📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 53

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 53 >>

യെശയ്യാവ് 53:1
ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആര്‍‍കൂ വെളിപ്പെട്ടിരിക്കുന്നു?(Add Ref)|(Add Notes)
യെശയ്യാവ് 53:2
അവന്‍ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേര്‍‍ മുളെക്കുന്നതുപോലെയും അവന്‍റെ മുന്‍പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല(Add Ref)|(Add Notes)
യെശയ്യാവ് 53:3
അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല(Add Ref)|(Add Notes)
യെശയ്യാവ് 53:4
സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു; നമ്മുടെ ദേവനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു(Add Ref)|(Add Notes)
യെശയ്യാവ് 53:5
എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 53:6
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓ‍രോരുത്തനും താന്‍ താന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ[46] നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെ മേല്‍ ചുമത്തി(Add Ref)|(Add Notes)
യെശയ്യാവ് 53:7
തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു(Add Ref)|(Add Notes)
യെശയ്യാവ് 53:8
അവന്‍ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവന്‍ ഛേദിക്കപ്പെട്ടു എന്നും എന്‍റെ ജനത്തിന്‍റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്‍റെ തലമുറയില്‍ ആര്‍‍ വിചാരിച്ചു(Add Ref)|(Add Notes)
യെശയ്യാവ് 53:9
അവന്‍ സാഹസം ഒന്നും ചെയ്യാതെയും അവന്‍റെ വായില്‍ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്‍റെ മരണത്തില്‍ അവന്‍ സന്‍ പന്നന്മാരോടു കൂടെ ആയിരുന്നു(Add Ref)|(Add Notes)
യെശയ്യാവ് 53:10
എന്നാല്‍ അവനെ തകര്‍ത്തുകളവാന്‍ യഹോവെക്കു ഇഷ്ടംതോന്നി; അവന്‍ അവന്നു കഷ്ടം വരുത്തി; അവന്‍റെ പ്രാണന്‍ ഒരു അകൃത്യയാഗമായിത്തീര്‍‍ന്നിട്ടു അവന്‍ സന്‍ തതിയെ കാണുകയും ദീര്‍‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്‍റെ കയ്യാല്‍ സാധിക്കയും ചെയ്യും(Add Ref)|(Add Notes)
യെശയ്യാവ് 53:11
അവന്‍ തന്‍റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്‍റെ ദാസന്‍ തന്‍റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവന്‍ വഹിക്കും(Add Ref)|(Add Notes)
യെശയ്യാവ് 53:12
അതുകൊണ്ടു ഞാന്‍ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവന്‍ കൊള്ള പങ്കിടും; അവന്‍ തന്‍റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ(Add Ref)|(Add Notes)