📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 33

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 33 >>

യെശയ്യാവ് 33:1
സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവര്‍ത്തിക്കാതെ ദ്രോഹം പ്രവര്‍ത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിര്‍ത്തുമ്പോള്‍ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവര്‍ത്തിക്കുന്നതു മതിയാക്കുമ്പോള്‍ നിന്നോടും ദ്രോഹം പ്രവര്‍ത്തിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 33:2
യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; രാവിലെതോറും നീ അവര്‍ക്കും ഭുജവും കഷ്ടകാലത്തു ഞങ്ങള്‍ക്കു രക്ഷയും ആയിരിക്കേണമേ.(Add Ref)|(Add Notes)
യെശയ്യാവ് 33:3
കോലാഹലം ഹേതുവായി വംശങ്ങള്‍ ഓടിപ്പോയി; നീ എഴുന്നേറ്റപ്പോള്‍ ജാതികള്‍ ചിതറിപ്പോയി.(Add Ref)|(Add Notes)
യെശയ്യാവ് 33:4
നിങ്ങളുടെ കവര്‍ച്ച തുള്ളന്‍ ശേഖരിക്കുന്നതുപോലെ ശേഖരിക്കപ്പെടും വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവര്‍ അതിന്മേല്‍ ചാടിവീഴും.(Add Ref)|(Add Notes)
യെശയ്യാവ് 33:5
യഹോവ[46] ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലോ അവന്‍ വസിക്കുന്നതു; അവന്‍ സീയോനെ ന്യായവും നീതിയുംകൊണ്ടു നിറെച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 33:6
നിന്‍റെ കാലത്തു സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി അവരുടെ നിക്ഷേപം ആയിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 33:7
ഇതാ അവരുടെ ശൌര്യവാന്മാര്‍ പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്‍റെ ദൂതന്മാര്‍ അതിദുഃഖത്തോടെ കരയുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 33:8
പെരുവഴികള്‍ ശൂന്യമായ്ക്കിടക്കുന്നു; വഴി പോക്കര്‍ ഇല്ലാതെയായിരിക്കുന്നു; അവന്‍ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു: ഒരു മനുഷ്യനെയും അവന്‍ ആദരിക്കുന്നില്ല.(Add Ref)|(Add Notes)
യെശയ്യാവ് 33:9
ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോന്‍ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോന്‍ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കര്‍മ്മേലും ഇലപൊഴിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 33:10
ഇപ്പോള്‍ ഞാന്‍ എഴുന്നേലക്കും; ഇപ്പോള്‍ ഞാന്‍ എന്നെത്തന്നേ ഉയര്‍ത്തും; ഇപ്പോള്‍ ഞാന്‍ ഉന്നതനായിരിക്കും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 33:11
നിങ്ങള്‍ വൈക്കോലിനെ ഗര്‍ഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായിനിങ്ങളെ ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
യെശയ്യാവ് 33:12
വംശങ്ങള്‍ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയില്‍ ഇട്ടു ചുട്ടുകളയും.(Add Ref)|(Add Notes)
യെശയ്യാവ് 33:13
ദൂരസ്ഥന്മാരേ, ഞാന്‍ ചെയ്തതു കേള്‍പ്പിന്‍ ; സമീപസ്ഥന്മാരേ, എന്‍റെ വീര്യപ്രവൃത്തികള്‍ ഗ്രഹിപ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 33:14
സീയോനിലെ പാപികള്‍ പേടിക്കുന്നു; വഷളന്മാരായവര്‍ക്കും നടുക്കം പിടിച്ചിരിക്കുന്നു; നമ്മില്‍ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കല്‍ പാര്‍ക്കും? നമ്മില്‍ ആര്‍ നിത്യദഹനങ്ങളുടെ അടുക്കല്‍ പാര്‍ക്കും?(Add Ref)|(Add Notes)
യെശയ്യാവ് 33:15
നീതിയായി നടന്നു നേര്‍ പറകയും പീഡനത്താല്‍ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേള്‍ക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവന്‍ ;(Add Ref)|(Add Notes)
യെശയ്യാവ് 33:16
ഇങ്ങനെയുള്ളവന്‍ ഉയരത്തില്‍ വസിക്കും; പാറക്കോട്ടകള്‍ അവന്‍റെ അഭയസ്ഥാനമായിരിക്കും; അവന്‍റെ അപ്പം അവന്നു കിട്ടും;(Add Ref)|(Add Notes)
യെശയ്യാവ് 33:17
അവന്നു വെള്ളം മുട്ടിപ്പോകയുമില്ല. നിന്‍റെ കണ്ണു രാജാവിനെ അവന്‍റെ സൌന്ദര്യത്തോടെ ദര്‍ശിക്കും; വിശാലമായോരു ദേശം കാണും.(Add Ref)|(Add Notes)
യെശയ്യാവ് 33:18
പണം എണ്ണുന്നവന്‍ എവിടെ? തൂക്കിനോക്കുന്നവന്‍ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവന്‍ എവിടെ? എന്നിങ്ങനെ നിന്‍റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 33:19
നീ തിരിച്ചറിയാത്ത പ്രായസമുള്ള വാക്കും നിനക്കു ഗ്രഹിച്ചു കൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജാതിയെ നീ കാണുകയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 33:20
നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്‍റെ കണ്ണു യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറു ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.(Add Ref)|(Add Notes)
യെശയ്യാവ് 33:21
അവിടെ മഹിമയുള്ളവനായ യഹോവ[46] നമുക്കു വീതിയുള്ള നദികള്‍ക്കും തോടുകള്‍ക്കും പകരമായിരിക്കും; തണ്ടുവെച്ച പടകു അതില്‍ നടക്കയില്ല; പ്രതാപമുള്ള കപ്പല്‍ അതില്‍കൂടി കടന്നുപോകയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 33:22
യഹോവ[46] നമ്മുടെ ന്യായാധിപന്‍ ; യഹോവ[46] നമ്മുടെ ന്യായദാതാവു; യഹോവ[46] നമ്മുടെ രാജാവു; അവന്‍ നമ്മെ രക്ഷിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 33:23
നിന്‍റെ കയറു അഴിഞ്ഞുകിടക്കുന്നു; അതിനാല്‍ പാമരത്തെ ചുവട്ടില്‍ ഉറപ്പിച്ചുകൂടാ; പായ് നിവിര്‍ത്തുകൂടാ. പിടിച്ചു പറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.(Add Ref)|(Add Notes)
യെശയ്യാവ് 33:24
എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതില്‍ പാര്‍ക്കുന്ന ജനത്തിന്‍റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.(Add Ref)|(Add Notes)