യെശയ്യാവ് 44:1
ഇപ്പോഴോ, എന്‍റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യിസ്രായേലേ, കേള്‍ക്ക.(Add Ref)|(Add Notes)
യെശയ്യാവ് 44:2
നിന്നെ ഉരുവാക്കിയവനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.(Add Ref)|(Add Notes)
യെശയ്യാവ് 44:3
ദാഹിച്ചിരിക്കുന്നെടത്തു ഞാന്‍ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്‍റെ സന്തതിമേല്‍ എന്‍റെ ആത്മാവിനെയും നിന്‍റെ സന്താനത്തിന്മേല്‍ എന്‍റെ അനുഗ്രഹത്തെയും പകരും.(Add Ref)|(Add Notes)
യെശയ്യാവ് 44:4
അവര്‍ പുല്ലിന്‍റെ ഇടയില്‍ നീര്‍ത്തോടുകള്‍ക്കരികെയുള്ള അലരികള്‍പോലെ മുളെച്ചുവരും.(Add Ref)|(Add Notes)
യെശയ്യാവ് 44:5
ഞാന്‍ യഹോവെക്കുള്ളവന്‍ എന്നു ഒരുത്തന്‍ പറയും; മറ്റൊരുത്തന്‍ തനിക്കു യാക്കോബിന്‍റെ പേരെടുക്കും; വേറൊരുത്തന്‍ തന്‍റെ കൈമേല്‍: യഹോവെക്കുള്ളവന്‍ എന്നു എഴുതി, യിസ്രായേല്‍ എന്നു മറുപേര്‍ എടുക്കും.(Add Ref)|(Add Notes)
യെശയ്യാവ് 44:6
യിസ്രായേലിന്‍റെ രാജാവായ യഹോവ[46], അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ[46], ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 44:7
ഞാന്‍ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതല്‍ ഞാന്‍ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവന്‍ ആര്‍ ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവര്‍ പ്രസ്താവിക്കട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 44:8
നിങ്ങള്‍ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാന്‍ നിന്നോടു പ്രസ്താവിച്ചു കേള്‍പ്പിച്ചിട്ടില്ലയോ? നിങ്ങള്‍ എന്‍റെ സാക്ഷികള്‍ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാന്‍ ഒരുത്തനെയും അറിയുന്നില്ല.(Add Ref)|(Add Notes)
യെശയ്യാവ് 44:9
വിഗ്രഹത്തെ നിര്‍മ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങള്‍ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.(Add Ref)|(Add Notes)
യെശയ്യാവ് 44:10
ഒരു ദേവനെ നിര്‍മ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാര്‍ക്കുംകയോ ചെയ്യുന്നവന്‍ ആര്‍ ?(Add Ref)|(Add Notes)
യെശയ്യാവ് 44:11
ഇതാ അവന്‍റെ കൂട്ടക്കാര്‍ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൌശലപ്പണിക്കാരോ മനുഷ്യരത്രേ; അവര്‍ എല്ലാവരും ഒന്നിച്ചുകൂടി നില്‍ക്കട്ടെ; അവര്‍ ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.(Add Ref)|(Add Notes)
യെശയ്യാവ് 44:12
കൊല്ലന്‍ ഉളിയെ മൂര്‍ച്ചയാക്കി തീക്കനലില്‍ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീര്‍ക്കുംന്നു; അവന്‍ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളര്‍ന്നുപോകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:13
ആശാരി തോതുപിടിച്ചു ഈയക്കോല്‍കൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു; ഇങ്ങനെ അവന്‍ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീര്‍ത്തു ക്ഷേത്രത്തില്‍ വെക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:14
ഒരുവന്‍ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളില്‍ അവയെ കണ്ടു ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളര്‍ത്തുകയു ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:15
പിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാന്‍ ഉതകുന്നു; അവന്‍ അതില്‍ കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീര്‍ത്തു അതിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:16
അതില്‍ ഒരംശംകൊണ്ടു അവന്‍ തീ കത്തിക്കുന്നു; ഒരംശം കൊണ്ടു ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവന്‍ ചുട്ടുതിന്നു തൃപ്തനാകുന്നു; അവന്‍ തീ കാഞ്ഞു; നല്ല തീ, കുളിര്‍ മാറി എന്നു പറയുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:17
അതിന്‍റെ ശേഷിപ്പുകൊണ്ടു അവന്‍ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാര്‍ത്ഥിച്ചു: എന്നെ രക്ഷിക്കേണമേ; നീ എന്‍റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:18
അവര്‍ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവന്‍ അടെച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:19
ഒരുത്തനും ഹൃദയത്തില്‍ വിചാരിക്കുന്നില്ല: ഒരംശം ഞാന്‍ കത്തിച്ചു കനലില്‍ അപ്പം ചുട്ടു ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാന്‍ ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പില്‍ സാഷ്ടാംഗം വീഴുമോ! എന്നിങ്ങനെ പറവാന്‍ തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 44:20
അവന്‍ വെണ്ണീര്‍ തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്‍റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവന്‍ തന്‍റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്‍റെ വലങ്കയ്യില്‍ ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 44:21
യാക്കോബേ, ഇതു ഓര്‍ത്തുകൊള്‍ക; യിസ്രായേലേ, നീ എന്‍റെ ദാസനല്ലോ; ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്‍റെ ദാസന്‍ തന്നേ; യിസ്രായേലേ, ഞാന്‍ നിന്നെ മറന്നുകളകയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 44:22
ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്‍റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്‍റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊള്‍ക; ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:23
ആകശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ[46] ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആര്‍ത്തുകൊള്‍വിന്‍ ; പര്‍വ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാര്‍ക്കുംവിന്‍ ; യഹോവ[46] യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലില്‍ തന്നെത്താന്‍ മഹത്വപ്പെടുത്തുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:24
നിന്‍റെ വീണ്ടെടുപ്പുകാരനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാന്‍ സകലവും ഉണ്ടാക്കുന്നു; ഞാന്‍ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു?(Add Ref)|(Add Notes)
യെശയ്യാവ് 44:25
ഞാന്‍ ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്‍ത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:26
ഞാന്‍ എന്‍റെ ദാസന്‍റെ വചനം നിവര്‍ത്തിച്ചു എന്‍റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമില്‍ നിവാസികള്‍ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങള്‍ പണിയപ്പെടും ഞാന്‍ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:27
ഞാന്‍ ആഴിയോടു ഉണങ്ങിപ്പോക; നിന്‍റെ നദികളെ ഞാന്‍ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 44:28
കോരെശ് എന്‍റെ ഇടയന്‍ അവന്‍ എന്‍റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു.(Add Ref)|(Add Notes)