📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 12 >>

യിരെമ്യാവ് 12:1
യഹോവേ ഞാന്‍ നിന്നോടു വാദിച്ചാല്‍ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാന്‍ നിന്നോടു ചോദിപ്പാന്‍ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാന്‍ സംഗതി എന്തു? ദ്രോഹം പ്രവര്‍ത്തിക്കുന്നവരൊക്കെയും നിര്‍ഭയന്മാരായിരിക്കുന്നതെന്തു?(Add Ref)|(Add Notes)
യിരെമ്യാവ് 12:2
നീ അവരെ നട്ടു അവര്‍ വേരൂന്നി വളര്‍ന്നു ഫലം കായിക്കുന്നു; അവരുടെ വായില്‍ നീ സമീപസ്ഥനായും അന്തരംഗത്തില്‍ ദൂരസ്ഥനായും ഇരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 12:3
എന്നാല്‍ യഹോവേ, എന്നെ നീ അറിയുന്നു; നീ എന്നെ കണ്ടു നിന്‍റെ സന്നിധിയില്‍ എന്‍റെ ഹൃദയത്തെ ശോധനചെയ്യുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴെക്കേണമേ; കുലദിവസത്തിന്നായി അവരെ വേറുതിരിക്കേണമേ.(Add Ref)|(Add Notes)
യിരെമ്യാവ് 12:4
ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവന്‍ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്നു അവര്‍ പറയുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 12:5
കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാല്‍ , കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിര്‍ഭയനായിരിക്കുന്നു; എന്നാല്‍ യോര്‍ദ്ദാന്‍റെ വന്‍ കാട്ടില്‍ നീ എന്തു ചെയ്യും?(Add Ref)|(Add Notes)
യിരെമ്യാവ് 12:6
നിന്‍റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു, അവരുംകൂടെ നിന്‍റെ പിന്നാലെ ആര്‍പ്പുവിളിക്കുന്നു; അവര്‍ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുതു.(Add Ref)|(Add Notes)
യിരെമ്യാവ് 12:7
ഞാന്‍ എന്‍റെ ആലയത്തെ ഉപേക്ഷിച്ചു, എന്‍റെ അവകാശത്തെ ത്യജിച്ചു, എന്‍റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യില്‍ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 12:8
എന്‍റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അതു എന്‍റെ നേരെ നാദം കേള്‍പ്പിക്കുന്നു; അതുകൊണ്ടു ഞാന്‍ അതിനെ വെറുക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 12:9
എന്‍റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാര്‍ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാന്‍ വരുവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 12:10
അനേകം ഇടയന്മാര്‍ എന്‍റെ മുന്തിരിത്തോട്ടം നശിപ്പിക്കയും എന്‍റെ ഓഹരിയെ ചവിട്ടിക്കളകയും എന്‍റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 12:11
അവര്‍ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീര്‍ന്നതിനാല്‍ അതു എന്നോടു സങ്കടം പറയുന്നു; ആരും ശ്രദ്ധവെക്കായ്കയാല്‍ ദേശം ഒക്കെയും ശൂന്യമായ്പോയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 12:12
വിനാശകന്മാര്‍ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേലൊക്കെയും വന്നിരിക്കുന്നു; യഹോവയുടെ വാള്‍ ദേശത്തെ ഒരു അറ്റം മുതല്‍ മറ്റേ അറ്റംവരെ തിന്നുകളയുന്നു; ഒരു ജഡത്തിന്നും സമാധാനം ഇല്ല.(Add Ref)|(Add Notes)
യിരെമ്യാവ് 12:13
അവര്‍ കോതമ്പു വിതെച്ചു മുള്ളു കൊയ്തു; അവര്‍ പ്രായസപ്പെട്ടു ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപംനിമിത്തം അവര്‍ തങ്ങളുടെ വിളവിനെക്കുറിച്ചു ലജ്ജിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 12:14
ഞാന്‍ എന്‍റെ ജനമായ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്‍റെ എല്ലാ അയല്‍ക്കാരെയും കുറിച്ചു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാന്‍ അവരുടെ ഇടയില്‍നിന്നു പറിച്ചുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 12:15
അവരെ പറിച്ചുകളഞ്ഞ ശേഷം ഞാന്‍ വീണ്ടും അവരോടു കരുണ കാണിച്ചു ഓ‍രോരുത്തനെ അവനവന്‍റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 12:16
അവര്‍ എന്‍റെ ജനത്തെ ബാലിന്‍റെ നാമത്തില്‍ സത്യം ചെയ്‍വാന്‍ പഠിപ്പിച്ചതുപോലെ, യഹോയാണ എന്നു എന്‍റെ നാമത്തില്‍ സത്യം ചെയ്‍വാന്‍ തക്കവണ്ണം എന്‍റെ ജനത്തിന്‍റെ നടവടികളെ താല്പര്യത്തോടെ പഠിക്കുമെങ്കില്‍ അവര്‍ എന്‍റെ ജനത്തിന്‍റെ മദ്ധ്യേ അഭിവൃദ്ധി പ്രാപിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 12:17
അവര്‍ കേട്ടനുസരിക്കുന്നില്ലെങ്കിലോ, ഞാന്‍ ആ ജാതിയെ പറിച്ചു നശിപ്പിച്ചുകളയും എബ്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)