📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 62

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 62 >>

യെശയ്യാവ് 62:1
സീയോനെക്കുറിച്ചു ഞാന്‍ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാന്‍ അടങ്ങിയിരിക്കയുമില്ല; അതിന്‍റെ നീതി പ്രകാശംപോലെയും അതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ(Add Ref)|(Add Notes)
യെശയ്യാവ് 62:2
ജാതികള്‍ നിന്‍റെ നീതിയെയും സകലരാജാക്കന്മാരും നിന്‍റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേ‍ര്‍ നിനക്കു വിളിക്കപ്പെടും(Add Ref)|(Add Notes)
യെശയ്യാവ് 62:3
യഹോവയുടെ കയ്യില്‍ നീ ഭംഗിയുള്ള കിരീടവും നിന്‍റെ ദൈവത്തിന്‍റെ കയ്യില്‍ രാജമുടിയും ആയിരിക്കും(Add Ref)|(Add Notes)
യെശയ്യാവ് 62:4
നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്‍റെ ദേശത്തെ ശെമാമാ (ശൂന്യം ) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്‍റെ ദേശത്തിന്നു ബെയൂലാ (വിവാഹസ്ഥ) എന്നും പേ‍ര്‍ ആകും; യഹോവെക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്‍റെ ദേശത്തിന്നു വിവാഹം കഴിയും(Add Ref)|(Add Notes)
യെശയ്യാവ് 62:5
യൌവനക്കാരന്‍ കന്‍ യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്‍റെ പുത്രന്മാര്‍‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍ മണവാട്ടിയില്‍ സന്തോഷിക്കുന്നതുപോലെ നിന്‍റെ ദൈവം നിന്നില്‍ സന്തോഷിക്കും(Add Ref)|(Add Notes)
യെശയ്യാവ് 62:6
യെരൂശലേമേ, ഞാന്‍ നിന്‍റെ മതിലുകളിന്മേല്‍ കാവല്‍ക്കാരെ ആക്കിയിരിക്കുന്നു; അവര്‍‍ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഓര്‍‍പ്പിക്കുന്നവരേ, നിങ്ങള്‍ സ്വസ്ഥമായിരിക്കരുതു(Add Ref)|(Add Notes)
യെശയ്യാവ് 62:7
അവന്‍ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയില്‍ അതിനെ പ്രശംസാവിഷയമാക്കുവോളവും അവന്നു സ്വസ്ഥത കൊടുക്കയുമരുതു(Add Ref)|(Add Notes)
യെശയ്യാവ് 62:8
ഇനി ഞാന്‍ നിന്‍റെ ധാന്യം നിന്‍റെ ശത്രുക്കള്‍ക്കു ആഹാരമായി കൊടുക്കയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞു അന്യജാതിക്കാര്‍‍ കുടിച്ചുകളകയുമില്ല എന്നു യഹോവ[46] തന്‍റെ വലങ്കയ്യും തന്‍റെ ബലമുള്ള ഭുജവം തൊട്ടു സത്യം ചെയ്തിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 62:9
അതിനെ ശേഖരിച്ചവര്‍‍ തന്നേ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവര്‍‍ തന്നേ എന്‍റെ വിശുദ്ധപ്രാകാരങ്ങളില്‍ വെച്ചു അതു പാനം ചെയ്യും(Add Ref)|(Add Notes)
യെശയ്യാവ് 62:10
കടപ്പിന്‍ ‍; വാതിലുകളില്‍ കൂടി കടപ്പിന്‍ ‍; ജനത്തിന്നു വഴി ഒരുക്കുവിന്‍ ‍; നികത്തുവിന്‍ പെരുവഴി നികത്തുവിന്‍ ‍; കല്ലു പെറുക്കിക്കളവിന്‍ ‍; ജാതികള്‍ക്കായിട്ടു ഒരു കൊടി ഉയര്‍ത്തുവിന്‍ ‍(Add Ref)|(Add Notes)
യെശയ്യാവ് 62:11
ഇതാ, നിന്‍റെ രക്ഷ വരുന്നു; കൂലി അവന്‍റെ പക്കലും പ്രതിഫലം അവന്‍റെ കയ്യിലും ഉണ്ടു എന്നു സീയോന്‍ പുത്രിയോടു പറവിന്‍ എന്നിങ്ങനെ യഹോവ[46] ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 62:12
അവര്‍‍ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്‍ വേഷിക്കപ്പെട്ടവള്‍ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേ‍ര്‍ ആകും(Add Ref)|(Add Notes)