📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 26

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 26 >>

യെശയ്യാവ് 26:1
അന്നാളില്‍ അവര്‍ യെഹൂദാദേശത്തു ഈ പാട്ടു പാടും: നമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവന്‍ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 26:2
വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 26:3
സ്ഥിരമാനസന്‍ നിന്നില്‍ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂര്‍ണ്ണസമാധാനത്തില്‍ കാക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 26:4
യഹോവയാം യാഹില്‍ ശാശ്വതമായോരു പാറ ഉള്ളതിനാല്‍ യഹോവയില്‍ എന്നേക്കും ആശ്രയിപ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 26:5
അവന്‍ ഉയരത്തില്‍ പാര്‍ക്കുന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയില്‍ ഇട്ടു കളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 26:6
കാല്‍ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.(Add Ref)|(Add Notes)
യെശയ്യാവ് 26:7
നീതിമാന്‍റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്‍റെ പാതയെ ചൊവ്വായി നിരത്തുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 26:8
അതേ, യഹോവേ, നിന്‍റെ ന്യായവിധികളുടെ പാതയില്‍ ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; നിന്‍റെ നാമത്തിന്നായിട്ടും നിന്‍റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 26:9
എന്‍റെ ഉള്ളം കൊണ്ടു ഞാന്‍ രാത്രിയില്‍ നിന്നെ ആഗ്രഹിച്ചു ഉള്ളില്‍ എന്‍റെ ആത്മാവുകൊണ്ടു തന്നേ ഞാന്‍ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്‍റെ ന്യായവിധികള്‍ ഭൂമിയില്‍ നടക്കുമ്പോള്‍ ഭൂവാസികള്‍ നീതിയെ പഠിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 26:10
ദുഷ്ടന്നു കൃപ കാണിച്ചാലും അവന്‍ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവന്‍ അന്യായം പ്രവര്‍ത്തിക്കും; യഹോവയുടെ മഹത്വം അവന്‍ കാണുകയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 26:11
യഹോവേ, നിന്‍റെ കൈ ഉയര്‍ന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്‍റെ തീക്ഷണത അവര്‍ കണ്ടു ലജ്ജിക്കും; നിന്‍റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
യെശയ്യാവ് 26:12
യഹോവേ, നീ ഞങ്ങള്‍ക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങള്‍ക്കു വേണ്ടി നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
യെശയ്യാവ് 26:13
ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കര്‍ത്താക്കന്മാര്‍ ഞങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തീട്ടുണ്ടു; എന്നാല്‍ നിന്നെ മാത്രം, നിന്‍റെ നാമത്തെ തന്നേ, ഞങ്ങള്‍ സ്വീകരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 26:14
മരിച്ചവര്‍ ജീവിക്കുന്നില്ല; മൃതന്മാര്‍ എഴുന്നേലക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദര്‍ശിച്ചു സംഹരിക്കയും അവരുടെ ഓര്‍മ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു.(Add Ref)|(Add Notes)
യെശയ്യാവ് 26:15
നീ ജനത്തെ വര്‍ദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വര്‍ദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്‍റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 26:16
യഹോവേ, കഷ്ടതയില്‍ അവര്‍ നിന്നെ നോക്കുകയും നിന്‍റെ ശിക്ഷ അവര്‍ക്കും തട്ടിയപ്പോള്‍ ജപംകഴിക്കയും ചെയ്തു.(Add Ref)|(Add Notes)
യെശയ്യാവ് 26:17
യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗര്‍ഭണി നോവുകിട്ടി തന്‍റെ വേദനയില്‍ നിലവിളിക്കുന്നതുപോലെ ഞങ്ങള്‍ നിന്‍റെ മുമ്പാകെ ആയിരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 26:18
ഞങ്ങള്‍ ഗര്‍ഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്തു ഒരു രക്ഷയും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ഭൂവാസികള്‍ പിറന്നുവീണതുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 26:19
നിന്‍റെ മൃതന്മാര്‍ ജീവിക്കും; എന്‍റെ ശവങ്ങള്‍ എഴുന്നേലക്കും; പൊടിയില്‍ കിടക്കുന്നവരേ, ഉണര്‍ന്നു ഘോഷിപ്പിന്‍ ; നിന്‍റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.(Add Ref)|(Add Notes)
യെശയ്യാവ് 26:20
എന്‍റെ ജനമേ, വന്നു നിന്‍റെ അറകളില്‍ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.(Add Ref)|(Add Notes)
യെശയ്യാവ് 26:21
യഹോവ[46] ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിപ്പാന്‍ തന്‍റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താന്‍ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.(Add Ref)|(Add Notes)