📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 66

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 66

യെശയ്യാവ് 66:1
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വര്‍‍ഗ്ഗം എന്‍റെ സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു; നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്‍റെ വിശ്രാമസ്ഥലവും ഏതു?(Add Ref)|(Add Notes)
യെശയ്യാവ് 66:2
എന്‍റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ[46] അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകര്‍‍ന്നവനും എന്‍റെ വചനത്തിങ്കല്‍ വിറെക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും(Add Ref)|(Add Notes)
യെശയ്യാവ് 66:3
കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവന്‍ ‍, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവന്‍ ‍, ഭോജനയാഗം കഴിക്കയും പന്നിച്ചോര അര്‍‍പ്പിക്കയും ചെയ്യുന്നവന്‍ ‍, ധൂപം കാണിക്കയും മിത്ഥ്യാമൂര്‍‍ത്തിയെ വാഴ്ത്തുകയും ചെയ്യുന്നവന്‍ ‍, ഇവര്‍‍ സ്വന്‍ തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളില്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു(Add Ref)|(Add Notes)
യെശയ്യാവ് 66:4
അവര്‍‍ ഭയപ്പെടുന്നതു അവര്‍‍ക്കും വരുത്തും; ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതെയും ഞാന്‍ അരുളിച്ചെയ്തപ്പോള്‍ കേള്‍ക്കാതെയും അവര്‍‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നേ(Add Ref)|(Add Notes)
യെശയ്യാവ് 66:5
യഹോവയുടെ വചനത്തിങ്കല്‍ വിറെക്കുന്നവരേ, അവന്‍റെ വചനം കേട്ടുകൊള്‍വിന്‍ ‍; നിങ്ങളെ പകെച്ചു, എന്‍റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാര്‍‍ : ഞങ്ങള്‍ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിന്നു യഹോവ[46] തന്നെത്താന്‍ മഹത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാല്‍ അവര്‍‍ ലജ്ജിച്ചുപോകും(Add Ref)|(Add Notes)
യെശയ്യാവ് 66:6
നഗരത്തില്‍ നിന്നു ഒരു മുഴക്കം കേള്‍ക്കുന്നു; മന്‍ ദിരത്തില്‍ നിന്നു ഒരു നാദം കേള്‍ക്കുന്നു; തന്‍റെ ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്ന യഹോവയുടെ നാദം തന്നേ(Add Ref)|(Add Notes)
യെശയ്യാവ് 66:7
നോവു കിട്ടും മുന്‍പെ അവള്‍ പ്രസവിച്ചു; വേദന വരും മുന്‍പെ അവള്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു(Add Ref)|(Add Notes)
യെശയ്യാവ് 66:8
ഈവക ആര്‍‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആര്‍‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടന്‍ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 66:9
ഞാന്‍ പ്രസവദ്വാരത്തിങ്കല്‍ വരുത്തീട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ എന്നു യഹോവ[46] അരുളിച്ചെയ്യുന്നു; പ്രസവിക്കുമാറാക്കീട്ടു ഞാന്‍ ഗര്‍‍ഭപാത്രം അടെച്ചുകളയുമോ എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)
യെശയ്യാവ് 66:10
യെരൂശലേമിനെ സേ്നഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിന്‍ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിന്‍ ‍; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടു കൂടെ അത്യന്‍ തം ആനന്‍ ദിപ്പിന്‍ ‍(Add Ref)|(Add Notes)
യെശയ്യാവ് 66:11
അവളുടെ സാന്‍ ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകയും അവളുടെ തേജസ്സിന്‍ കുചാഗ്രങ്ങളെ നുകര്‍‍ന്നു രമിക്കയും ചെയ്വിന്‍ ‍(Add Ref)|(Add Notes)
