📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 42

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 42 >>

യെശയ്യാവ് 42:1
ഇതാ, ഞാന്‍ താങ്ങുന്ന എന്‍റെ ദാസന്‍ ; എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതന്‍ ; ഞാന്‍ എന്‍റെ ആത്മാവിനെ അവന്‍റെ മേല്‍ വെച്ചിരിക്കുന്നു; അവന്‍ ജാതികളോടു ന്യായം പ്രസ്താവിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 42:2
അവന്‍ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്‍റെ ശബ്ദം കേള്‍പ്പിക്കയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 42:3
ചതഞ്ഞ ഓട അവന്‍ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 42:4
ഭൂമിയില്‍ ന്യായം സ്ഥാപിക്കുംവരെ അവര്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്‍റെ ഉപദേശത്തിന്നായി ദ്വീപുകള്‍ കാത്തിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 42:5
ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതില്‍ നടക്കുന്നവര്‍ക്കും പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യെശയ്യാവ് 42:6
കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയില്‍ നിന്നും അന്ധകാരത്തില്‍ ഇരിക്കുന്നവരെ കാരാഗൃഹത്തില്‍നിന്നും വിടുവിപ്പാനും(Add Ref)|(Add Notes)
യെശയ്യാവ് 42:7
യഹോവയായ ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാന്‍ നിന്‍റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്‍റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.(Add Ref)|(Add Notes)
യെശയ്യാവ് 42:8
ഞാന്‍ യഹോവ[46] അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 42:9
പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന്‍ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 42:10
സമുദ്രത്തില്‍ സഞ്ചരിക്കുന്നവരും അതില്‍ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവെക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 42:11
മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ; ശൈലനിവാസികള്‍ ഘോഷിച്ചുല്ലസിക്കയും മലമുകളില്‍ നിന്നു ആര്‍ക്കുംകയും ചെയ്യട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 42:12
അവര്‍ യഹോവെക്കു മഹത്വം കൊടുത്തു അവന്‍റെ സ്തുതിയെ ദ്വീപുകളില്‍ പ്രസ്താവിക്കട്ടെ.(Add Ref)|(Add Notes)
യെശയ്യാവ് 42:13
യഹോവ[46] ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷണതയെ ജ്വലിപ്പിക്കും; അവന്‍ ആര്‍ത്തുവിളിക്കും; അവന്‍ ഉച്ചത്തില്‍ ആര്‍ക്കും; തന്‍റെ ശത്രുക്കളോടു വീര്യം പ്രവര്‍ത്തിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 42:14
ഞാന്‍ ബഹുകാലം മിണ്ടാതെയിരുന്നു; ഞാന്‍ മൌനമായി അടങ്ങിപ്പാര്‍ത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാന്‍ ഞരങ്ങി നെടുവീര്‍പ്പിട്ടു കതെക്കും.(Add Ref)|(Add Notes)
യെശയ്യാവ് 42:15
ഞാന്‍ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാന്‍ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും.(Add Ref)|(Add Notes)
യെശയ്യാവ് 42:16
ഞാന്‍ കുരുടന്മാരെ അവര്‍ അറിയാത്ത വഴിയില്‍ നടത്തും; അവര്‍ അറിയാത്ത പാതകളില്‍ അവരെ സഞ്ചരിക്കുമാറാക്കും; ഞാന്‍ അവരുടെ മുമ്പില്‍ ഇരുട്ടിനെ വെളിച്ചവും ദുര്‍ഘടങ്ങളെ സമഭൂമിയും ആക്കും; ഞാന്‍ ഈ വചനങ്ങളെ വിട്ടുകളയാതെ നിവര്‍ത്തിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 42:17
വിഗ്രഹങ്ങളില്‍ ആശ്രയിച്ചു ബിംബങ്ങളോടു: നിങ്ങള്‍ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവര്‍ പിന്‍ തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.(Add Ref)|(Add Notes)
യെശയ്യാവ് 42:18
ചെകിടന്മാരേ, കേള്‍പ്പിന്‍ ; കുരുടന്മാരേ, നോക്കിക്കാണ്മിന്‍ !(Add Ref)|(Add Notes)
യെശയ്യാവ് 42:19
എന്‍റെ ദാസനല്ലാതെ കുരുടന്‍ ആര്‍ ‍? ഞാന്‍ അയക്കുന്ന ദൂതനെപ്പോലെ ചെകിടന്‍ ആര്‍ ? എന്‍റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവന്‍ ആര്‍ ‍?(Add Ref)|(Add Notes)
യെശയ്യാവ് 42:20
പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവന്‍ കേള്‍ക്കുന്നില്ല.(Add Ref)|(Add Notes)
യെശയ്യാവ് 42:21
യഹോവ[46] തന്‍റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാന്‍ പ്രസാദിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 42:22
എന്നാല്‍ ഇതു മോഷ്ടിച്ചും കവര്‍ന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളില്‍ കുടുങ്ങിയും കാരാഗൃഹങ്ങളില്‍ അടെക്കപ്പെട്ടുമിരിക്കുന്നു; അവര്‍ കവര്‍ച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവര്‍ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 42:23
നിങ്ങളില്‍ ആര്‍ അതിന്നു ചെവികൊടുക്കും? ഭാവികാലത്തേക്കു ആര്‍ ശ്രദ്ധിച്ചു കേള്‍ക്കും?(Add Ref)|(Add Notes)
യെശയ്യാവ് 42:24
യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവര്‍ച്ചക്കാര്‍ക്കും ഏല്പിച്ചുകൊടുത്തവന്‍ ആര്‍ ? യഹോവ[46] തന്നേയല്ലോ; അവനോടു നാം പാപം ചെയ്തുപോയി അവന്‍റെ വഴികളില്‍ നടപ്പാന്‍ അവര്‍ക്കും മനസ്സില്ലായിരുന്നു; അവന്‍റെ ന്യായപ്രമാണം അവര്‍ അനുസരിച്ചിട്ടുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 42:25
അതുകൊണ്ടു അവന്‍ തന്‍റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേല്‍ പകര്‍ന്നു; അതു അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവര്‍ അറിഞ്ഞില്ല; അതു അവരെ ദഹിപ്പിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല.(Add Ref)|(Add Notes)