📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 61

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 61 >>

യെശയ്യാവ് 61:1
എളിയവരോടു സദ്വര്‍‍ത്തമാനം ഘോഷിപ്പാന്‍ യഹോവ[46] എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍‍ത്താവിന്‍റെ ആത്മാവു എന്‍റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍‍ക്കു വിടുതലും ബദ്ധന്മാര്‍‍ക്കു സ്വാതന്ത്ര്യവും അറിയിപ്പാനും(Add Ref)|(Add Notes)
യെശയ്യാവ് 61:2
യഹോവയുടെ പ്രസാദവര്‍‍ഷവും നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും(Add Ref)|(Add Notes)
യെശയ്യാവ് 61:3
സീയോനിലെ ദുഃഖിതന്മാര്‍‍ക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു; അവന്‍ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവര്‍‍ക്കു നീതിവൃക്ഷങ്ങള്‍ എന്നും യഹോവയുടെ നടുതല എന്നും പേരാകും(Add Ref)|(Add Notes)
യെശയ്യാവ് 61:4
അവര്‍‍ പുരാതനശൂന്യങ്ങളെ പണികയും പൂര്‍‍വ്വന്മാരുടെ നിര്‍‍ജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിര്‍‍ജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും(Add Ref)|(Add Notes)
യെശയ്യാവ് 61:5
അന്‍ യജാതിക്കാര്‍‍ നിന്നു നിങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങളെ മേയക്കും; പരദേശക്കാര്‍‍ നിങ്ങള്‍ക്കു ഉഴുവുകാരും മുന്‍ തിരിത്തോട്ടക്കാരും ആയിരിക്കും(Add Ref)|(Add Notes)
യെശയ്യാവ് 61:6
നിങ്ങളോ യഹോവയുടെ പുരോഹിതന്മാര്‍‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാര്‍‍ എന്നും നിങ്ങള്‍ക്കു പേരാകും; നിങ്ങള്‍ ജാതികളുടെ സന്‍ പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികള്‍ ആയിത്തീരും(Add Ref)|(Add Notes)
യെശയ്യാവ് 61:7
നാണത്തിന്നുപകരം നിങ്ങള്‍ക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജേക്കു പകരം അവര്‍‍ തങ്ങളുടെ ഓഹരിയില്‍ സന്തോഷിക്കും; അങ്ങനെ അവര്‍‍ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവര്‍‍ക്കു ഉണ്ടാകും(Add Ref)|(Add Notes)
യെശയ്യാവ് 61:8
യഹോവയായ ഞാന്‍ ന്‍ യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവര്‍‍ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാന്‍ വിശ്വസ്തതയോടെ അവര്‍‍കക്കു പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം ചെയ്യും(Add Ref)|(Add Notes)
യെശയ്യാവ് 61:9
ജാതികളുടെ ഇടയില്‍ അവരുടെ സന്‍ തതിയെയും വംശങ്ങളുടെ മദ്ധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവര്‍‍ ഒക്കെയും അവരെ യഹോവ[46] അനുഗ്രഹിച്ച സന്തതി എന്നും അറിയും(Add Ref)|(Add Notes)
യെശയ്യാവ് 61:10
ഞാന്‍ യഹോവയില്‍ ഏറ്റവും ആനന്‍ ദിക്കും; എന്‍റെ ഉള്ളം എന്‍റെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും; മണവാളന്‍ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാല്‍ തന്നെത്താന്‍ അലങ്കരിക്കുന്നതുപോലെയും അവന്‍ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 61:11
ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതില്‍ വിതെച്ച വിത്തിനെ കിളിര്‍‍പ്പിക്കുന്നതുപോലെയും യഹോവയായ കര്‍‍ത്താവു സകല ജാതികളും കാണ്‍കെ നീതിയെയും സ്തുതിയെയും മുളപ്പിക്കും(Add Ref)|(Add Notes)