
യിരെമ്യാവ് 18:22
നീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേല്‍ വരുത്തീട്ടു അവരുടെ വീടുകളില്‍നിന്നു നിലവിളി കേള്‍ക്കുമാറാകട്ടെ; അവര്‍ എന്നെ പിടിപ്പാന്‍ ഒരു കുഴി കുഴിച്ചു, എന്‍റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 18:23
യഹോവേ, എന്‍റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്‍റെ മുമ്പില്‍നിന്നു മായിച്ചുകളയരുതേ; അവര്‍ തിരുമുമ്പില്‍ ഇടറിവീഴട്ടെ; നിന്‍റെ കോപത്തിന്‍റെ കാലത്തു തന്നേ അവരോടു പ്രവര്‍ത്തിക്കേണമേ.(Add Ref)|(Add Notes)