📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 27

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 27 >>

യെശയ്യാവ് 27:1
അന്നാളില്‍ യഹോവ[46] കടുപ്പവും വലിപ്പവും ബലവും ഉള്ള തന്‍റെ വാള്‍കൊണ്ടു വിദ്രുതസര്‍പ്പമായ ലിവ്യാഥാനെയും വക്രസര്‍പ്പമായ ലിവ്യാഥാനെയും സന്ദര്‍ശിക്കും; സമുദ്രത്തിലെ മഹാസര്‍പ്പത്തെ അവന്‍ കൊന്നുകളയും.(Add Ref)|(Add Notes)
യെശയ്യാവ് 27:2
അന്നു നിങ്ങള്‍ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 27:3
യഹോവയായ ഞാന്‍ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാന്‍ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാന്‍ അതിനെ രാവും പകലും സൂക്ഷിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 27:4
ക്രോധം എനിക്കില്ല; യുദ്ധത്തില്‍ പറക്കാരയും മുള്‍പടര്‍പ്പും എനിക്കു വിരോധമായിരുന്നെങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 27:5
അല്ലെങ്കില്‍ അവന്‍ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവന്‍ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 27:6
വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേല്‍ തളിര്‍ത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്‍റെ ഉപരിഭാഗം ഫലപൂര്‍ണ്ണമാകയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 27:7
അവനെ അടിച്ചവരേ അടിച്ചതുപോലെയോ അവന്‍ അവനെ അടിച്ചതു? അവനെ കൊന്നവരെ കൊന്നതുപോലെയോ അവന്‍ കൊല്ലപ്പെട്ടിരിക്കുന്നതു?(Add Ref)|(Add Notes)
യെശയ്യാവ് 27:8
അവരെ ഉപേക്ഷിച്ചതിനാല്‍ നീ മിതമായിട്ടു അവളോടു വാദിച്ചു; കിഴക്കന്‍ കാറ്റുള്ള നാളില്‍ അവന്‍ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 27:9
ഇതുകൊണ്ടു യാക്കോബിന്‍റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്‍റെ പാപത്തെ നീക്കിക്കളഞ്ഞതിന്‍റെ ഫലമെല്ലാം ഇതാകുന്നു; അവന്‍ ബലിപീഠത്തിന്‍റെ കല്ലു ഒക്കെയും ഇടിച്ചുതകര്‍ത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോള്‍ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിര്‍ന്നുനില്‍ക്കയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 27:10
ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിര്‍ജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്നു അവിടെയുള്ള തളിരുകളെ തിന്നുകളയും.(Add Ref)|(Add Notes)
യെശയ്യാവ് 27:11
അതിലെ കൊമ്പുകള്‍ ഉണങ്ങുമ്പോള്‍ ഒടിഞ്ഞുവീഴും; സ്ത്രീകള്‍ വന്നു അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ടു അവരെ നിര്‍മ്മിച്ചവന്നു അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവന്‍ അവര്‍ക്കും കൃപ കാണിക്കയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 27:12
അന്നാളില്‍ യഹോവ[46] നദിമുതല്‍ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേല്‍ മക്കളേ, നിങ്ങളെ ഓ‍രോന്നായി പെറുക്കി എടുക്കും.(Add Ref)|(Add Notes)
യെശയ്യാവ് 27:13
അന്നാളില്‍ മഹാകാഹളം ഊതും; അശ്ശൂര്‍ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവയെ നമസ്കരിക്കും.(Add Ref)|(Add Notes)