📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 23

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 23 >>

യെശയ്യാവ് 23:1
സോരിനെക്കുറിച്ചുള്ള പ്രവാചകം: തര്‍ശീശ് കപ്പലുകളേ, മുറയിടുവിന്‍ ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവെച്ചു അവര്‍ക്കും അറിവു കിട്ടിയിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 23:2
സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിപ്പിന്‍ ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവര്‍ത്തകന്മാര്‍ നിന്നെ പരിപൂര്‍ണ്ണയാക്കിയല്ലോ.(Add Ref)|(Add Notes)
യെശയ്യാവ് 23:3
വലിയ വെള്ളത്തിന്മേല്‍ സീഹോര്‍പ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ കൊയ്ത്തും അതിന്നു ആദായമായ്‍വന്നു; അതു ജാതികളുടെ ചന്ത ആയിരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 23:4
സീദോനേ, ലജ്ജിച്ചുകൊള്‍ക; എനിക്കു നോവു കിട്ടീട്ടില്ല, ഞാന്‍ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റീട്ടില്ല, കന്യകമാരെ വളര്‍ത്തീട്ടുമില്ല എന്നു സമുദ്രം, സമുദ്രദുര്‍ഗ്ഗം തന്നേ, പറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 23:5
സോരിന്‍റെ വര്‍ത്തമാനം മിസ്രയീമില്‍ എത്തുമ്പോള്‍ അവര്‍ ആ വര്‍ത്തമാനത്താല്‍ ഏറ്റവും വ്യസനിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 23:6
തര്‍ശീശിലേക്കു കടന്നുചെല്ലുവിന്‍ ; സമുദ്രതീരനിവാസികളേ, മുറയിടുവിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 23:7
പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാല്‍ അതിനെ ദൂരത്തു പ്രവാസം ചെയ്‍വാന്‍ വഹിച്ചു കൊണ്ടുപോകും.(Add Ref)|(Add Notes)
യെശയ്യാവ് 23:8
കിരീടം നലകുന്നതും വര്‍ത്തകന്മാര്‍ പ്രഭുക്കന്മാരും വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിര്‍ണ്ണയിച്ചതാര്‍ ?(Add Ref)|(Add Notes)
യെശയ്യാവ് 23:9
സകല മഹത്വത്തിന്‍റെയും ഗര്‍വ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ[46] അതു നിര്‍ണ്ണയിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 23:10
തര്‍ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാല്‍ നീ നീലനദിപോലെ നിന്‍റെ ദേശത്തെ കവിഞ്ഞൊഴുകുക.(Add Ref)|(Add Notes)
യെശയ്യാവ് 23:11
അവന്‍ സമുദ്രത്തിന്മേല്‍ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ[46] കനാനെക്കുറിച്ചു അതിന്‍റെ കോട്ടകളെ നശിപ്പിപ്പാന്‍ കല്പനകൊടുത്തിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 23:12
ബലാല്‍ക്കാരം അനുഭവിച്ച കന്യകയായ സീദോന്‍ പുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്നു അവന്‍ കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 23:13
ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂര്‍ അതിനെ മരുമൃഗങ്ങള്‍ക്കായി നിയമിച്ചുകളഞ്ഞു; അവര്‍ തങ്ങളുടെ കാവല്‍മാളികകളെ പണിതു അതിലെ അരമനകളെ ഇടിച്ചു, അതിനെ ശൂന്യകൂമ്പാരമാക്കിത്തീര്‍ത്തു.(Add Ref)|(Add Notes)
യെശയ്യാവ് 23:14
തര്‍ശീശ് കപ്പലുകളേ, മുറയിടുവിന്‍ ; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ.(Add Ref)|(Add Notes)
യെശയ്യാവ് 23:15
അന്നാളില്‍ സോര്‍ , ഒരു രാജാവിന്‍റെ കാലത്തിന്നൊത്ത എഴുപതു സംവത്സരത്തേക്കു മറന്നുകിടക്കും; എഴുപതു സംവത്സരം കഴിഞ്ഞിട്ടു സോരിന്നു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും:(Add Ref)|(Add Notes)
യെശയ്യാവ് 23:16
മറന്നു കിടന്നിരുന്ന വേശ്യയേ, വീണയെടുത്തു പട്ടണത്തില്‍ ചുറ്റിനടക്ക; നിന്നെ ഓര്‍മ്മ വരേണ്ടതിന്നു നല്ല രാഗം മീട്ടി വളരെ പാട്ടു പാടുക.(Add Ref)|(Add Notes)
യെശയ്യാവ് 23:17
എഴുപതു സംവത്സരം കഴിഞ്ഞിട്ടു യഹോവ[46] സോരിനെ സന്ദര്‍ശിക്കും; അപ്പോള്‍ അതു തന്‍റെ ആദായത്തിന്നായി തിരിഞ്ഞു, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 23:18
എന്നാല്‍ അതിന്‍റെ വ്യാപാരവും ആദായവും യഹോവെക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കയോ സ്വരൂപിച്ചുവെക്കയോ ചെയ്കയില്ല; അതിന്‍റെ വ്യാപാരം യഹോവയുടെ സന്നിധിയില്‍ വസിക്കുന്നവര്‍ക്കും മതിയായ ഭക്ഷണത്തിന്നും മോടിയുള്ള ഉടുപ്പിനുമായി ഉതകും.(Add Ref)|(Add Notes)