📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 45

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 45 >>

യെശയ്യാവ് 45:1
യഹോവ[46] തന്‍റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു--അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകള്‍ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകള്‍ അടയാതിരിക്കേണ്ടതിന്നും ഞാന്‍ അവന്‍റെ വലങ്കൈ പിടിച്ചിരക്കുന്നു--:(Add Ref)|(Add Notes)
യെശയ്യാവ് 45:2
ഞാന്‍ നിനക്കു മുമ്പായി ചെന്നു ദുര്‍ഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകര്‍ത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 45:3
നിന്നെ പേ‍ര്‍ ചൊല്ലിവിളിക്കുന്ന ഞാന്‍ യഹോവ[46], യിസ്രായേലിന്‍റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാന്‍ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും(Add Ref)|(Add Notes)
യെശയ്യാവ് 45:4
എന്‍റെ ദാസനായ യാക്കോബ് നിമിത്തവും എന്‍റെ വൃതനായ യിസ്രായേല്‍നിമിത്തവും ഞാന്‍ നിന്നെ പേ‍ര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാന്‍ നിന്നെ ഓമനപ്പേ‍ര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 45:5
ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാന്‍ നിന്‍റെ അര മുറുക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 45:6
സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവര്‍ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.(Add Ref)|(Add Notes)
യെശയ്യാവ് 45:7
ഞാന്‍ പ്രകാശത്തെ നിര്‍മ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാന്‍ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാന്‍ ഇതൊക്കെയും ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 45:8
ആകാശമേ, മേലില്‍ നിന്നു പൊഴിക്കുക; മേഘങ്ങള്‍ നീതിയെ വര്‍ഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാന്‍ അതു സൃഷ്ടിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 45:9
നിലത്തിലെ കലനുറുക്കുകളുടെ ഇടയില്‍ ഒരു കലനുറുക്കായിരിക്കെ, തന്നെ നിര്‍മ്മിച്ചവനോടു തര്‍ക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ?(Add Ref)|(Add Notes)
യെശയ്യാവ് 45:10
അപ്പനോടു: നീ ജനിപ്പിക്കുന്നതു എനതു എന്നും സ്ത്രീയോടു: നീ പ്രസവിക്കുന്നതു എന്തു എന്നും പറയുന്നവന്നു അയ്യോ കഷ്ടം!(Add Ref)|(Add Notes)
യെശയ്യാവ് 45:11
യിസ്രായേലിന്‍റെ പരിശുദ്ധനും അവനെ നിര്‍മ്മിച്ചവനുമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: വരുവാനുള്ളതിനെക്കുറിച്ചു എന്നോടു ചോദിപ്പിന്‍ ; എന്‍റെ മക്കളെയും എന്‍റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ചു എന്നോടു കല്പിപ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 45:12
ഞാന്‍ ഭൂമിയെ ഉണ്ടാക്കി അതില്‍ മനുഷ്യനെയും സൃഷ്ടിച്ചു; എന്‍റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാന്‍ കല്പിച്ചാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 45:13
ഞാന്‍ നീതിയില്‍ അവനെ ഉണര്‍ത്തിയിരിക്കുന്നു അവന്‍റെ വഴികളെ ഒക്കെയും ഞാന്‍ നിരപ്പാക്കും; അവന്‍ എന്‍റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവന്‍ എന്‍റെ പ്രവാസികളെ വിട്ടയക്കും എന്നു സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 45:14
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്‍റെ അദ്ധ്വാനഫലവും കൂശിന്‍റെ വ്യാപാരലാഭവും ദീര്‍ഘകായന്മാരായ സെബായരും നിന്‍റെ അടുക്കല്‍ കടന്നുവന്നു നിനക്കു കൈവശമാകും; അവന്‍ നിന്‍റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര്‍ കടന്നുവരും; അവര്‍ നിന്നെ വണങ്ങി; നിന്‍റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 45:15
യിസ്രായേലിന്‍റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.(Add Ref)|(Add Notes)
യെശയ്യാവ് 45:16
അവര്‍ എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും, വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര്‍ ഒരുപോലെ അമ്പരപ്പില്‍ ആകും.(Add Ref)|(Add Notes)
യെശയ്യാവ് 45:17
യിസ്രായേലോ യഹോവയാല്‍ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങള്‍ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.(Add Ref)|(Add Notes)
യെശയ്യാവ് 45:18
ആകാശത്തെ സൃഷ്ടിച്ച യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവന്‍ തന്നേ ദൈവം; അവന്‍ ഭൂമിയെ നിര്‍മ്മിച്ചുണ്ടാക്കി; അവന്‍ അതിനെ ഉറപ്പിച്ചു; വ്യര്‍ത്ഥമായിട്ടല്ല അവന്‍ അതിനെ സൃഷ്ടിച്ചതു; പാര്‍പ്പിന്നത്രേ അതിനെ നിര്‍മ്മിച്ചതു:-- ഞാന്‍ തന്നേ യഹോവ[46]; വേറൊരുത്തനും ഇല്ല.(Add Ref)|(Add Notes)
യെശയ്യാവ് 45:19
ഞാന്‍ രഹസ്യത്തില്‍ അന്ധകാരപ്രദേശത്തു വെച്ചല്ല സംസാരിച്ചതു; ഞാന്‍ യാക്കോബിന്‍റെ സന്തതിയോടു: വ്യര്‍ത്ഥമായി എന്നെ അന്വേഷിപ്പിന്‍ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാന്‍ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 45:20
നിങ്ങള്‍ കൂടിവരുവിന്‍ ; ജാതികളില്‍വെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിന്‍ ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാന്‍ കഴിയാത്ത ദേവനോടു പ്രാര്‍ത്ഥിക്കയും ചെയ്യുന്നവര്‍ക്കും അറിവില്ല.(Add Ref)|(Add Notes)
യെശയ്യാവ് 45:21
നിങ്ങള്‍ പ്രസ്താവിച്ചു കാണിച്ചുതരുവിന്‍ ; അവര്‍ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേള്‍പ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവന്‍ ആര്‍ ? യഹോവയായ ഞാന്‍ അല്ലയോ? ഞാന്‍ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാന്‍ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.(Add Ref)|(Add Notes)
യെശയ്യാവ് 45:22
സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിന്‍ ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.(Add Ref)|(Add Notes)
യെശയ്യാവ് 45:23
എന്നാണ എന്‍റെ മുമ്പില്‍ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്‍റെ വായില്‍നിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 45:24
യഹോവയില്‍ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓ‍രോരുത്തന്‍ പറഞ്ഞുകൊണ്ടു അവന്‍റെ അടുക്കല്‍ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.(Add Ref)|(Add Notes)
യെശയ്യാവ് 45:25
യഹോവയില്‍ യിസ്രായേല്‍സന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും(Add Ref)|(Add Notes)