📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 56

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 56 >>

യെശയ്യാവ് 56:1
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ രക്ഷ വരുവാനും എന്‍റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കയാല്‍ ന്യായം പ്രമാണിച്ചു നീതി പ്രവര്‍‍ത്തിപ്പിന്‍ ‍(Add Ref)|(Add Notes)
യെശയ്യാവ് 56:2
ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു ദോഷം ചെയ്യാതവണ്ണം തന്‍റെ കൈ സൂക്ഷിച്ചും കൊണ്ടു ഇതു ചെയ്യുന്ന മര്‍‍ത്യനും ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാന്‍ ‍(Add Ref)|(Add Notes)
യെശയ്യാവ് 56:3
യഹോവയോടു ചേര്‍‍ന്നിട്ടുള്ള അന്‍ യജാതിക്കാരന്‍ ‍; യഹോവ[46] എന്നെ തന്‍റെ ജനത്തില്‍ നിന്നു അശേഷം വേര്‍‍പെടുത്തും എന്നു പറയരുതു; ഷണ്ഡനും: ഞാന്‍ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുതു(Add Ref)|(Add Notes)
യെശയ്യാവ് 56:4
എന്‍റെ ശബ്ബത്തു ആചരിക്കയും എനിക്കു ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്‍റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാന്‍ ഇപ്രകാരം പറയുന്നു:(Add Ref)|(Add Notes)
യെശയ്യാവ് 56:5
ഞാന്‍ അവര്‍‍ക്കു എന്‍റെ ആലയത്തിലും എന്‍റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാള്‍ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാന്‍ അവര്‍‍ക്കു കൊടുക്കും(Add Ref)|(Add Notes)
യെശയ്യാവ് 56:6
യഹോവയെ സേവിച്ചു, അവന്‍റെ നാമത്തെ സ്നേഹിച്ചു, അവന്‍റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേര്‍‍ന്നുവരുന്ന അന്‍ യജാതിക്കാരെ ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്‍റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ,(Add Ref)|(Add Notes)
യെശയ്യാവ് 56:7
ഞാന്‍ എന്‍റെ വിശുദ്ധപര്‍‍വ്വതത്തിലേക്കു കൊണ്ടുവന്നു, എന്‍റെ പ്രാര്‍‍ത്ഥനാലയത്തില്‍ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്‍റെ യാഗപീഠത്തിന്മേല്‍ പ്രസാദകരമായിരിക്കും; എന്‍റെ ആലയം സകലജാതികള്‍ക്കും ഉള്ള പ്രാര്‍‍ത്ഥനാലയം എന്നു വിളിക്കപ്പെടും(Add Ref)|(Add Notes)
യെശയ്യാവ് 56:8
ഞാന്‍ അവരോടു, അവരുടെ ശേഖരിക്കപ്പെട്ടവരോടു തന്നേ, ഇനി മറ്റുള്ളവരെയും കൂട്ടിച്ചേര്‍‍ക്കും എന്നു യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ ശേഖരിക്കുന്ന ദൈവമായ യഹോവയുടെ അരുളപ്പാടു(Add Ref)|(Add Notes)
യെശയ്യാവ് 56:9
വയലിലെ സകലമൃഗങ്ങളും കാട്ടിലെ സകലമൃഗങ്ങളും ആയുള്ളോവേ, വന്നു തിന്നുകൊള്‍വിന്‍ ‍(Add Ref)|(Add Notes)
യെശയ്യാവ് 56:10
അവന്‍റെ കാവല്‍ക്കാര്‍‍ കുരുടന്മാര്‍‍ ; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവര്‍‍ , അവരെല്ലാവരും കുരെപ്പാന്‍ വഹിയാത്ത ഊമനായ്‍ക്കള്‍ തന്നേ; അവര്‍‍ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു(Add Ref)|(Add Notes)
യെശയ്യാവ് 56:11
ഈ നായ്‍ക്കള്‍ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാര്‍‍ തന്നേ; ഈ ഇടയന്മാരോ സൂക്ഷിപ്പാന്‍ അറിയാത്തവര്‍‍; അവരെല്ലാവരും ഒട്ടൊഴിയാതെ താന്‍ താന്‍റെ വഴിക്കും ഓ‍രോരുത്തന്‍ താന്‍ താന്‍റെ ലാഭത്തിന്നും തിരിഞ്ഞിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 56:12
വരുവിന്‍ ‍: ഞാന്‍ പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും കേമത്തില്‍ തന്നേ എന്നു അവര്‍‍ പറയുന്നു(Add Ref)|(Add Notes)