📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 17

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 17 >>

യെശയ്യാവ് 17:1
ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക്‍ ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.(Add Ref)|(Add Notes)
യെശയ്യാവ് 17:2
അരോവേര്‍പട്ടണങ്ങള്‍ നിര്‍ജ്ജനമായിരിക്കുന്നു; അവ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.(Add Ref)|(Add Notes)
യെശയ്യാവ് 17:3
എഫ്രയീമില്‍ കോട്ടയും ദമ്മേശെക്കില്‍ രാജത്വവും ഇല്ലാതെയാകും; അരാമില്‍ ശേഷിച്ചവര്‍ യിസ്രായേല്‍മക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 17:4
അന്നാളില്‍ യാക്കോബിന്‍റെ മഹത്വം ക്ഷയിക്കും; അവന്‍റെ ദേഹപുഷ്ടി മെലിഞ്ഞു പോകും.(Add Ref)|(Add Notes)
യെശയ്യാവ് 17:5
അതു കൊയ്ത്തുകാരന്‍ വിളചേര്‍ത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തന്‍ രഫായീംതാഴ്വരയില്‍ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 17:6
ഒലിവു തല്ലുമ്പോള്‍ വൃക്ഷാഗ്രത്തില്‍ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്‍റെ കൊമ്പുകളില്‍ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാന്‍ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 17:7
അന്നാളില്‍ മനുഷ്യന്‍ തന്‍റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും വിരലുകളാല്‍ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും(Add Ref)|(Add Notes)
യെശയ്യാവ് 17:8
തന്‍റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്‍റെ കണ്ണു യിസ്രായേലിന്‍റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 17:9
അന്നാളില്‍ അവന്‍റെ ഉറപ്പുള്ള പട്ടണങ്ങള്‍ അമോര്‍യ്യരും ഹിവ്യരും യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു ഉപേക്ഷിച്ചുപോയ നിര്‍ജ്ജനദേശം പോലെയാകും. അവ ശൂന്യമായ്തീരും.(Add Ref)|(Add Notes)
യെശയ്യാവ് 17:10
നിന്‍റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്‍റെ ബലമുള്ള പാറയെ ഓര്‍ക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയില്‍ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 17:11
നടുന്ന ദിവസത്തില്‍ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്‍റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തില്‍ കൊയ്ത്തു പോയ്പോകും.(Add Ref)|(Add Notes)
യെശയ്യാവ് 17:12
അയ്യോ, അനേകജാതികളുടെ മുഴക്കം; അവര്‍ കടലിന്‍റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരെച്ചല്‍ ‍! അവര്‍ പെരുവെള്ളങ്ങളുടെ ഇരെച്ചല്‍പോലെ ഇരെക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 17:13
വംശങ്ങള്‍ പെരുവെള്ളങ്ങളുടെ ഇരെച്ചല്‍പോലെ ഇരെക്കുന്നു; എങ്കിലും അവന്‍ അവരെ ശാസിക്കും; അപ്പോള്‍ അവര്‍ ദൂരത്തേക്കു ഓടിപ്പോകും; കാറ്റിന്മുമ്പില്‍ പര്‍വ്വതങ്ങളിലെ പതിര്‍പോലെയും കൊടുങ്കാറ്റിന്‍ മുമ്പില്‍ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.(Add Ref)|(Add Notes)
യെശയ്യാവ് 17:14
സന്ധ്യാസമയത്തു ഇതാ, ഭീതി! പ്രഭാതത്തിന്നു മുമ്പെ അവന്‍ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.(Add Ref)|(Add Notes)