📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 18

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 18 >>

യെശയ്യാവ് 18:1
അയ്യോ, കൂശിലെ നദികള്‍ക്കരികെ ചിറകു കിരുകിരുക്കുന്നതും കടല്‍വഴിയായി വെള്ളത്തിന്മേല്‍ ഞാങ്ങണകൊണ്ടുള്ള തോണികളില്‍ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!(Add Ref)|(Add Notes)
യെശയ്യാവ് 18:2
ശീഘ്രദൂതന്മാരേ, നിങ്ങള്‍ ദീര്‍ഘകായന്മാരും മൃദുചര്‍മ്മികളുമായ ജാതിയുടെ അടുക്കല്‍ , ആരംഭംമുതല്‍ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കല്‍, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 18:3
ഭൂതലത്തിലെ സര്‍വ്വനിവാസികളും ഭൂമിയില്‍ പാര്‍ക്കുന്നവരും ആയുള്ളോരേ, പര്‍വ്വതത്തിന്മേല്‍ കൊടി ഉയര്‍ത്തുമ്പോള്‍ , നിങ്ങള്‍ നോക്കുവിന്‍ ; കാഹളം ഊതുമ്പോള്‍ കേള്‍പ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 18:4
യഹോവ[46] എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: വെയില്‍ തെളിഞ്ഞു മൂക്കുമ്പോള്‍ , കൊയ്ത്തുകാലത്തു ഉഷ്ണത്തില്‍ മേഘം മഞ്ഞു പൊഴിക്കുമ്പോള്‍, ഞാന്‍ എന്‍റെ നിവാസത്തില്‍ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 18:5
കൊയ്ത്തിന്നു മുമ്പെ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ, മൂക്കുമ്പോള്‍ , അവന്‍ അരിവാള്‍കൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.(Add Ref)|(Add Notes)
യെശയ്യാവ് 18:6
അതു ഒക്കെയും മലയിലെ കഴുകിന്നും ഭൂമിയിലെ മൃഗത്തിന്നും ഇട്ടുകളയും; കഴുകു അതുകൊണ്ടു വേനല്‍ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതു കൊണ്ടു വര്‍ഷം കഴിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 18:7
ആ കാലത്തു ദീര്‍ഘകായന്മാരും മൃദുചര്‍മ്മികളും ആയ ജാതി, ആരംഭംമുതല്‍ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നേ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോന്‍ പര്‍വ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവെക്കു തിരുമുല്‍ക്കാഴ്ചകൊണ്ടുവരും.(Add Ref)|(Add Notes)