യെശയ്യാവ് 66:12
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കു കുടിപ്പാന്‍ വേണ്ടി ഞാന്‍ അവള്‍ക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാര്‍‍ശ്വത്തില്‍ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേല്‍ ഇരുത്തി ലാളിക്കയും ചെയ്യും(Add Ref)|(Add Notes)
യെശയ്യാവ് 66:13
അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങള്‍ യെരൂശലേമില്‍ ആശ്വാസം പ്രാപിക്കും(Add Ref)|(Add Notes)
യെശയ്യാവ് 66:14
അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികള്‍ ഇളന്‍ പുല്ലുപോലെ തഴെക്കും; യഹോവയുടെ കൈ തന്‍റെ ദാസന്മാര്‍‍ക്കു വെളിപ്പെടും; ശത്രുക്കളോടോ അവന്‍ ക്രോധം കാണിക്കും(Add Ref)|(Add Notes)
യെശയ്യാവ് 66:15
യഹോവ[46] തന്‍റെ കോപത്തെ ഉഗ്രതയോടും തന്‍റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാന്‍ അഗ്നിയില്‍ പ്രത്യക്ഷമാകും; അവന്‍റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെയിരിക്കും(Add Ref)|(Add Notes)
യെശയ്യാവ് 66:16
യഹോവ[46] അഗ്നികൊണ്ടും വാള്‍കൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാര്‍‍ വളരെ ആയിരിക്കും(Add Ref)|(Add Notes)
യെശയ്യാവ് 66:17
തോട്ടങ്ങളില്‍ പോകേണ്ടതിന്നു നടുവനെ അനുകരിച്ചു തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടേലി എന്നിവയെ തിന്നുകയും ചെയ്യുന്നവര്‍‍ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു(Add Ref)|(Add Notes)
യെശയ്യാവ് 66:18
ഞാന്‍ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാന്‍ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവര്‍‍ വന്നു എന്‍റെ മഹത്വം കാണും(Add Ref)|(Add Notes)
യെശയ്യാവ് 66:19
ഞാന്‍ അവരുടെ ഇടയില്‍ ഒരു അടയാളം പ്രവര്‍‍ത്തിക്കും; അവരില്‍ രക്ഷിക്കപ്പെട്ട ചിലരെ ഞാന്‍ തര്‍‍ശീശ്, വില്ലാളികളായ പൂല്‍ , ലൂദ് എന്നിവരും തൂബാല്‍ യാവാന്‍ എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്‍റെ കീര്‍‍ത്തി കേള്‍ക്കയും എന്‍റെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയക്കും; അവര്‍‍ എന്‍റെ മഹത്വത്തെ ജാതികളുടെ ഇടയില്‍ പ്രസ്താവിക്കും;(Add Ref)|(Add Notes)
യെശയ്യാവ് 66:20
യിസ്രായേല്‍ മക്കള്‍ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളില്‍ വഴിപാടു കൊണ്ടുവരുന്നതുപോലെ അവര്‍‍ സകലജാതികളുടെയും ഇടയില്‍ നിന്നു നിങ്ങളുടെ സഹോദരന്മാരെ ഒക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവര്‍‍കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്‍റെ വിശുദ്ധപര്‍‍വ്വതമായ യെരൂശലേമിലേക്കു യഹോവെക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)
യെശയ്യാവ് 66:21
അവരില്‍ നിന്നും ചിലരെ ഞന്‍ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)
യെശയ്യാവ് 66:22
ഞാന്‍ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്‍റെ മുന്‍ പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്‍ തതിയും നിങ്ങളുടെ പേരും നിലനിലക്കും എന്നു യഹോവയുടെ അരുളപ്പാടു(Add Ref)|(Add Notes)
യെശയ്യാവ് 66:23
പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്‍റെ സന്നിധിയില്‍ നമസ്കരിപ്പാന്‍ വരും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)
യെശയ്യാവ് 66:24
അവര്‍‍ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവര്‍‍ സകലജഡത്തിന്നും അറെപ്പായിരിക്കും(Add Ref)|(Add Notes)