📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 49

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 49 >>

യെശയ്യാവ് 49:1
ദ്വീപുകളേ, എന്‍റെ വാക്കു കേള്‍പ്പിന്‍ ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന്‍ ; യഹോവ[46] എന്നെ ഗര്‍ഭംമുതല്‍ വിളിച്ചു; എന്‍റെ അമ്മയുടെ ഉദരത്തില്‍ ഇരിക്കയില്‍ തന്നേ എന്‍റെ പേ‍ര്‍ പ്രസ്താവിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 49:2
അവന്‍ എന്‍റെ വായെ മൂര്‍ച്ചയുള്ള വാള്‍പോലെയാക്കി തന്‍റെ കയ്യുടെ നിഴലില്‍ എന്നെ ഒളിപ്പിച്ചു; അവന്‍ എന്നെ മിനുക്കിയ അമ്പാക്കി തന്‍റെ പൂണയില്‍ മറെച്ചുവെച്ചു, എന്നോടു:(Add Ref)|(Add Notes)
യെശയ്യാവ് 49:3
യിസ്രായേലേ, നീ എന്‍റെ ദാസന്‍ ; ഞാന്‍ നിന്നില്‍ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യെശയ്യാവ് 49:4
ഞാനോ; ഞാന്‍ വെറുതെ അദ്ധ്വാനിച്ചു; എന്‍റെ ശക്തിയെ വ്യര്‍ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്‍റെ ന്യായം യഹോവയുടെ പക്കലും എന്‍റെ പ്രതിഫലം എന്‍റെ ദൈവത്തിന്‍റെ പക്കലും ഇരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 49:5
ഇപ്പോഴോ, യാക്കോബിനെ തന്‍റെ അടുക്കല്‍ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗര്‍ഭത്തില്‍ തന്‍റെ ദാസനായി നിര്‍മ്മിച്ചിട്ടുള്ള യഹോവ[46] അരുളിച്ചെയ്യുന്നു--ഞാന്‍ യഹോവെക്കു മാന്യനും എന്‍റെ ദൈവം എന്‍റെ ബലവും ആകുന്നു--:(Add Ref)|(Add Notes)
യെശയ്യാവ് 49:6
നീ യാക്കോബിന്‍റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലില്‍ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്‍റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 49:7
യിസ്രായേലിന്‍റെ വീണ്ടെടുപ്പുകാരനും അവന്‍റെ പരിശുദ്ധനുമായ യഹോവ[46], സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിന്‍ പരിശുദ്ധന്‍ നിമിത്തവും രാജാക്കന്മാര്‍ കണ്ടു എഴുന്നേല്‍ക്കയും പ്രഭുക്കന്മാര്‍ കണ്ടു നമസ്കരിക്കയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 49:8
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാന്‍ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു; ദേശത്തെ ഉയര്‍ത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോടു: ഇറങ്ങിപെയ്ക്കൊള്‍വിന്‍ എന്നും അന്ധകാരത്തില്‍ ഇരിക്കുന്നവരോടു: വെളിയില്‍ വരുവിന്‍ എന്നും പറവാനും ഞാന്‍ നിന്നെ കാത്തു,(Add Ref)|(Add Notes)
യെശയ്യാവ് 49:9
നിന്നെ ജനത്തിന്‍റെ നിയമമാക്കി വെച്ചിരിക്കുന്നു. അവര്‍ വഴികളില്‍ മേയും; എല്ലാപാഴകുന്നുകളിലും അവര്‍ക്കും മേച്ചലുണ്ടാകും.(Add Ref)|(Add Notes)
യെശയ്യാവ് 49:10
അവര്‍ക്കും വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവന്‍ അവരെ വഴിനടത്തുകയും നീരുറവുകള്‍ക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 49:11
ഞാന്‍ എന്‍റെ മലകളെയൊക്കെയും വഴിയാക്കും; എന്‍റെ പെരുവഴികള്‍ പൊങ്ങിയിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 49:12
ഇതാ, ഇവര്‍ ദൂരത്തുനിന്നും ഇവര്‍ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവര്‍ സീനീംദേശത്തുനിന്നും വരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 49:13
ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പര്‍വ്വതങ്ങളേ, പൊട്ടി ആര്‍ക്കുവിന്‍ ; യഹോവ[46] തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്‍റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 49:14
സീയോനോ: യഹോവ[46] എന്നെ ഉപേക്ഷിച്ചു, കര്‍ത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 49:15
ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 49:16
ഇതാ ഞാന്‍ നിന്നെ എന്‍റെ ഉള്ളങ്കയ്യില്‍ വരെച്ചിരിക്കുന്നു; നിന്‍റെ മതിലുകള്‍ എല്ലായ്പോഴും എന്‍റെ മുമ്പില്‍ ഇരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 49:17
നിന്‍റെ മക്കള്‍ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 49:18
തലപൊക്കി ചുറ്റും നോക്കുക; ഇവര്‍ എല്ലാവരും നിന്‍റെ അടുക്കല്‍ വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 49:19
നിന്‍റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോള്‍ നിവാസികള്‍ക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവര്‍ ദൂരത്തു അകന്നിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 49:20
നിന്‍റെ പുത്രഹീനതയിലെ മക്കള്‍ : സ്ഥലം പോരാതിരിക്കുന്നു; പാര്‍പ്പാന്‍ സ്ഥലം തരിക എന്നു നിന്നോടു പറയും.(Add Ref)|(Add Notes)
യെശയ്യാവ് 49:21
അപ്പോള്‍ നീ നിന്‍റെ ഹൃദയത്തില്‍ : ഞാന്‍ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആര്‍ ഇവരെ പ്രസവിച്ചു വളര്‍ത്തിത്തന്നിരിക്കുന്നു? ഞാന്‍ ഏകാകിയായിരുന്നുവല്ലോ; ഇവര്‍ എവിടെ ആയിരുന്നു എന്നു പറയും.(Add Ref)|(Add Notes)
യെശയ്യാവ് 49:22
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ജാതികള്‍ക്കു എന്‍റെ കൈ ഉയര്‍ത്തുകയും വംശങ്ങള്‍ക്കു എന്‍റെ കൊടി കാണിക്കയും ചെയ്യും; അവര്‍ നിന്‍റെ പുത്രന്മാരെ തങ്ങളുടെ മാര്‍വ്വില്‍ അണെച്ചും പുത്രിമാരെ തോളില്‍ എടുത്തുംകൊണ്ടു വരും.(Add Ref)|(Add Notes)
യെശയ്യാവ് 49:23
രാജാക്കന്മാര്‍ നിന്‍റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്‍റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്‍റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ[46] എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.(Add Ref)|(Add Notes)
യെശയ്യാവ് 49:24
ബലവാനോടു അവന്‍റെ കവര്‍ച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്‍റെ ബദ്ധന്മാരെ വിടുവിക്കാമോ?(Add Ref)|(Add Notes)
യെശയ്യാവ് 49:25
എന്നാല്‍ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്‍റെ കവര്‍ച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാന്‍ പോരാടുകയും നിന്‍റെ മക്കളെ രക്ഷിക്കയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 49:26
നിന്നെ ഞെരുക്കുന്നവരെ ഞാന്‍ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവര്‍ക്കും ലഹരി പിടിക്കും; യഹോവയായ ഞാന്‍ നിന്‍റെ രക്ഷിതാവും യാക്കോബിന്‍റെ വീരന്‍ നിന്‍റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.(Add Ref)|(Add Notes)