📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 35

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 35 >>

യെശയ്യാവ് 35:1
മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജ്ജനപ്രദേശം ഉല്ലസിച്ചു പനിനീര്‍പുഷ്പം പോലെ പൂക്കും.(Add Ref)|(Add Notes)
യെശയ്യാവ് 35:2
അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്‍റെ മഹത്വവും കര്‍മ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവര്‍ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും.(Add Ref)|(Add Notes)
യെശയ്യാവ് 35:3
തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍ ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 35:4
മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിന്‍ , ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു! അവന്‍ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 35:5
അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 35:6
അന്നു മുടന്തന്‍ മാനിനെപ്പോലെ ചാടും; ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയില്‍ വെള്ളവും നിര്‍ജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.(Add Ref)|(Add Notes)
യെശയ്യാവ് 35:7
മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാര്‍പ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഔടയും ഞാങ്ങണയും വളരും.(Add Ref)|(Add Notes)
യെശയ്യാവ് 35:8
അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിന്നു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതില്‍കൂടി കടന്നുപോകയില്ല; അവന്‍ അവരോടുകൂടെ ഇരിക്കും; വഴിപോക്കര്‍ , ഭോഷന്മാര്‍പോലും, വഴിതെറ്റിപ്പോകയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 35:9
ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറി വരികയില്ല; ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവര്‍ അവിടെ നടക്കും.(Add Ref)|(Add Notes)
യെശയ്യാവ് 35:10
അങ്ങനെ യഹോവയാല്‍ വീണ്ടെടുക്കപ്പെട്ടവര്‍ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേല്‍ ഉണ്ടായിരിക്കും; അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവിര്‍പ്പും ഓടിപ്പോകും.(Add Ref)|(Add Notes)