📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 50

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 50 >>

യെശയ്യാവ് 50:1
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്‍റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്‍റെ കടക്കാരില്‍ ആര്‍ക്കാകുന്നു ഞാന്‍ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാല്‍ നിങ്ങള്‍ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാല്‍ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 50:2
ഞാന്‍ വന്നപ്പോള്‍ ആരും ഇല്ലാതിരിപ്പാനും ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്തു? വീണ്ടെടുപ്പാന്‍ കഴിയാതവണ്ണം എന്‍റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാന്‍ എനിക്കു ശക്തിയില്ലയോ? ഇതാ, എന്‍റെ ശാസനകൊണ്ടു ഞാന്‍ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാല്‍ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 50:3
ഞാന്‍ ആകാശത്തെ ഇരുട്ടുടുപ്പിക്കയും രട്ടു പുതെപ്പിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 50:4
തളര്‍ന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാന്‍ അറിയേണ്ടതിന്നു യഹോവയായ കര്‍ത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവന്‍ രാവിലെതോറും ഉണര്‍ത്തുന്നു; ശിഷ്യന്മാരെപ്പോലെ കേള്‍ക്കേണ്ടതിന്നു അവന്‍ എന്‍റെ ചെവി ഉണര്‍ത്തുന്നു(Add Ref)|(Add Notes)
യെശയ്യാവ് 50:5
യഹോവയായ കര്‍ത്താവു എന്‍റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്‍ തിരിഞ്ഞതുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 50:6
അടിക്കുന്നവര്‍ക്കും, ഞാന്‍ എന്‍റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്‍റെ കവിളും കാണിച്ചുകൊടുത്തു; എന്‍റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 50:7
യഹോവയായ കര്‍ത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാന്‍ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാന്‍ എന്‍റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാന്‍ ലജ്ജിച്ചുപോകയില്ല എന്നു ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 50:8
എന്നെ നീതീകരിക്കുന്നവന്‍ സമീപത്തുണ്ടു; എന്നോടു വാദിക്കുന്നവന്‍ ആര്‍ ? നമുക്കു തമ്മില്‍ ഒന്നു നോക്കാം; എന്‍റെ പ്രതിയോഗി ആര്‍? അവന്‍ ഇങ്ങുവരട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 50:9
ഇതാ, യഹോവയായ കര്‍ത്താവു എന്നെ തുണെക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവന്‍ ആര്‍ ? അവരെല്ലാവരും വസ്ത്രം പോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.(Add Ref)|(Add Notes)
യെശയ്യാവ് 50:10
നിങ്ങളില്‍ യഹോവയെ ഭയപ്പെടുകയും അവന്‍റെ ദാസന്‍റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവന്‍ ആര്‍ ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തില്‍ നടന്നാലും അവന്‍ യഹോവയുടെ നാമത്തില്‍ ആശ്രയിച്ചു തന്‍റെ ദൈവത്തിന്മേല്‍ ചാരിക്കൊള്ളട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 50:11
ഹാ, തീ കത്തിച്ചു തീയമ്പുകള്‍ അരെക്കു കെട്ടുന്നവരേ, നിങ്ങള്‍ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങള്‍ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിന്‍ ; എന്‍റെ കയ്യാല്‍ ഇതു നിങ്ങള്‍ക്കു ഭവിക്കും; നിങ്ങള്‍ വ്യസനത്തോടെ കിടക്കേണ്ടിവരും.(Add Ref)|(Add Notes)