📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 39

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 39 >>

യെശയ്യാവ് 39:1
ആ കാലത്തു ബലദാന്‍റെ മകനായ മെരോദക്-ബലദാന്‍ എന്ന ബാബേല്‍ രാജാവു ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ടു അവന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.(Add Ref)|(Add Notes)
യെശയ്യാവ് 39:2
ഹിസ്കീയാവു അവരെക്കുറിച്ചു സന്തോഷിച്ചു തന്‍റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ആയുധശാല ഒക്കെയും തന്‍റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്‍റെ രാജധാനിയിലും തന്‍റെ ആധിപത്യത്തില്‍ പെട്ട സകലത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 39:3
അപ്പോള്‍ യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്‍റെ അടുക്കല്‍ വന്നു അവനോടു: ഈ പുരുഷന്മാര്‍ എന്തു പറഞ്ഞു? അവര്‍ എവിടെനിന്നു നിന്‍റെ അടുക്കല്‍ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: അവര്‍ ഒരു ദൂരദേശത്തുനിന്നു, ബാബേലില്‍നിന്നു തന്നേ; എന്‍റെ അടുക്കല്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 39:4
അവര്‍ നിന്‍റെ രാജധാനിയില്‍ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: എന്‍റെ രാജധാനിയില്‍ ഉള്ളതൊക്കെയും അവര്‍ കണ്ടു; എന്‍റെ ഭണ്ഡാരത്തില്‍ ഞാന്‍ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നുത്തരം പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 39:5
അപ്പോള്‍ യെശയ്യാവു ഹിസ്കീയാവിനോടു പറഞ്ഞതു: സൈന്യങ്ങളുടെ യഹോവയുടെ വചനം കേട്ടുകൊള്‍ക:(Add Ref)|(Add Notes)
യെശയ്യാവ് 39:6
നിന്‍റെ രാജധാനിയില്‍ ഉള്ളതൊക്കെയും നിന്‍റെ പിതാക്കന്മാര്‍ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു!(Add Ref)|(Add Notes)
യെശയ്യാവ് 39:7
നീ ജനിപ്പിച്ചവരായി നിന്നില്‍നിന്നുത്ഭവിക്കുന്ന നിന്‍റെ പുത്രന്മാരിലും ചിലരെ അവര്‍ കൊണ്ടുപോകും; അവര്‍ ബാബേല്‍രാജാവിന്‍റെ രാജധാനിയില്‍ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 39:8
അതിന്നു ഹിസ്കീയാവു യെശയ്യാവോടു: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എങ്കിലും എന്‍റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവന്‍ പറഞ്ഞു.(Add Ref)|(Add Notes)