📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 55

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 55 >>

യെശയ്യാവ് 55:1
അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിന്‍ ‍: വന്നു വാങ്ങി തിന്നുവിന്‍ ‍; നിങ്ങള്‍ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്‍വിന്‍ ‍(Add Ref)|(Add Notes)
യെശയ്യാവ് 55:2
അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്‍ തിന്നു? എന്‍റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിന്‍ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊള്‍വിന്‍ ‍(Add Ref)|(Add Notes)
യെശയ്യാവ് 55:3
നിങ്ങള്‍ ചെവി ചായിച്ചു എന്‍റെ അടുക്കല്‍ വരുവിന്‍ ‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊള്‍വിന്‍ ‍; ദാവീദിന്‍റെ നിശ്ചലകൃപകള്‍ എന്ന ഒരു ശാശ്വത നിയമം ഞാന്‍ നിങ്ങളോടു ചെയ്യും(Add Ref)|(Add Notes)
യെശയ്യാവ് 55:4
ഞാന്‍ അവനെ ജാതികള്‍ക്കു സാക്ഷിയും വംശങ്ങള്‍ക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 55:5
നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്‍റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്‍റെ പരിശുദ്ധന്‍ ‍നിമിത്തവും അവന്‍ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാല്‍ തന്നേ നിന്‍റെ അടുക്കല്‍ ഓടിവരും(Add Ref)|(Add Notes)
യെശയ്യാവ് 55:6
യഹോവയെ കണ്ടേത്താകുന്ന സമയത്തു അവനെ അന്വെഷിപ്പിന്‍ ‍; അവന്‍ അടുത്തിരിക്കുന്‍ പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍ ‍(Add Ref)|(Add Notes)
യെശയ്യാവ് 55:7
ദുഷ്ടന്‍ തന്‍റെ വഴിയെയും നീതികെട്ടവന്‍ തന്‍റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവന്‍ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവന്‍ ധാരാളം ക്ഷമിക്കും(Add Ref)|(Add Notes)
യെശയ്യാവ് 55:8
എന്‍റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങള്‍ അല്ല; നിങ്ങളുടെ വഴികള്‍ എന്‍റെ വഴികളുമല്ല എന്നു യഹോവ[46] അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)
യെശയ്യാവ് 55:9
ആകാശം ഭൂമിക്കുമീതെ ഉയര്‍‍ന്നിരിക്കുന്നതുപോലെ എന്‍റെ വഴികള്‍ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളിലും ഉയര്‍‍ന്നിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 55:10
മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാന്‍ വിത്തും തിന്മാന്‍ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ(Add Ref)|(Add Notes)
യെശയ്യാവ് 55:11
എന്‍റെ വായില്‍ നിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും; അതു വെറുതെ എന്‍റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവര്‍‍ത്തിക്കയും ഞാന്‍ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും(Add Ref)|(Add Notes)
യെശയ്യാവ് 55:12
നിങ്ങള്‍ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുന്‍ പില്‍ പൊട്ടി ആര്‍‍ക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും(Add Ref)|(Add Notes)
യെശയ്യാവ് 55:13
മുള്ളിന്നു പകരം സരളവൃക്ഷം മുളെക്കും; പറക്കാരെക്കു പകരം കൊഴുന്‍ തു മുളെക്കും; അതു യഹോവെക്കു ഒരു കീര്‍‍ത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും(Add Ref)|(Add Notes)