📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 59

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 59 >>

യെശയ്യാവ് 59:1
രക്ഷിപ്പാന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്‍പ്പാന്‍ കഴിയാതവണ്ണം അവന്‍റെ ചെവി മന്ദമായിട്ടുമില്ല(Add Ref)|(Add Notes)
യെശയ്യാവ് 59:2
നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങള്‍ അത്രേ അവന്‍ കേള്‍ക്കാതവണ്ണം അവന്‍റെ മുഖത്തെ നിങ്ങള്‍ക്കു മറെക്കുമാറാക്കിയതു(Add Ref)|(Add Notes)
യെശയ്യാവ് 59:3
നിങ്ങളുടെ കൈകള്‍ രക്തംകൊണ്ടും നിങ്ങളുടെ വിരലുകള്‍ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങള്‍ ഭോഷ്ക്കു സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 59:4
ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവര്‍‍ വ്യാജത്തില്‍ ആശ്രയിച്ചു ഭോഷ്ക്കു സംസാരിക്കുന്നു; അവര്‍‍ കഷ്ടത്തെ ഗര്‍‍ഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 59:5
അവര്‍‍ അണലിമുട്ട പൊരുന്നുകയും ചിലന്നിവല നെയ്യുകയും ചെയ്യുന്നു; ആ മുട്ട തിന്നുന്നവന്‍ മരിക്കും പൊട്ടിച്ചാല്‍ അണലി പുറത്തുവരുന്നു(Add Ref)|(Add Notes)
യെശയ്യാവ് 59:6
അവര്‍‍ നെയ്തതു വസ്ത്രത്തിന്നു കൊള്ളുകയില്ല; അവരുടെ പണി അവര്‍‍ക്കു പുതപ്പാകയും ഇല്ല; അവരുടെ പ്രവൃത്തികള്‍ നീതികെട്ട പ്രവൃത്തികള്‍ ; സാഹസകര്‍‍മ്മങ്ങള്‍ അവരുടെ കൈക്കല്‍ ഉണ്ടു(Add Ref)|(Add Notes)
യെശയ്യാവ് 59:7
അവരുടെ കാല്‍ ദോഷത്തിന്നായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാന്‍ അവര്‍‍ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങള്‍ അന്യായനിരൂപണങ്ങള്‍ ആകുന്നു; ശൂന്യ വും നാശവും അവരുടെ പാതകളില്‍ ഉണ്ടു(Add Ref)|(Add Notes)
യെശയ്യാവ് 59:8
സമാധാനത്തിന്‍റെ വഴി അവര്‍‍ അറിയുന്നില്ല; അവരുടെ നടപ്പില്‍ ന്യായവും ഇല്ല; അവര്‍‍ തങ്ങള്‍ക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയില്‍ നടക്കുന്നവനൊരുത്തനും സമാധാനം അറികയില്ല(Add Ref)|(Add Notes)
യെശയ്യാവ് 59:9
അതുകൊണ്ടു ന്യായം ഞങ്ങളോടു അകന്നു ദൂരമായിരിക്കുന്നു; നീതി ഞങ്ങളോടു എത്തിക്കൊള്ളുന്നതുമില്ല; ഞങ്ങള്‍ പ്രകാശത്തിന്നായിട്ടു കാത്തിരുന്നു; എന്നാല്‍ ഇതാ, ഇരുട്ടു; വെളിച്ചത്തിന്നായിട്ടു കാത്തിരുന്നു; എന്നാല്‍ ഇതാ അസധകാരത്തില്‍ ഞങ്ങള്‍ നടക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 59:10
ഞങ്ങള്‍ കുരുടന്മാരെപ്പോലെ ചുവര്‍‍ തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്‍ധ്യാസമയത്തു എന്ന പോലെ ഞങ്ങള്‍ മദ്ധ്യാഹ്നത്തില്‍ ഇടറുന്നു; ആരോഗ്യമുള്ളവരുടെ മദ്ധ്യേ ഞങ്ങള്‍ മരിച്ചവരെപ്പോലെ ആകുന്നു(Add Ref)|(Add Notes)
യെശയ്യാവ് 59:11
