📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 32

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 32 >>

യെശയ്യാവ് 32:1
ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാര്‍ ന്യായത്തോടെ അധികാരം നടത്തും.(Add Ref)|(Add Notes)
യെശയ്യാവ് 32:2
ഓ‍രോരുത്തന്‍ കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീര്‍ത്തോടുകള്‍പോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണല്‍പോലെയും ഇരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 32:3
കാണുന്നവരുടെ കണ്ണു ഇനി മങ്ങുകയില്ല; കേള്‍ക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 32:4
അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 32:5
ഭോഷനെ ഇനി ഉത്തമന്‍ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 32:6
ഭോഷന്‍ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവെക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവര്‍ക്കും പാനം മുടക്കിയുംകൊണ്ടു അവന്‍റെ ഹൃദയം നീതികേടും പ്രവര്‍ത്തിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 32:7
ആഭാസന്‍റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രന്‍ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാന്‍ അവന്‍ ദുരുപായങ്ങളെ നിരൂപിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 32:8
ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കന്നു; ഉത്തമകാര്യങ്ങളില്‍ അവന്‍ ഉറ്റുനില്ക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 32:9
സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റു എന്‍റെ വാക്കു കേള്‍പ്പിന്‍ ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്‍റെ വചനം ശ്രദ്ധിപ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 32:10
ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോള്‍ നിങ്ങള്‍ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാകയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 32:11
സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറെപ്പിന്‍ ; ചിന്തിയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിന്‍ ; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിന്‍ ; അരയില്‍ രട്ടു കെട്ടുവിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 32:12
മനോഹരമായ വയലുകളേയും ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയേയും ഓര്‍ത്തു അവര്‍ മാറത്തു അടിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 32:13
എന്‍റെ ജനത്തിന്‍റെ ദേശത്തു ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളെക്കും.(Add Ref)|(Add Notes)
യെശയ്യാവ് 32:14
അരമന ഉപേക്ഷിക്കപ്പെടും; ജനപുഷ്ടിയുള്ള നഗരം നിര്‍ജ്ജനമായിത്തീരും; കുന്നും കാവല്‍മാളികയും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിന്‍ കൂട്ടങ്ങളുടെ മേച്ചല്‍പുറവും ആയിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 32:15
ഉയരത്തില്‍നിന്നു ആത്മാവിനെ നമ്മുടെമേല്‍ പകരുവോളം തന്നേ; അപ്പോള്‍ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.(Add Ref)|(Add Notes)
യെശയ്യാവ് 32:16
അന്നു മരുഭൂമിയില്‍ ന്യായം വസിക്കും; ഉദ്യാനത്തില്‍ നീതി പാര്‍ക്കും.(Add Ref)|(Add Notes)
യെശയ്യാവ് 32:17
നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിര്‍ഭയതയും ആയിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 32:18
എന്‍റെ ജനം സമാധാനനിവാസത്തിലും നിര്‍ഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാര്‍ക്കും.(Add Ref)|(Add Notes)
യെശയ്യാവ് 32:19
എന്നാല്‍ വനത്തിന്‍റെ വീഴ്ചെക്കു കന്മഴ പെയ്കയും നഗരം അശേഷം നിലംപരിചാകയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 32:20
വെള്ളത്തിന്നരികത്തെല്ലാം വിതെക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങള്‍ക്കു ഭാഗ്യം!(Add Ref)|(Add Notes)