📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 52

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 52 >>

യെശയ്യാവ് 52:1
സീയോനേ, ഉണരുക, ഉണരുക, നിന്‍റെ ബലം ധരിച്ചുകൊള്‍ക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്‍റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്‍ക; ഇനിമേലാല്‍ അഗ്രചര്‍‍മ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല(Add Ref)|(Add Notes)
യെശയ്യാവ് 52:2
പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റു ഇരിക്ക; ബദ്ധയായ സീയോന്‍ പുത്രീ, നിന്‍റെ കഴുത്തിലെ ബന്‍ ധനങ്ങളെ അഴിച്ചുകളക(Add Ref)|(Add Notes)
യെശയ്യാവ് 52:3
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും(Add Ref)|(Add Notes)
യെശയ്യാവ് 52:4
യഹോവയായ കര്‍‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനം പണ്ടു പരദേശവാസം ചെയ്വാന്‍ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു(Add Ref)|(Add Notes)
യെശയ്യാവ് 52:5
ഇപ്പോഴോ എന്‍റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാന്‍ ഇവിടെ എന്‍ തു ചെയ്യേണ്ടു എന്നു യഹോവ[46] അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാര്‍‍ മുറയിടുന്നു; എന്‍റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ[46] അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)
യെശയ്യാവ് 52:6
അതുകൊണ്ടു എന്‍റെ ജനം എന്‍റെ നാമത്തെ അറിയും; അതുകൊണ്ടു ഞാന്‍ ‍, ഞാന്‍ തന്നെയാകുന്നു പ്രസ്താവിക്കുന്നവന്‍ എന്നു അവര്‍‍ അന്നു അറിയും(Add Ref)|(Add Notes)
യെശയ്യാവ് 52:7
സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്‍റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാര്‍‍ത്താദൂതന്‍റെ കാല്‍ പര്‍‍വ്വതങ്ങളിന്മേല്‍ എത്ര മനോഹരം!(Add Ref)|(Add Notes)
യെശയ്യാവ് 52:8
നിന്‍റെ കാവല്‍ക്കാരുടെ ശബ്ദം കേട്ടുവോ? അവര്‍‍ ശബ്ദം ഉയര്‍‍ത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ[46] സീയോനിലേക്കു മടങ്ങിവരുന്‍ പോള്‍ അവര്‍‍ അഭിമുഖമായി കാണും(Add Ref)|(Add Notes)
യെശയ്യാവ് 52:9
യെരൂശലേമിന്‍റെ ശൂന്‍ യപ്രദേശങ്ങളേ, പൊട്ടി ആര്‍ത്തുകൊള്‍വിന്‍ ‍; യഹോവ[46] തന്‍റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടേടുത്തിരിക്കുന്നുവല്ലോ(Add Ref)|(Add Notes)
യെശയ്യാവ് 52:10
സകല ജാതികളും കാണ്‍കെ യഹോവ[46] തന്‍റെ വിശുദ്ധഭുജത്തെ നഗ്നാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്‍റെ രക്ഷയെ കാണും(Add Ref)|(Add Notes)
യെശയ്യാവ് 52:11
വിട്ടു പോരുവിന്‍ ‍; വിട്ടുപോരുവിന്‍ ‍; അവിടെ നിന്നു പുറപ്പെട്ടുപോരുവിന്‍ ‍; അശുദ്ധമായതൊന്നും തൊടരുതു; അതിന്‍റെ നടുവില്‍ നിന്നു പുറപ്പെട്ടുപോരുവിന്‍ ‍; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിര്‍‍മ്മലീകരിപ്പിന്‍ ‍(Add Ref)|(Add Notes)
യെശയ്യാവ് 52:12
നിങ്ങള്‍ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ[46] നിങ്ങള്‍ക്കു മുന്‍പായി നടക്കും; യിസ്രായേലിന്‍റെ ദൈവം നിങ്ങള്‍ക്കു പിന്‍ പട ആയിരിക്കും(Add Ref)|(Add Notes)
യെശയ്യാവ് 52:13
എന്‍റെ ദാസന്‍ കൃതാര്‍‍ത്ഥനാകും; അവന്‍ ഉയര്‍‍ന്നുപൊങ്ങി അത്യന്‍ തം ഉന്നതനായിരിക്കും(Add Ref)|(Add Notes)
യെശയ്യാവ് 52:14
അവന്‍റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാല്‍ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതു പോലെ,(Add Ref)|(Add Notes)
യെശയ്യാവ് 52:15
അവര്‍‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാര്‍‍ അവനെ കണ്ടു വായ്പൊത്തി നിലക്കും; അവര്‍‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും(Add Ref)|(Add Notes)