യെശയ്യാവ് 12:1
അന്നാളില്‍ നീ പറയുന്നതു എന്തെന്നാല്‍: യഹോവേ, നീ എന്നോടു കോപിച്ചു നിന്‍റെ കോപം മാറി, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 12:2
ഇതാ, ദൈവം എന്‍റെ രക്ഷ; യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കകൊണ്ടും അവന്‍ എന്‍റെ രക്ഷയായ്തീര്‍ന്നിരിക്കകൊണ്ടും ഞാന്‍ ഭയപ്പെടാതെ ആശ്രയിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 12:3
അതുകൊണ്ടു നിങ്ങള്‍ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളില്‍നിന്നു വെള്ളം കോരും.(Add Ref)|(Add Notes)
യെശയ്യാവ് 12:4
അന്നാളില്‍ നിങ്ങള്‍ പറയുന്നതു: യഹോവെക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; ജാതികളുടെ ഇടയില്‍ അവന്‍റെ പ്രവൃത്തികളെ അറിയിപ്പിന്‍ ; അവന്‍റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 12:5
യഹോവെക്കു കീര്‍ത്തനം ചെയ്‍വിന്‍ ; അവന്‍ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയില്‍ എല്ലാടവും പ്രസിദ്ധമായ്‍വരട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 12:6
സീയോന്‍ നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധന്‍ നിങ്ങളുടെ മദ്ധ്യേ വലിയവനായിരിക്കയാല്‍ ഘോഷിച്ചുല്ലസിപ്പിന്‍ .(Add Ref)|(Add Notes)