📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 54

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 54 >>

യെശയ്യാവ് 54:1
പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആര്‍ത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കള്‍ ഭര്‍‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം എന്നു യഹോവ[46] അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)
യെശയ്യാവ് 54:2
നിന്‍റെ കൂടാരത്തിന്‍റെസ്ഥലത്തെ വിശാലമാക്കുക; നീന്‍റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവര്‍‍ നിവിര്‍‍ക്കട്ടെ; തടുത്തുകളയരുതു; നിന്‍റെ കയറുകളെ നീട്ടുക; നിന്‍റെ കുറ്റികളെ ഉറപ്പിക്ക(Add Ref)|(Add Notes)
യെശയ്യാവ് 54:3
നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്‍റെ സന്‍ തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്‍ യനഗരങ്ങളില്‍ നിവാസികളെ പാര്‍‍പ്പിക്കയും ചെയ്യും(Add Ref)|(Add Notes)
യെശയ്യാവ് 54:4
ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്‍റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്‍റെ വൈധവ്യത്തിലെ നിന്‍ ദ ഇനി ഓര്‍‍ക്കയുമില്ല(Add Ref)|(Add Notes)
യെശയ്യാവ് 54:5
നിന്‍റെ സ്രഷ്ടാവാകുന്നു നിന്‍റെ ഭര്‍‍ത്താവു; സൈന്‍ യങ്ങളുടെ യഹോവ[46] എന്നാകുന്നു അവന്‍റെ നാമം; യിസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടേടുപ്പുടകാരന്‍ ‍; സര്‍‍വ്വഭൂമിയുടെയും ദൈവം എന്നു അവന്‍ വിളിക്കപ്പെടുന്നു(Add Ref)|(Add Notes)
യെശയ്യാവ് 54:6
ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തില്‍ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ[46] നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തില്‍ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)
യെശയ്യാവ് 54:7
അല്പനേരത്തെക്കു മാത്രം ഞാന്‍ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാന്‍ നിന്നെ ചേര്‍ത്തുകൊള്ളും(Add Ref)|(Add Notes)
യെശയ്യാവ് 54:8
ക്രോധാധിക്യത്തില്‍ ഞാന്‍ ക്ഷണനേരത്തേക്കു എന്‍റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാന്‍ നിന്നോടു കരുണകാണിക്കും എന്നു നിന്‍റെ വീണ്ടേടുപ്പുകാരനായ യഹോവ[46] അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)
യെശയ്യാവ് 54:9
ഇതു എനിക്കു നോഹയുടെ വെള്ളങ്ങള്‍ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാന്‍ സത്യം ചെയ്തതുപോലെ ഞാന്‍ നിന്നോടു കോപിക്കയോ നിന്നെ ഭര്‍‍ത്സിക്കയോ ഇല്ല എന്നു ഞാന്‍ സത്യം ചെയ്തിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 54:10
പര്‍‍വ്വതങ്ങള്‍ മാറിപ്പോകും, കുന്നുകള്‍ നീങ്ങിപ്പോകും; എങ്കിലും എന്‍റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്‍റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ[46] അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)
യെശയ്യാവ് 54:11
അരിഷ്ടയും കൊടുങ്കാറ്റിനാല്‍ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാന്‍ നിന്‍റെ കല്ലു അഞ്ജനത്തില്‍ പതിക്കയും നീലക്കല്ലുകൊണ്ടു നിന്‍റെ അടിസ്ഥാനം ഇടുകയും ചെയ്യും(Add Ref)|(Add Notes)
യെശയ്യാവ് 54:12
ഞാന്‍ നിന്‍റെ താഴികകൂടങ്ങളെ പത്മരാഗംകൊണ്ടും നിന്‍റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്‍റെ അറ്റങ്ങളെയൊക്കെയും മനോഹരമായി കല്ലുകൊണ്ടും ഉണ്ടാക്കും(Add Ref)|(Add Notes)
യെശയ്യാവ് 54:13
നിന്‍റെ മക്കള്‍ എല്ലാവരും യഹോവയാല്‍ ഉപദേശിക്കപ്പെട്ടവരും നിന്‍റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും(Add Ref)|(Add Notes)
യെശയ്യാവ് 54:14
നീതിയാല്‍ നീസ്ഥിരമായി നിലക്കും; നീ പീഡനത്തോടെ അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല(Add Ref)|(Add Notes)
യെശയ്യാവ് 54:15
ഒരുത്തന്‍ നിന്നോടു കലശല്‍ കൂടുന്നു എങ്കില്‍ അതു എന്‍റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശല്‍ കൂടിയാല്‍ അവന്‍ നിന്‍റെ നിമിത്തം വീഴും(Add Ref)|(Add Notes)
യെശയ്യാവ് 54:16
തീക്കനല്‍ ഊതി പണിചെയ്തു ഓ‍രോ ആയുധം തീര്‍‍ക്കുന്ന കൊല്ലനെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാന്‍ സംഹാരകനെയും ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 54:17
നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തില്‍ നിനക്കു വിരോധമായി എഴുന്നേലക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്‍റെ പക്കല്‍ നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ[46] അരുളിച്ചെയ്യുന്നു(Add Ref)|(Add Notes)