📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 8 >>

യെശയ്യാവ് 8:1
യഹോവ[46] എന്നോടു കല്പിച്ചതു: നീ ഒരു വലിയ പലക എടുത്തു, സാമാന്യ അക്ഷരത്തില്‍ : മഹേര്‍ - ‍ശാലാല്‍ ഹാശ്-ബസ് എന്നു എഴുതുക.(Add Ref)|(Add Notes)
യെശയ്യാവ് 8:2
ഞാന്‍ ഊരിയാപുരോഹിതനെയും യെബെരെഖ്യാവിന്‍ മകനായ സഖര്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കിവേക്കും.(Add Ref)|(Add Notes)
യെശയ്യാവ് 8:3
ഞാന്‍ പ്രവാചകിയുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. യഹോവ[46] എന്നോടു: അവന്നു മഹേര്‍-ശാലാല്‍ ഹാശ്-ബസ് എന്നു പേ‍ര്‍ വിളിക്ക;(Add Ref)|(Add Notes)
യെശയ്യാവ് 8:4
ഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളിപ്പാന്‍ പ്രായമുകുംമുമ്പെ ദമ്മേശെക്കിലെ ധനവും ശമര്‍യ്യയിലെ കൊള്ളയും അശ്ശൂര്‍ രാജാവിന്‍റെ അടുക്കലേക്കു എടുത്തുകൊണ്ടു പോകും എന്നരുളിച്ചെയ്തു.(Add Ref)|(Add Notes)
യെശയ്യാവ് 8:5
യഹോവ[46] പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാല്‍ :(Add Ref)|(Add Notes)
യെശയ്യാവ് 8:6
ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍ മകനിലും സന്തോഷിക്കുന്നതുകൊണ്ടു,(Add Ref)|(Add Notes)
യെശയ്യാവ് 8:7
അതുകാരണത്താല്‍ തന്നേ, യഹോവ[46] നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂര്‍രാജാവിനെയും അവന്‍റെ സകലമഹത്വത്തെയും തന്നേ, അവരുടെമേല്‍ വരുത്തും; അതു അതിന്‍റെ എല്ലാ തോടുകളിലും പൊങ്ങി അതിന്‍റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും.(Add Ref)|(Add Notes)
യെശയ്യാവ് 8:8
അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്‍റെ വിടര്‍ന്ന ചിറകു, ഇമ്മാനൂവേലേ, നിന്‍റെ ദേശത്തിന്‍റെ വീതിയെ മൂടും.(Add Ref)|(Add Notes)
യെശയ്യാവ് 8:9
ജാതികളേ, കലഹിപ്പിന്‍ ; തകര്‍ന്നുപോകുവിന്‍ ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊള്‍വിന്‍ ; അര കെട്ടിക്കൊള്‍വിന്‍ ; തകര്‍ന്നുപോകുവിന്‍ . അര കെട്ടിക്കൊള്‍വിന്‍ , തകര്‍ന്നുപോകുവിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 8:10
കൂടി ആലോചിച്ചുകൊള്‍വിന്‍ ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിന്‍ ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടു കൂടെ ഉണ്ടു.(Add Ref)|(Add Notes)
യെശയ്യാവ് 8:11
യഹോവ[46] ബലമുള്ള കൈകൊണ്ടു എന്നെ പിടിച്ചു എന്നോടു അരുളിച്ചെയ്തു ഞാന്‍ ഈ ജനത്തിന്‍റെ വഴിയില്‍ നടക്കാതെയിരിക്കേണ്ടതിന്നു എനിക്കു ഉപദേശിച്ചുതന്നതെന്തെന്നാല്‍ :(Add Ref)|(Add Notes)
യെശയ്യാവ് 8:12
ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങള്‍ പറയരുതു; അവര്‍ ഭയപ്പെടുന്നതിനെ നിങ്ങള്‍ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു.(Add Ref)|(Add Notes)
യെശയ്യാവ് 8:13
സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിന്‍ ; അവന്‍ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 8:14
എന്നാല്‍ അവന്‍ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേല്‍ഗൃഹത്തിന്നു രണ്ടിന്നും അവന്‍ ഒരു ഇടര്‍ച്ചക്കല്ലും തടങ്ങല്‍പാറയും യെരൂശലേം നിവാസികള്‍ക്കു ഒരു കുടുക്കും കണിയും ആയിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 8:15
പലരും അതിന്മേല്‍ തട്ടിവീണു തകര്‍ന്നുപോകയും കണിയില്‍ കുടുങ്ങി പിടിപെടുകയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 8:16
സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്‍റെ ശിഷ്യന്മാരുടെ ഇടയില്‍ ഉപദേശം മുദ്രയിട്ടു വെക്കുക.(Add Ref)|(Add Notes)
യെശയ്യാവ് 8:17
ഞാനോ യാക്കോബ്ഗൃഹത്തിന്നു തന്‍റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 8:18
ഇതാ, ഞാനും യഹോവ[46] എനിക്കു തന്ന മക്കളും സീയോന്‍ പര്‍വ്വതത്തില്‍ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാല്‍ യിസ്രായേലില്‍ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 8:19
വെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിന്‍ എന്നു അവര്‍ നിങ്ങളോടു പറയുന്നുവെങ്കില്‍ -- ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടതു? ജീവനുള്ളവര്‍ക്കും വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടതു?(Add Ref)|(Add Notes)
യെശയ്യാവ് 8:20
ഉപദേശത്തിന്നും സാക്‍ഷ്യത്തിന്നും വരുവിന്‍ ! അവര്‍ ഈ വാക്കുപോലെ പറയുന്നില്ലെങ്കില്‍ -- അവര്‍ക്കും അരുണോദയം ഉണ്ടാകയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 8:21
അവര്‍ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവര്‍ക്കും വിശക്കുമ്പോള്‍ അവര്‍ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 8:22
അവര്‍ ഭൂമിയില്‍ നോക്കുമ്പോള്‍ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്കു അവരെ തള്ളിക്കളയും.(Add Ref)|(Add Notes)