📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 51

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 51 >>

യെശയ്യാവ് 51:1
നീതിയെ പിന്‍ ‍തുടരുന്നവരും യഹോവയെ അന്‍ ‍വേഷിക്കുന്നവരും ആയുള്ളോരേ, എന്‍ ‍റെ വാക്കു കേള്‍പ്പിന്‍ ‍‍; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്‍‍‍ഭത്തിലേക്കും തിരിഞ്ഞുനോക്കുവിന്‍ ‍‍.(Add Ref)|(Add Notes)
യെശയ്യാവ് 51:2
നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിന്‍ ‍; ഞാന്‍ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വര്‍‍ദ്ധിപ്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 51:3
യഹോവ[46] സീയോനെ ആശ്വസിപ്പിക്കുന്നു; അവന്‍ അതിന്‍റെ സകലശൂന്‍ യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്‍റെ നിര്‍‍ജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്‍ ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതില്‍ ഉണ്ടാകും.(Add Ref)|(Add Notes)
യെശയ്യാവ് 51:4
എന്‍റെ ജനമേ, എന്‍റെ വാക്കു കേള്‍പ്പിന്‍ ‍; എന്‍റെ ജാതിയേ, എനിക്കു ചെവിതരുവിന്‍ ‍; ഉപദേശം എങ്കല്‍ നിന്നു പുറപ്പെടും; ഞാന്‍ എന്‍റെ ന്‍ യായത്തെ വംശങ്ങള്‍ക്കു പ്രകാശമായി സ്ഥാപിക്കും(Add Ref)|(Add Notes)
യെശയ്യാവ് 51:5
എന്‍റെ നീതി സമീപമായിരിക്കുന്നു; എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്‍റെ ഭുജങ്ങള്‍ വംശങ്ങള്‍ക്കു ന്‍ യായം വിധിക്കും; ദ്വീപുകള്‍ എനിക്കായി കാത്തിരിക്കുന്നു; എന്‍റെ ഭുജത്തില്‍ അവര്‍‍ ആശ്രയിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 51:6
നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയര്‍ത്തുവിന്‍ ‍; താഴെ ഭൂമിയെ നോക്കുവിന്‍ ‍; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിനെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും; എന്നാല്‍ എന്‍റെ രക്ഷ എന്നേക്കും ഇരിക്കും; എന്‍റെ നീതിക്കു നീക്കം വരികയുമില്ല(Add Ref)|(Add Notes)
യെശയ്യാവ് 51:7
നീതിയെ അറിയുന്നവരും ഹൃദയത്തില്‍ എന്‍റെ ന്‍ യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍ ‍; നിങ്ങള്‍ മനുഷ്യരുടെ നിന്‍ ദയെ ഭയപ്പെടരുതു; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു(Add Ref)|(Add Notes)
യെശയ്യാവ് 51:8
പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കന്‍ പിളിയെപ്പോലെ തിന്നുകളയും; എന്നാല്‍ എന്‍റെ നീതി ശാശ്വതമായും എന്‍റെ രക്ഷ തലമുറതലമുറയായും ഇരിക്കും(Add Ref)|(Add Notes)
യെശയ്യാവ് 51:9
യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്‍ക; പൂര്‍‍വ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസര്‍‍പ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?(Add Ref)|(Add Notes)
യെശയ്യാവ് 51:10
സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നേ, വറ്റിച്ചുകളകയും വീണ്ടേടുക്കപ്പെട്ടവര്‍‍ കടന്നുപോകേണ്ടതിന്നു സമുദ്രത്തിന്‍റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?(Add Ref)|(Add Notes)
യെശയ്യാവ് 51:11
യഹോവയുടെ വിമുക്തന്മാര്‍‍ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്‍ ദം അവരുടെ തലയില്‍ ഉണ്ടായിരിക്കും; അവര്‍‍ ആനന്‍ ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും(Add Ref)|(Add Notes)
യെശയ്യാവ് 51:12
ഞാന്‍ ‍, ഞാന്‍ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവന്‍ ‍; എന്നാല്‍ മരിച്ചുപോകുന്ന മര്‍‍ത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാന്‍ നീ ആര്‍ ‍‍?(Add Ref)|(Add Notes)
യെശയ്യാവ് 51:13
ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്‍റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകന്‍ നശിപ്പിപ്പാന്‍ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്‍റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്തു?(Add Ref)|(Add Notes)
യെശയ്യാവ് 51:14
പീഡകന്‍റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തില്‍ അഴിച്ചുവിടും; അവന്‍ കുണ്ടറയില്‍ മരിക്കയില്ല; അവന്‍റെ ആഹാരത്തിന്നു മുട്ടുവരികയുമില്ല(Add Ref)|(Add Notes)
യെശയ്യാവ് 51:15
തിരകള്‍ അലറുവാന്‍ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്‍റെ ദൈവമായ യഹോവ[46] ഞാന്‍ ആകുന്നു; സൈന്‍ യങ്ങളുടെ യഹോവ[46] എന്നാകുന്നു എന്‍റെ നാമം(Add Ref)|(Add Notes)
യെശയ്യാവ് 51:16
ഞാന്‍ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടു: നീ എന്‍റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാന്‍ എന്‍റെ വചനങ്ങളെ നിന്‍റെ വായില്‍ ആക്കി എന്‍റെ കയ്യുടെ നിഴലില്‍ നിന്നെ മറെച്ചിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 51:17
യഹോവയുടെ കയ്യില്‍ നിന്നു അവന്‍റെ ക്രോധത്തിന്‍റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്ക; നീ പരിഭ്രമത്തിന്‍ റേ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 51:18
അവള്‍ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവള്‍ വളര്‍‍ത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈക്കു പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല(Add Ref)|(Add Notes)
യെശയ്യാവ് 51:19
ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോടു ആര്‍‍ സഹതാപം കാണിക്കും? ശൂന്‍ യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാന്‍ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ?(Add Ref)|(Add Notes)
യെശയ്യാവ് 51:20
നിന്‍റെ മക്കള്‍ ബോധംകെട്ടു വലയില്‍ അകപ്പെട്ട മാന്‍ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവര്‍‍ യഹോവയുടെ ക്രോധവും നിന്‍റെ ദൈവത്തിന്‍റെ ഭര്‍‍ത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 51:21
ആകയാല്‍ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊള്‍ക(Add Ref)|(Add Notes)
യെശയ്യാവ് 51:22
നിന്‍റെ കര്‍‍ത്താവായ യഹോവയും തന്‍റെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ പരിഭ്രമത്തിന്‍റെ പാനപാത്രം, എന്‍റെ ക്രോധത്തിന്‍റെ പാനപാത്രപുടം തന്നെ, നിന്‍റെ കയ്യില്‍ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;(Add Ref)|(Add Notes)
യെശയ്യാവ് 51:23
നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യില്‍ ഞാന്‍ അതു കൊടുക്കും അവര്‍‍ നിന്നോടു: കുനിയുക; ഞങ്ങള്‍ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവര്‍‍ക്കു നീ നിന്‍റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടിവന്നു(Add Ref)|(Add Notes)