📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 34

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 34 >>

യെശയ്യാവ് 34:1
ജാതികളേ, അടുത്തുവന്നു കേള്‍പ്പിന്‍ ; വംശങ്ങളേ, ശ്രദ്ധതരുവിന്‍ ; ഭൂമിയും അതിന്‍റെ നിറവും ഭൂതലവും അതില്‍ മുളെക്കുന്നതൊക്കെയും കേള്‍ക്കട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 34:2
യഹോവെക്കു സകലജാതികളോടും കോപവും അവരുടെ സര്‍വ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവന്‍ അവരെ ശപഥാര്‍പ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 34:3
അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളില്‍നിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകള്‍ ഒഴുകിപ്പോകും.(Add Ref)|(Add Notes)
യെശയ്യാവ് 34:4
ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്‍പോലെ ചുരുണ്ടുപോകും; അതിനെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.(Add Ref)|(Add Notes)
യെശയ്യാവ് 34:5
എന്‍റെ വാള്‍ സ്വര്‍ഗ്ഗത്തില്‍ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്‍റെ ശപഥാര്‍പ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.(Add Ref)|(Add Notes)
യെശയ്യാവ് 34:6
യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവെക്കു ബൊസ്രയില്‍ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.(Add Ref)|(Add Notes)
യെശയ്യാവ് 34:7
അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 34:8
അതു യഹോവ[46] പ്രതികാരം നടത്തുന്ന ദിവസവും സീയോന്‍റെ വ്യവഹാരത്തില്‍ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 34:9
അവിടത്തെ തോടുകള്‍ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 34:10
രാവും പകലും അതു കെടുകയില്ല; അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതില്‍കൂടി കടന്നു പോകയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 34:11
വേഴാമ്പലും മുള്ളന്‍ പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതില്‍ പാര്‍ക്കും; അവന്‍ അതിന്മേല്‍ പാഴിന്‍റെ നൂലും ശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 34:12
അതിലെ കുലീനന്മാര്‍ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാര്‍ എല്ലാവരും നാസ്തിയായ്പോകും.(Add Ref)|(Add Notes)
യെശയ്യാവ് 34:13
അതിന്‍റെ അരമനകളില്‍ മുള്ളും അതിന്‍റെ കോട്ടകളില്‍ തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാര്‍ക്കും പാര്‍പ്പിടവും ഒട്ടകപ്പക്ഷികള്‍ക്കു താവളവും ആകും.(Add Ref)|(Add Notes)
യെശയ്യാവ് 34:14
മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മില്‍ എതിര്‍പ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 34:15
അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്‍റെ നിഴലിന്‍ കീഴെ ചേര്‍ത്തുകൊള്ളും; അവിടെ പരുന്തു അതതിന്‍റെ ഇണയോടു കൂടും.(Add Ref)|(Add Notes)
യെശയ്യാവ് 34:16
യഹോവയുടെ പുസ്തകത്തില്‍ അന്വേഷിച്ചു വായിച്ചു നോക്കുവിന്‍ ; അവയില്‍ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്‍റെ വായല്ലോ കല്പിച്ചതു; അവന്‍റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.(Add Ref)|(Add Notes)
യെശയ്യാവ് 34:17
അവന്‍ അവെക്കായി ചീട്ടിട്ടു, അവന്‍റെ കൈ അതിനെ അവേക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതില്‍ പാര്‍ക്കും.(Add Ref)|(Add Notes)