യെശയ്യാവ് 43:1
ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവന്‍ തന്നേ.(Add Ref)|(Add Notes)
യെശയ്യാവ് 43:2
നീ വെള്ളത്തില്‍കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും; നീ നദികളില്‍കൂടി കടക്കുമ്പോള്‍ അവ നിന്‍റെ മീതെ കവികയില്ല; നീ തീയില്‍കൂടി നടന്നാല്‍ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 43:3
നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ[46] എന്ന ഞാന്‍ നിന്‍റെ രക്ഷകന്‍ ; നിന്‍റെ മറുവിലയായി ഞാന്‍ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 43:4
നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു പകരം മനുഷ്യരെയും നിന്‍റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 43:5
ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; നിന്‍റെ സന്തതിയെ ഞാന്‍ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 43:6
ഞാന്‍ വടക്കിനോടു: തരിക എന്നും തെക്കിനോടു: തടുത്തുവെക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്നു എന്‍റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്‍റെ പുത്രിമാരെയും(Add Ref)|(Add Notes)
യെശയ്യാവ് 43:7
എന്‍റെ നാമത്തില്‍ വിളിച്ചും എന്‍റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിര്‍മ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാന്‍ കല്പിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 43:8
കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 43:9
സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങള്‍ ചേര്‍ന്നുവരട്ടെ; അവരില്‍ ആര്‍ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേള്‍പ്പിച്ചുതരികയും ചെയ്യുന്നു? അവര്‍ നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവര്‍ കേട്ടിട്ടു സത്യം തന്നേ എന്നു പറയട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 43:10
നിങ്ങള്‍ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാന്‍ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങള്‍ എന്‍റെ സാക്ഷികളും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്‍റെ ശേഷം ഉണ്ടാകയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 43:11
ഞാന്‍ , ഞാന്‍ തന്നേ, യഹോവ[46]; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 43:12
നിങ്ങളുടെ ഇടയില്‍ ഒരു അന്യദേവനല്ല, ഞാന്‍ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേള്‍പ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങള്‍ എന്‍റെ സാക്ഷികള്‍ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ദൈവം തന്നേ.(Add Ref)|(Add Notes)
യെശയ്യാവ് 43:13
ഇന്നും ഞാന്‍ അനന്യന്‍ തന്നേ; എന്‍റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ആരുമില്ല; ഞാന്‍ പ്രവര്‍ത്തിക്കും; ആര്‍ അതു തടുക്കും?(Add Ref)|(Add Notes)
യെശയ്യാവ് 43:14
നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാന്‍ ബാബേലിലേക്കു ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നേ, ഓടിപ്പോകുന്നവരായി അവര്‍ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളില്‍ താഴോട്ടു ഓടുമാറാക്കും.(Add Ref)|(Add Notes)
യെശയ്യാവ് 43:15
ഞാന്‍ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്‍റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 43:16
സമുദ്രത്തില്‍ വഴിയും പെരുവെള്ളത്തില്‍ പാതയും ഉണ്ടാക്കുകയും(Add Ref)|(Add Notes)
യെശയ്യാവ് 43:17
രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍ ഒരുപോലെ കിടക്കുന്നു, എഴുന്നേല്‍ക്കയില്ല; അവര്‍ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 43:18
മുമ്പുള്ളവയെ നിങ്ങള്‍ ഓര്‍ക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.(Add Ref)|(Add Notes)
യെശയ്യാവ് 43:19
ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോള്‍ ഉത്ഭവിക്കും; നിങ്ങള്‍ അതു അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.(Add Ref)|(Add Notes)
യെശയ്യാവ് 43:20
ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ജനത്തിന്നു കുടിപ്പാന്‍ കൊടുക്കേണ്ടതിന്നു ഞാന്‍ മരുഭൂമിയില്‍ വെള്ളവും നിര്‍ജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 43:21
ഞാന്‍ എനിക്കു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ജനം എന്‍റെ സ്തുതിയെ വിവരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 43:22
എന്നാല്‍ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, യിസ്രായേലേ, നീ എന്‍റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 43:23
നിന്‍റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്‍റെ ഹനനയാഗങ്ങളാല്‍ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാല്‍ ഞാന്‍ നിന്നെ ഭാരപ്പെടുത്തീട്ടില്ല; ധൂപനംകൊണ്ടു ഞാന്‍ നിന്നെ അദ്ധ്വാനിപ്പിച്ചിട്ടുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 43:24
നീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്‍റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്‍റെ പാപങ്ങള്‍കൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്‍റെ അകൃത്യങ്ങള്‍കൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു.(Add Ref)|(Add Notes)
യെശയ്യാവ് 43:25
എന്‍റെ നിമിത്തം ഞാന്‍ , ഞാന്‍ തന്നേ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്‍റെ പാപങ്ങളെ ഞാന്‍ഓര്‍ക്കയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 43:26
എന്നെ ഓര്‍പ്പിക്ക; നാം തമ്മില്‍ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിന്നു വാദിച്ചുകൊള്‍ക.(Add Ref)|(Add Notes)
യെശയ്യാവ് 43:27
നിന്‍റെ ആദ്യപിതാവു പാപം ചെയ്തു; നിന്‍റെ മദ്ധ്യസ്ഥന്മാര്‍ എന്നോടു ദ്രോഹം ചെയ്തു.(Add Ref)|(Add Notes)
യെശയ്യാവ് 43:28
അതുകൊണ്ടു ഞാന്‍ വിശുദ്ധമന്ദിരത്തിന്‍റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിന്നും, യിസ്രായേലിനെ നിന്ദെക്കും ഏല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)