ഞങ്ങള്‍ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങള്‍ ന്യയത്തിന്നായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കായി കാത്തിരിക്കുന്നു; എന്നാല്‍ അതു ഞങ്ങളോടു അകന്നിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 59:12
ഞങ്ങളുടെ അതിക്രമങ്ങള്‍ നിന്‍റെ മുന്‍ പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ക്കു ബോദ്ധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങള്‍ അറിയുന്നു(Add Ref)|(Add Notes)
യെശയ്യാവ് 59:13
അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഠനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗര്‍‍ഭംധരിച്ചു ഹൃദയത്തില്‍ നിന്നു ഉച്ചരിക്കുക എന്നിവ തന്നേ(Add Ref)|(Add Notes)
യെശയ്യാവ് 59:14
അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയില്‍ ഇടറുന്നു; നേരിന്നു കടപ്പാന്‍ കഴിയുന്നതുമില്ല(Add Ref)|(Add Notes)
യെശയ്യാവ് 59:15
സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവന്‍ കവര്‍‍ച്ചയായി ഭവിക്കുന്നു; യഹോവ[46] അതു കണ്ടിട്ടു ന്യായം ഇല്ലായ്കനിമിത്തം അവന്നു അനിഷ്ടം തോന്നുന്നു(Add Ref)|(Add Notes)
യെശയ്യാവ് 59:16
ആരും ഇല്ലെന്നു അവന്‍ കണ്ടു പക്ഷവാദം ചെയ്വാന്‍ ആരും ഇല്ലായ്കയാല്‍ ആശ്ചര്‍യപ്പെട്ടു; അതുകൊണ്ടു അവന്‍റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്‍റെ നീതി അവനെ താങ്ങി(Add Ref)|(Add Notes)
യെശയ്യാവ് 59:17
അവന്‍ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയില്‍ ഇട്ടു; അവന്‍ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷണത മേലങ്കിപോലെ പുതെച്ചു(Add Ref)|(Add Notes)
യെശയ്യാവ് 59:18
അവരുടെ ക്രിയകള്‍ക്കു തക്കവണ്ണം അവന്‍ പകരം ചെയ്യും; തന്‍റെ വൈരികള്‍ക്കു ക്രോധവും തന്‍റെ ശത്രുക്കള്‍ക്കു പ്രതികാരവും തന്നേ; ദ്വീപുവാസികളോടു അവന്‍ പ്രതിക്രിയ ചെയ്യും(Add Ref)|(Add Notes)
യെശയ്യാവ് 59:19
അങ്ങനെ അവര്‍‍ പടിഞ്ഞാടു യഹോവയുടെ നാമത്തെയും കിഴക്കു അവന്‍റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവന്‍ വരും(Add Ref)|(Add Notes)
യെശയ്യാവ് 59:20
എന്നാല്‍ സീയോന്നും യാക്കോബില്‍ അതിക്രമം വിട്ടുതിരിയുന്നവര്‍‍ക്കും അവന്‍ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു(Add Ref)|(Add Notes)
യെശയ്യാവ് 59:21
ഞാന്‍ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ[46] അരുളിച്ചെയ്യുന്നു: നിന്‍റെമേലുള്ള എന്‍റെ ആത്മാവും നിന്‍റെ വായില്‍ ഞാന്‍ തന്ന എന്‍റെ വചനങ്ങളും നിന്‍റെ വായില്‍ നിന്നും നിന്‍റെ സന്തതിയുടെ വായില്‍ നിന്നും നിന്‍റെ സന്തതിയുടെ സന്തതിയുടെ വായില്‍ നിന്നും ഇന്നുമുതല്‍ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ[46] അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)