📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 10 >>

യെശയ്യാവ് 10:1
ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്‍റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാര്‍ തങ്ങള്‍ക്കു കൊള്ളയായ്തീരുവാനും അനാഥന്മാരെ തങ്ങള്‍ക്കു ഇരയാക്കുവാനും തക്കവണ്ണം(Add Ref)|(Add Notes)
യെശയ്യാവ് 10:2
നീതികെട്ട ചട്ടം നിയമിക്കുന്നവര്‍ക്കും അനര്‍ത്ഥം എഴുതിവെക്കുന്ന എഴുത്തുകാര്‍ക്കും അയ്യോ കഷ്ടം!(Add Ref)|(Add Notes)
യെശയ്യാവ് 10:3
സന്ദര്‍ശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങള്‍ ആരുടെ അടുക്കല്‍ ഓടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങള്‍ എവിടെ വെച്ചുകൊള്ളും?(Add Ref)|(Add Notes)
യെശയ്യാവ് 10:4
അവര്‍ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളു. ഇതെല്ലാംകൊണ്ടും അവന്‍റെ കോപം അടങ്ങാതെ അവന്‍റെ കൈ ഇനിയും നീട്ടിയിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 10:5
എന്‍റെ കോപത്തിന്‍റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്‍റെ ക്രോധം ആകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 10:6
ഞാന്‍ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്‍റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാന്‍ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവര്‍ച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.(Add Ref)|(Add Notes)
യെശയ്യാവ് 10:7
അവനോ അങ്ങനെയല്ല നിരൂപിക്കുന്നതു; തന്‍റെ ഹൃദയത്തില്‍ അങ്ങനെയല്ല വിചാരിക്കുന്നതു; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്‍റെ താല്പര്യം.(Add Ref)|(Add Notes)
യെശയ്യാവ് 10:8
അവന്‍ പറയുന്നതു: എന്‍റെ പ്രഭുക്കന്മാര്‍ ഒക്കെയും രാജാക്കന്മാരല്ലയോ?(Add Ref)|(Add Notes)
യെശയ്യാവ് 10:9
കല്നോ കര്‍ക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അര്‍പ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?(Add Ref)|(Add Notes)
യെശയ്യാവ് 10:10
യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാള്‍ വിശേഷമായ ബിംബങ്ങള്‍ ഉണ്ടായിരുന്ന മിത്ഥ്യാമൂര്‍ത്തികളുടെ രാജ്യങ്ങളെ എന്‍റെ കൈ എത്തിപ്പിടിച്ചിരിക്കെ,(Add Ref)|(Add Notes)
യെശയ്യാവ് 10:11
ഞാന്‍ ശമര്യയോടും അതിലെ മിത്ഥ്യാമൂര്‍ത്തികളോടും ചെയ്തതുപോലെ ഞാന്‍ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?(Add Ref)|(Add Notes)
യെശയ്യാവ് 10:12
അതുകൊണ്ടു കര്‍ത്താവു സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും തന്‍റെ പ്രവൃത്തിയൊക്കെയും തീര്‍ത്തശേഷം, ഞാന്‍ അശ്ശൂര്‍ രാജാവിന്‍റെ അഹങ്കാരത്തിന്‍റെ ഫലത്തെയും അവന്‍റെ ഉന്നതഭാവത്തിന്‍റെ മഹിമയെയും സന്ദര്‍ശിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 10:13
എന്‍റെ കയ്യുടെ ശക്തികൊണ്ടും എന്‍റെ ജ്ഞാനംകൊണ്ടും ഞാന്‍ ഇതു ചെയ്തു; ഞാന്‍ ബുദ്ധിമാന്‍ ; ഞാന്‍ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവര്‍ന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 10:14
എന്‍റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന്‍ സര്‍വ്വഭൂമിയെയും കൂട്ടിച്ചേര്‍ത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‍വാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവന്‍ പറയുന്നുവല്ലോ.(Add Ref)|(Add Notes)
യെശയ്യാവ് 10:15
വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈര്‍ച്ചവാള്‍ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോല്‍ പൊന്തിക്കുന്നതുപോലെയും ആകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 10:16
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അവന്‍റെ പുഷ്ടന്മാരുടെ ഇടയില്‍ ക്ഷയം അയക്കും; അവന്‍റെ മഹത്വത്തിന്‍ കീഴെ തീ കത്തുംപോലെ ഒന്നു കത്തും.(Add Ref)|(Add Notes)
