📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 3 >>

യെശയ്യാവ് 3:1
സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു യെരൂശലേമില്‍നിന്നും യെഹൂദയില്‍നിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും(Add Ref)|(Add Notes)
യെശയ്യാവ് 3:2
വീരന്‍ , യോദ്ധാവു, ന്യായാധിപതി, പ്രവാചകന്‍ , പ്രശ്നക്കാരന്‍ , മൂപ്പന്‍ ,(Add Ref)|(Add Notes)
യെശയ്യാവ് 3:3
അമ്പതുപേ‍ര്‍ക്കും അധിപതി, മാന്യന്‍ , മന്ത്രി, കൌശലപ്പണിക്കാരന്‍ , മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.(Add Ref)|(Add Notes)
യെശയ്യാവ് 3:4
ഞാന്‍ ബാലന്മാരെ അവര്‍ക്കും പ്രഭുക്കന്മാരാക്കി വേക്കും; ശിശുക്കള്‍ അവരെ വാഴും.(Add Ref)|(Add Notes)
യെശയ്യാവ് 3:5
ഒരുത്തന്‍ മറ്റൊരുവനെയും ഒരാള്‍ തന്‍റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലന്‍ വൃദ്ധനോടും നീചന്‍ മാന്യനോടും കയര്‍ക്കും.(Add Ref)|(Add Notes)
യെശയ്യാവ് 3:6
ഒരുത്തന്‍ തന്‍റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: നിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യ ശിഷ്ടം നിന്‍റെ കൈവശം ഇരിക്കട്ടെ എന്നു പറയും.(Add Ref)|(Add Notes)
യെശയ്യാവ് 3:7
അവന്‍ അന്നു കൈ ഉയര്‍ത്തിക്കൊണ്ടു: വൈദ്യനായിരിപ്പാന്‍ എനിക്കു മനസ്സില്ല; എന്‍റെ വീട്ടില്‍ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന്നു അധിപതിയാക്കരുതു എന്നു പറയും.(Add Ref)|(Add Notes)
യെശയ്യാവ് 3:8
യഹോവയുടെ തേജസ്സുള്ള കണ്ണിന്നു വെറുപ്പുതോന്നുവാന്‍ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവന്നു വിരോധമായിരിക്കയാല്‍ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.(Add Ref)|(Add Notes)
യെശയ്യാവ് 3:9
അവരുടെ മുഖഭാവം അവര്‍ക്കും വിരോധമായി സാക്ഷീകരിക്കുന്നു; അവര്‍ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവര്‍ക്കും അയ്യോ കഷ്ടം! അവര്‍ തങ്ങള്‍ക്കു തന്നേ ദോഷം വരുത്തുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 3:10
നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിന്‍ ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവര്‍ അനുഭവിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 3:11
ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്‍റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 3:12
എന്‍റെ ജനമോ, കുട്ടികള്‍ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകള്‍ അവരെ വാഴുന്നു; എന്‍റെ ജനമേ, നിന്നെ നടത്തുന്നവര്‍ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവര്‍ നശിപ്പിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 3:13
യഹോവ[46] വ്യവഹരിപ്പാന്‍ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാന്‍ നില്ക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 3:14
യഹോവ[46] തന്‍റെ ജനത്തിന്‍റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തില്‍ പ്രവേശിക്കും; നിങ്ങള്‍ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവര്‍ന്നെടുത്തതു നിങ്ങളുടെ വീടുകളില്‍ ഉണ്ടു;(Add Ref)|(Add Notes)
യെശയ്യാവ് 3:15
എന്‍റെ ജനത്തെ തകര്‍ത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങള്‍ക്കു എന്തു കാര്യം എന്നും സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യെശയ്യാവ് 3:16
യഹോവ[46] പിന്നെയും അരുളിച്ചെയ്തതെന്തെന്നാല്‍ : സീയോന്‍ പുത്രിമാര്‍ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാല്‍കൊണ്ടു ചിലമ്പൊലി കേള്‍പ്പിക്കുകയും ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 3:17
ഇതുനിമിത്തം യഹോവ[46] സീയോന്‍ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ[46] അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.(Add Ref)|(Add Notes)
യെശയ്യാവ് 3:18
അന്നു കര്‍ത്താവു അവരുടെ കാല്‍ച്ചിലമ്പുകളുടെ അലങ്കാരം,(Add Ref)|(Add Notes)
യെശയ്യാവ് 3:19
അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം,(Add Ref)|(Add Notes)
യെശയ്യാവ് 3:20
കവണി, തലപ്പാവു, കാല്‍ത്തള, പട്ടുകച്ച, പരിമളപ്പെട്ടി,(Add Ref)|(Add Notes)
യെശയ്യാവ് 3:21
തകിട്ടുകൂടു, മോതിരം, മൂക്കുത്തി,(Add Ref)|(Add Notes)
യെശയ്യാവ് 3:22
ഉത്സവ വസ്ത്രം, മേലാട, ശാല്വാ, ചെറുസഞ്ചി,(Add Ref)|(Add Notes)
യെശയ്യാവ് 3:23
ദര്‍പ്പണം, ക്ഷോമപടം, കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും.(Add Ref)|(Add Notes)
യെശയ്യാവ് 3:24
അപ്പോള്‍ സുഗന്ധത്തിന്നു പകരം ദുര്‍ഗ്ഗന്ധവും അരക്കച്ചെക്കു പകരം കയറും പുരികുഴലിന്നു പകരം കഷണ്ടിയും ഉടയാടെക്കു പകരം രട്ടും സൌന്ദര്യത്തിന്നു പകരം കരിവാളിപ്പും ഉണ്ടാകും.(Add Ref)|(Add Notes)
യെശയ്യാവ് 3:25
നിന്‍റെ പുരുഷന്മാര്‍ വാളിനാലും നിന്‍റെ വീരന്മാര്‍ യുദ്ധത്തിലും വീഴും.(Add Ref)|(Add Notes)
യെശയ്യാവ് 3:26
അതിന്‍റെ വാതിലുകള്‍ വിലപിച്ചു ദുഃഖിക്കും; അതു ശൂന്യമായി നിലത്തു കിടക്കും.(Add Ref)|(Add Notes)