📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 21 >>

യെശയ്യാവ് 21:1
സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റു അടിക്കുന്നതുപോലെ, അതു മരുഭൂമിയില്‍നിന്നു ഭയങ്കരദേശത്തുനിന്നു തന്നേ വരുന്നു!(Add Ref)|(Add Notes)
യെശയ്യാവ് 21:2
കഠിനമായോരു ദര്‍ശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവര്‍ച്ചക്കാരന്‍ കവര്‍ച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊള്‍ക; അതിന്‍റെ ഞരക്കമൊക്കെയും ഞാന്‍ നിര്‍ത്തിക്കളയും.(Add Ref)|(Add Notes)
യെശയ്യാവ് 21:3
അതുകൊണ്ടു എന്‍റെ അരയില്‍ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാന്‍ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാന്‍ പരിഭ്രമിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 21:4
എന്‍റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാന്‍ കാംക്ഷിച്ച സന്ധ്യാസമയം അവന്‍ എനിക്കു വിറയലാക്കിത്തീര്‍ത്തു.(Add Ref)|(Add Notes)
യെശയ്യാവ് 21:5
മേശ ഒരുക്കുവിന്‍ ; പരവതാനി വിരിപ്പിന്‍ ; ഭക്ഷിച്ചു പാനം ചെയ്‍വിന്‍ ; പ്രഭുക്കന്മാരേ, എഴുന്നേല്പിന്‍ ; പരിചെക്കു എണ്ണ പൂശുവിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 21:6
കര്‍ത്താവു എന്നോടു: നീ ചെന്നു ഒരു കാവല്‍ക്കാരനെ നിര്‍ത്തിക്കൊള്‍ക; അവന്‍ കാണുന്നതു അറിയിക്കട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 21:7
ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോള്‍ അവന്‍ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.(Add Ref)|(Add Notes)
യെശയ്യാവ് 21:8
അവന്‍ ഒരു സിംഹംപോലെ അലറി: കര്‍ത്താവേ, ഞാന്‍ പകല്‍ ഇടവിടാതെ കാവല്നില്ക്കുന്നു; രാത്രി മുഴുവനും ഞാന്‍ കാവല്‍ കാത്തുകൊണ്ടിരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 21:9
ഇതാ, ഒരു കൂട്ടം കുതിരച്ചേവകര്‍ ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേല്‍ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകര്‍ന്നു കിടക്കുന്നു എന്നും അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 21:10
എന്‍റെ മെതിയോ, എന്‍റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്തു ഞാന്‍ കേട്ടിട്ടുള്ളതു നിങ്ങളോടു അറിയിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 21:11
ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവല്‍ക്കാരാ, രാത്രി എന്തായി? കാവല്‍ക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തന്‍ സേയീരില്‍നിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 21:12
അതിന്നു കാവല്‍ക്കാരന്‍ : പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങള്‍ക്കു ചോദിക്കേണമെങ്കില്‍ ചോദിച്ചു കൊള്‍വിന്‍ ; പോയി വരുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 21:13
അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാര്‍ത്ഥഗണങ്ങളായുള്ളോരേ, നിങ്ങള്‍ അറബിയിലെ കാട്ടില്‍ രാപാര്‍പ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 21:14
തേമാദേശനിവാസികളേ, നിങ്ങള്‍ ദാഹിച്ചിരിക്കുന്നവന്നു വെള്ളം കൊണ്ടുചെല്ലുവിന്‍ ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 21:15
അവര്‍ വാളിനെ ഒഴിഞ്ഞു ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലെച്ച വില്ലിനെയും യുദ്ധത്തിന്‍റെ കൊടുമയെയും ഒഴിഞ്ഞു ഓടുന്നവര്‍ തന്നേ.(Add Ref)|(Add Notes)
യെശയ്യാവ് 21:16
കര്‍ത്താവു ഇപ്രകാരം എന്നോടു അരുളിച്ചെയ്തു: കൂലിക്കാരന്‍റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിന്നകം കേദാരിന്‍റെ മഹത്വം ഒക്കെയും ക്ഷയിച്ചുപോകും;(Add Ref)|(Add Notes)
യെശയ്യാവ് 21:17
കേദാര്യരില്‍ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തില്‍ ശേഷിക്കുന്നവര്‍ ചുരുക്കമായിരിക്കും; യിസ്രായേലിന്‍റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.(Add Ref)|(Add Notes)