യെശയ്യാവ് 10:17
യിസ്രായേലിന്‍റെ വെളിച്ചം[50] ഒരു തീയായും അവന്‍റെ പരിശുദ്ധന്‍ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ടു അവന്‍റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
യെശയ്യാവ് 10:18
അവന്‍ അവന്‍റെ കാട്ടിന്‍റെയും തോട്ടത്തിന്‍റെയും മഹത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതു പോലെയിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 10:19
അവന്‍റെ കാട്ടില്‍ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങള്‍ ചുരുക്കം ആയിരിക്കും; ഒരു ബാലന്നു അവയെ എണ്ണി എഴുതാം.(Add Ref)|(Add Notes)
യെശയ്യാവ് 10:20
അന്നാളില്‍ യിസ്രായേലില്‍ ശേഷിച്ചവരും യാക്കോബ്ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്‍റെ പരിശുദ്ധനായ യഹോവയെ പരമാര്‍ത്ഥമായി ആശ്രയിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 10:21
ഒരു ശേഷിപ്പു മടങ്ങിവരും (ശെയാര്‍-യാശൂബ്); യാക്കോബിന്‍റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.(Add Ref)|(Add Notes)
യെശയ്യാവ് 10:22
യിസ്രായേലേ, നിന്‍റെ ജനം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും അതില്‍ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 10:23
എങ്ങനെ എന്നാല്‍ സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു സര്‍വ്വഭൂമിയുടെയും മദ്ധ്യേ നിര്‍ണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.(Add Ref)|(Add Notes)
യെശയ്യാവ് 10:24
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനില്‍ വസിക്കുന്ന എന്‍റെ ജനമേ, അശ്ശൂര്‍ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തില്‍ നിന്‍റെ നേരെ ചൂരല്‍ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.(Add Ref)|(Add Notes)
യെശയ്യാവ് 10:25
ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്‍റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്‍റെ കോപവും തിര്‍ന്നു പോകും.(Add Ref)|(Add Notes)
യെശയ്യാവ് 10:26
ഓറേബ് പാറെക്കരികെ വെച്ചുള്ള മിദ്യാന്‍റെ സംഹാരത്തില്‍ എന്നപോലെ സൈന്യങ്ങളുടെ യഹോവ[46] അവന്‍റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവന്‍ തന്‍റെ വടി സമുദ്രത്തിന്മേല്‍ നീട്ടും; മിസ്രയീമില്‍ ചെയ്തതുപോലെ അതിനെ ഔങ്ങും.(Add Ref)|(Add Notes)
യെശയ്യാവ് 10:27
അന്നാളില്‍ അവന്‍റെ ചുമടു നിന്‍റെ തോളില്‍നിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തില്‍ നിന്നും നീങ്ങിപ്പോകും; പുഷ്ടിനിമിത്തം നുകം തകര്‍ന്നുപോകും.(Add Ref)|(Add Notes)
യെശയ്യാവ് 10:28
അവന്‍ അയ്യാത്തില്‍ എത്തി, മിഗ്രോനില്‍കൂടി കടന്നു; മിക്മാശില്‍ തന്‍റെ പടക്കോപ്പു വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 10:29
അവര്‍ ചുരം കടന്നു; ഗേബയില്‍ രാപാര്‍ത്തു; റാമാ നടുങ്ങുന്നു; ശൌലിന്‍റെ ഗിബെയാ ഓടിപ്പോയി.(Add Ref)|(Add Notes)
യെശയ്യാവ് 10:30
ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേള്‍ക്ക; അനാഥോത്തേ, ഉത്തരം പറക.(Add Ref)|(Add Notes)
യെശയ്യാവ് 10:31
മദ്മേനാ ഔട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികള്‍ ഓട്ടത്തിന്നു വട്ടംകൂട്ടുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 10:32
ഇന്നു അവന്‍ നോബില്‍ താമസിക്കും; യെരൂശലേംഗിരിയായ സീയോന്‍ പുത്രിയുടെ പര്‍വ്വതത്തിന്‍റെ നേരെ അവന്‍ കൈ കുലുക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 10:33
സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തില്‍ വളര്‍ന്നവയെ അവന്‍ വെട്ടിയിടുകയും ഉയര്‍ന്നവയെ താഴ്ത്തുകയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 10:34
അവന്‍ വനത്തിലെ പള്ളക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്‍റെ കയ്യാല്‍ വീണുപോകും.(Add Ref)|(Add Notes)