📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 15

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 15 >>

യെശയ്യാവ് 15:1
മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയില്‍ മോവാബിലെ ആര്‍പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയില്‍ മോവാബിലെ കീര്‍പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 15:2
ബയീത്തും ദീബോനും കരയേണ്ടതിന്നു പൂജാഗിരികളില്‍ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കന്നു.(Add Ref)|(Add Notes)
യെശയ്യാവ് 15:3
അവരുടെ വീഥികളില്‍ അവര്‍ രട്ടുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും മുറയിട്ടു കരയുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 15:4
ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ്വരെ കേള്‍ക്കുന്നു; അതുകൊണ്ടു മോവാബിന്‍റെ ആയുധപാണികള്‍ അലറുന്നു; അവന്‍റെ പ്രാണന്‍ അവന്‍റെ ഉള്ളില്‍ നടങ്ങുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 15:5
എന്‍റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ കുലീനന്മാര്‍ സോവാരിലേക്കും എഗ്ളത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു ലൂഹീത്തിലേക്കുള്ള കയറ്റത്തില്‍ കൂടി അവര്‍ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയില്‍ അവര്‍ നാശത്തിന്‍റെ നിലവിളി കൂട്ടുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 15:6
നിമ്രീമിലെ ജലാശയങ്ങള്‍ വരണ്ടിരിക്കുന്നു; അതുകൊണ്ടു പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 15:7
ആകയാല്‍ അവര്‍ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവെച്ചതും അലരിത്തോട്ടിന്നക്കരെക്കു എടുത്തു കൊണ്ടുപോകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 15:8
നിലവിളി മോവാബിന്‍റെ അതൃത്തികളെ ചുറ്റിയിരിക്കുന്നു; അലര്‍ച്ച എഗ്ളയീംവരെയും കൂക്കല്‍ ബേര്‍ ‍-ഏലീംവരെയും എത്തിയിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 15:9
ദീമോനിലെ ജലാശയങ്ങള്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാന്‍ ദീമോന്‍റെ മേല്‍ ഇതിലധികം വരുത്തും; മോവാബില്‍നിന്നു ചാടിപ്പോയവരുടെമേലും ദേശത്തില്‍ ശേഷിച്ചവരുടെമേലും ഞാന്‍ ഒരു സിംഹത്തെ വരുത്തും.(Add Ref)|(Add Notes)