📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 19

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 19 >>

യെശയ്യാവ് 19:1
മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: യഹോവ[46] വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോള്‍ മിസ്രയീമിലെ മിത്ഥ്യാമൂര്‍ത്തികള്‍ അവന്‍റെ സന്നിധിയിങ്കല്‍ നടുങ്ങുകയും മിസ്രയീമിന്‍റെ ഹൃദയം അതിന്‍റെ ഉള്ളില്‍ ഉരുകുകയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 19:2
ഞാന്‍ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവര്‍ ഓ‍രോരുത്തന്‍ താന്താന്‍റെ സഹോദരനോടും ഓ‍രോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 19:3
മിസ്രയീമിന്‍റെ ചൈതന്യം അതിന്‍റെ ഉള്ളില്‍ ഒഴിഞ്ഞുപോകും; ഞാന്‍ അതിന്‍റെ ആലോചനയെ നശിപ്പിക്കും; അപ്പോള്‍ അവര്‍ മിത്ഥ്യാമൂര്‍ത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 19:4
ഞാന്‍ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്‍റെ കയ്യില്‍ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 19:5
സമുദ്രത്തില്‍ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.(Add Ref)|(Add Notes)
യെശയ്യാവ് 19:6
നദികള്‍ക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകള്‍ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും.(Add Ref)|(Add Notes)
യെശയ്യാവ് 19:7
നദിക്കരികെയും നദീതീരത്തും ഉള്ള പുല്‍പുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.(Add Ref)|(Add Notes)
യെശയ്യാവ് 19:8
മീന്‍ പിടിക്കുന്നവര്‍ വിലപിക്കും; നദിയില്‍ ചൂണ്ടല്‍ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തില്‍ വല വീശുന്നവര്‍ വിഷാദിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 19:9
ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.(Add Ref)|(Add Notes)
യെശയ്യാവ് 19:10
രാജ്യത്തിന്‍റെ തൂണുകളായിരിക്കുന്നവര്‍ തകര്‍ന്നുപോകും; കൂലിവേലക്കാര്‍ മനോവ്യസനത്തോടെയിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 19:11
സോവനിലെ പ്രഭുക്കന്മാര്‍ കേവലം ഭോഷന്മാരത്രേ; ഫറവോന്‍റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്വമായി തീര്‍ന്നിരിക്കുന്നു; ഞാന്‍ ജ്ഞാനികളുടെ മകന്‍ , പുരാതനരാജാക്കന്മാരുടെ മകന്‍ എന്നിപ്രകാരം നിങ്ങള്‍ ഫറവോനോടു പറയുന്നതു എങ്ങിനെ?(Add Ref)|(Add Notes)
യെശയ്യാവ് 19:12
നിന്‍റെ ജ്ഞാനികള്‍ എവിടെ? അവര്‍ ഇപ്പോള്‍ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ[46] മിസ്രയീമിനെക്കുറിച്ചു നിര്‍ണ്ണയിച്ചതു അവര്‍ എന്തെന്നു ഗ്രഹിക്കട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 19:13
സോവനിലെ പ്രഭുക്കന്മാര്‍ ഭോഷന്മാരായ്തീര്‍ന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവര്‍ അതിനെ തെറ്റിച്ചുകളഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 19:14
യഹോവ[46] അതിന്‍റെ നടുവില്‍ മനോവിഭ്രമം പകര്‍ന്നു; ലഹരിപിടിച്ചവന്‍ തന്‍റെ ഛര്‍ദ്ദിയില്‍ ചാഞ്ചാടിനടക്കുന്നതു പോലെ അവര്‍ മിസ്രയീമിനെ അതിന്‍റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 19:15
തലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിര്‍വ്വഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും മിസ്രയീമിന്നുണ്ടായിരിക്കയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 19:16
അന്നാളില്‍ മിസ്രയീമ്യര്‍ സ്ത്രീകള്‍ക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ[46] അവരുടെ നേരെ കൈ ഓങ്ങുന്നതുനിമിത്തം അവര്‍ പേടിച്ചു വിറെക്കും.(Add Ref)|(Add Notes)
യെശയ്യാവ് 19:17
യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്‍റെ പേ‍ര്‍ പറഞ്ഞുകേള്‍ക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ[46] അതിന്നു വിരോധമായി നിര്‍ണ്ണയിച്ച നിര്‍ണ്ണയംനിമിത്തം ഭയപ്പെടും.(Add Ref)|(Add Notes)
യെശയ്യാവ് 19:18
അന്നാളില്‍ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങള്‍ കനാന്‍ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യംചെയ്യും; ഒന്നിന്നു സൂര്യനഗരം (ഈര്‍ ഹഹേരെസ്) എന്നു പേ‍ര്‍ വിളിക്കപ്പെടും.(Add Ref)|(Add Notes)
യെശയ്യാവ് 19:19
അന്നാളില്‍ മിസ്രയീം ദേശത്തിന്‍റെ നടുവില്‍ യഹോവെക്കു ഒരു യാഗപീഠവും അതിന്‍റെ അതൃത്തിയില്‍ യഹോവെക്കു ഒരു തൂണും ഉണ്ടായിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 19:20
അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവെക്കു ഒരു അടയാളവും ഒരു സാക്‍ഷ്യവും ആയിരിക്കും; പീഡകന്മാര്‍ നിമിത്തം അവര്‍ യഹോവയോടു നിലവിളിക്കും; അവന്‍ അവര്‍ക്കും ഒരു രക്ഷകനെ അയക്കും; അവന്‍ പെരുതു അവരെ വിടുവിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 19:21
അങ്ങനെ യഹോവ[46] മിസ്രയീമിന്നു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യര്‍ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവെക്കു ഒരു നേര്‍ച്ച നേര്‍ന്നു അതിനെ നിവര്‍ത്തിക്കയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 19:22
യഹോവ[46] മിസ്രയീമിനെ അടിക്കും; അടിച്ചിട്ടു അവന്‍ വീണ്ടും അവരെ സൌഖ്യമാക്കും; അവര്‍ യഹോവയിങ്കലേക്കു തിരികയും അവന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടു അവരെ സൌഖ്യമാക്കുകയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 19:23
അന്നാളില്‍ മിസ്രയീമില്‍നിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും; അശ്ശൂര്യര്‍ മിസ്രയീമിലേക്കും മിസ്രയീമ്യര്‍ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യര്‍ അശ്ശൂര്യരോടുകൂടെ ആരാധന കഴിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 19:24
അന്നാളില്‍ യിസ്രായേല്‍ ഭൂമിയുടെ മദധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 19:25
സൈന്യങ്ങളുടെ യഹോവ[46] അവരെ അനുഗ്രഹിച്ചു; എന്‍റെ ജനമായ മിസ്രയീമും എന്‍റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്‍റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.(Add Ref)|(Add Notes)