📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 48

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 48 >>

യെശയ്യാവ് 48:1
യിസ്രായേല്‍ എന്ന പേ‍ര്‍ വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തില്‍നിന്നു ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തില്‍ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്‍റെ ദൈവത്തെ കീര്‍ത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊള്‍വിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 48:2
അവര്‍ തങ്ങളെ തന്നേ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്‍റെ ദൈവത്തില്‍ ആശ്രയിക്കുന്നുവല്ലോ; അവന്‍റെ നാമം സൈന്യങ്ങളുടെ യഹോവ[46] എന്നാകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 48:3
പൂര്‍വ്വകാര്യങ്ങളെ ഞാന്‍ പണ്ടുതന്നേ പ്രസ്താവിച്ചു; അവ എന്‍റെ വായില്‍നിന്നു പുറപ്പെട്ടു; ഞാന്‍ അവയെ കേള്‍പ്പിച്ചു; പെട്ടെന്നു ഞാന്‍ പ്രവര്‍ത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 48:4
നീ കഠിനന്‍ എന്നും നിന്‍റെ കഴുത്തു ഇരിമ്പുഞരമ്പുള്ളതെന്നും നിന്‍റെ നെറ്റിതാമ്രം എന്നും ഞാന്‍ അറികകൊണ്ടു(Add Ref)|(Add Notes)
യെശയ്യാവ് 48:5
ഞാന്‍ പണ്ടുതന്നേ നിന്നോടു പ്രസ്താവിച്ചു; എന്‍റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്‍റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന്നു അവ സംഭവിക്കും മുമ്പെ ഞാന്‍ നിന്നെ കേള്‍പ്പിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 48:6
നീ കേട്ടിട്ടുണ്ടു; ഇപ്പോള്‍ എല്ലാം കണ്ടുകൊള്‍ക; നിങ്ങള്‍ തന്നേ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതല്‍ ഞാന്‍ പുതിയതു, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നേ നിന്നെ കേള്‍പ്പിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 48:7
ഞാന്‍ അതു അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന്നു അതു പണ്ടല്ല, ഇപ്പോള്‍ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിന്നു മുമ്പു നീ അതിനെക്കുറിച്ചു ഒന്നും കേട്ടിട്ടില്ല.(Add Ref)|(Add Notes)
യെശയ്യാവ് 48:8
നീ കേള്‍ക്കയോ അറികയോ നിന്‍റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗര്‍ഭംമുതല്‍ വിശ്വാസവഞ്ചകന്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 48:9
എന്‍റെ നാമംനിമിത്തം ഞാന്‍ എന്‍റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന്നു എന്‍റെ സ്തുതി നിമിത്തം ഞാന്‍ അടങ്ങിയിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 48:10
ഇതാ, ഞാന്‍ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാന്‍ നിന്നെ കഷ്ടതയുടെ ചൂളയില്‍ ആകുന്നു ശോധന കഴിച്ചതു.(Add Ref)|(Add Notes)
യെശയ്യാവ് 48:11
എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; എന്‍റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 48:12
യാക്കോബേ, ഞാന്‍ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്‍റെ വാക്കു കേള്‍ക്ക; ഞാന്‍ അനന്യന്‍ ; ഞാന്‍ ആദ്യനും ഞാന്‍ അന്ത്യനും ആകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 48:13
എന്‍റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്‍റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാന്‍ വിളിക്കുമ്പോള്‍ അവ ഒക്കെയും ഉളവായ്‍വരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 48:14
നിങ്ങള്‍ എല്ലാവരും കൂടിവന്നു കേട്ടുകൊള്‍വിന്‍ ; അവരില്‍ ആര്‍ ഇതു പ്രസ്താവിച്ചു? യഹോവ[46] സ്നേഹിക്കുന്നവര്‍ ബാബേലിനോടു അവന്‍റെ ഹിതവും കല്ദയരോടു അവന്‍റെ ഭുജബലവും അനുഷ്ഠിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 48:15
ഞാന്‍ , ഞാന്‍ തന്നേ പ്രസ്താവിക്കുന്നു; ഞാന്‍ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്‍റെ വഴി സാദ്ധ്യമാകും.(Add Ref)|(Add Notes)
യെശയ്യാവ് 48:16
നിങ്ങള്‍ അടുത്തുവന്നു ഇതു കേള്‍പ്പിന്‍ ; ഞാന്‍ ആദിമുതല്‍ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്‍റെ ഉത്ഭവകാലംമുതല്‍ ഞാന്‍ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കര്‍ത്താവു എന്നെയും തന്‍റെ ആത്മാവിനെയും അയച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 48:17
യിസ്രായേലിന്‍റെ പരിശുദ്ധനും നിന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവര്‍ത്തിപ്പാന്‍ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയില്‍ നിന്നെ നടത്തുകയും ചെയ്യുന്ന നിന്‍റെ ദൈവമായ യഹോവ[46] ഞാന്‍ തന്നേ.(Add Ref)|(Add Notes)
യെശയ്യാവ് 48:18
അയ്യോ, നീ എന്‍റെ കല്പനകളെ കേട്ടനുസരിച്ചെങ്കില്‍ കൊള്ളായിരുന്നു! എന്നാല്‍ നിന്‍റെ സമാധാനം നദിപോലെയും നിന്‍റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 48:19
നിന്‍റെ സന്തതി മണല്‍പോലെയും നിന്‍റെ ഗര്‍ഭഫലം മണല്‍തരിപോലെയും ആകുമായിരുന്നു. നിന്‍റെ പേ‍ര്‍ എന്‍റെ മുമ്പില്‍നിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 48:20
ബാബേലില്‍നിന്നു പുറപ്പെടുവിന്‍ ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിന്‍ : ഇതു പ്രസ്താവിച്ചു കേള്‍പ്പിപ്പിന്‍ ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിന്‍ ; യഹോവ[46] തന്‍റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 48:21
അവന്‍ അവരെ ശൂന്യപ്രദേശങ്ങളില്‍കൂടി നടത്തിയപ്പോള്‍ അവര്‍ക്കും ദാഹിച്ചില്ല; അവന്‍ അവര്‍ക്കുംവേണ്ടി പാറയില്‍നിന്നു വെള്ളം ഒഴുകുമാറാക്കി; അവന്‍ പാറ പിളര്‍ന്നപ്പോള്‍ വെള്ളം ചാടിപുറപ്പെട്ടു.(Add Ref)|(Add Notes)
യെശയ്യാവ് 48:22
ദുഷ്ടന്മാര്‍ക്കും സമാധാനം ഇല്ല എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)