📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 28

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 28 >>

യെശയ്യാവ് 28:1
എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടത്തിന്നും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ കുന്നിന്മേല്‍ വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരത്തിന്നും അയ്യോ, കഷ്ടം!(Add Ref)|(Add Notes)
യെശയ്യാവ് 28:2
ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തന്‍ കര്‍ത്താവിങ്കല്‍നിന്നു വരുന്നു; തകര്‍ത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവന്‍ അവരെ വെറുങ്കൈകൊണ്ടു നിലത്തു തള്ളിയിടും.(Add Ref)|(Add Notes)
യെശയ്യാവ് 28:3
എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടം അവന്‍ കാല്‍കൊണ്ടു ചവിട്ടിക്കളയും.(Add Ref)|(Add Notes)
യെശയ്യാവ് 28:4
ഫലവത്തായ താഴ്വരയിലെ കുന്നിന്മേല്‍ വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിന്നു മുമ്പെ പഴുത്തതും കാണുന്നവന്‍ ഉടനെ പറിഞ്ഞുതിന്നുകളയുന്നതുമായ അത്തിപ്പഴം പോലെ ഇരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 28:5
അന്നാളില്‍ സൈന്യങ്ങളുടെ യഹോവ[46] തന്‍റെ ജനത്തിന്‍റെ ശേഷിപ്പിന്നു മഹത്വമുള്ളോരു കിരീടവും ഭംഗിയുള്ളോരു മുടിയും(Add Ref)|(Add Notes)
യെശയ്യാവ് 28:6
ന്യായവിസ്താരം കഴിപ്പാന്‍ ഇരിക്കുന്നവന്നു ന്യായത്തിന്‍റെ ആത്മാവും പട്ടണവാതില്‍ക്കല്‍വെച്ചു പടയെ മടക്കിക്കളയുന്നവര്‍ക്കും വീര്യബലവും ആയിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 28:7
എന്നാല്‍ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവര്‍ ദര്‍ശനത്തില്‍ പിഴെച്ചു ന്യായവിധിയില്‍ തെറ്റിപ്പോകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 28:8
മേശകള്‍ ഒക്കെയും ഛര്‍ദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിപ്പില്ല.(Add Ref)|(Add Notes)
യെശയ്യാവ് 28:9
“ആര്‍ക്കാകുന്നു ഇവന്‍ പരിജ്ഞാനം ഉപദേശിപ്പാന്‍ പോകുന്നതു? ആരെയാകുന്നു അവന്‍ പ്രസംഗം ഗ്രഹിപ്പിപ്പാന്‍ പോകുന്നതു? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?(Add Ref)|(Add Notes)
യെശയ്യാവ് 28:10
ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം; സൂത്രത്തിന്മേല്‍ സൂത്രം, സൂത്രത്തിന്മേല്‍ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്നു അവര്‍ പറയുന്നു അതേ,(Add Ref)|(Add Notes)
യെശയ്യാവ് 28:11
വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവന്‍ ഈ ജനത്തോടു സംസാരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 28:12
ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവന്നു സ്വസ്ഥത കൊടുപ്പിന്‍ ; ഇതാകുന്നു വിശ്രാമം എന്നു അവര്‍ അവരോടു അരുളിച്ചെയ്തു എങ്കിലും കേള്‍പ്പാന്‍ അവര്‍ക്കും മനസ്സില്ലായിരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 28:13
ആകയാല്‍ അവര്‍ ചെന്നു പിറകോട്ടുവീണു തകര്‍ന്നു കുടുക്കില്‍ അകപ്പെട്ടു പിടിപെടേണ്ടതിന്നു, യഹോവയുടെ വചനം അവര്‍ക്കും “ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം, സൂത്രത്തിന്മേല്‍ സൂത്രം, സൂത്രത്തിന്മേല്‍ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 28:14
അതുകൊണ്ടു യെരൂശലേമിലെ ഈ ജനത്തിന്‍റെ അധിപതികളായ പരിഹാസികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 28:15
ഞങ്ങള്‍ മരണത്തോടു സഖ്യതയും പാതാളത്തോടു ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ അതു ഞങ്ങളോടു അടുത്തു വരികയില്ല; ഞങ്ങള്‍ ഭോഷ്കിനെ ശരണമാക്കി വ്യാജത്തില്‍ ഒളിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറഞ്ഞുവല്ലോ.(Add Ref)|(Add Notes)
യെശയ്യാവ് 28:16
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ സീയോനില്‍ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ഓടിപ്പോകയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 28:17
ഞാന്‍ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവേക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴിക്കി കൊണ്ടുപോകും.(Add Ref)|(Add Notes)
യെശയ്യാവ് 28:18
മരണത്തോടുള്ള നിങ്ങളുടെ സഖ്യത ദുര്‍ബ്ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ ഉടമ്പടി നിലനില്‍ക്കയില്ല; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ നിങ്ങള്‍ തകര്‍ന്നു പോകും.(Add Ref)|(Add Notes)
യെശയ്യാവ് 28:19
അതു ആക്രമിക്കുമ്പോഴൊക്കെയും നിങ്ങളെ പിടിക്കും; അതു രാവിലെതോറും രാവും പകലും ആക്രമിക്കും; അതിന്‍റെ ശ്രുതി കേള്‍ക്കുന്ന മാത്രെക്കു നടുക്കം ഉണ്ടാകും.(Add Ref)|(Add Notes)
യെശയ്യാവ് 28:20
കിടക്ക ഒരുത്തന്നു നിവിര്‍ന്നു കിടപ്പാന്‍ നിളം പോരാത്തതും പുതെപ്പു പുതെപ്പാന്‍ വീതി പോരാത്തതും ആകും.(Add Ref)|(Add Notes)
യെശയ്യാവ് 28:21
യഹോവ[46] തന്‍റെ പ്രവൃത്തിയെ തന്‍റെ ആശ്ചര്യപ്രവൃത്തിയെ തന്നേ, ചെയ്യേണ്ടതിന്നും തന്‍റെ ക്രിയയെ, തന്‍റെ അപൂര്‍വ്വക്രിയയെ തന്നേ നടത്തേണ്ടതിന്നും പെറാസീംമലയില്‍ എന്നപോലെ എഴുന്നേല്‍ക്കയും ഗിബെയോന്‍ താഴ്വരയില്‍ എന്നപോലെ കോപിക്കയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 28:22
ആകയാല്‍ നിങ്ങളുടെ ബന്ധനങ്ങള്‍ മുറുകിപ്പോകാതെയിരിക്കേണ്ടതിന്നു നിങ്ങള്‍ പരിഹാസികള്‍ ആയിരിക്കരുതു; സര്‍വ്വഭൂമിയിലും വരുവാന്‍ നിര്‍ണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാന്‍ സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കല്‍നിന്നു കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 28:23
ചെവി തന്നു എന്‍റെ വാക്കു കേള്‍പ്പിന്‍ ; ശ്രദ്ധവെച്ചു എന്‍റെ വചനം കേള്‍പ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 28:24
വിതെപ്പാന്‍ ഉഴുന്നവന്‍ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ? അവന്‍ എല്ലായ്പോഴും നിലം കീറി കട്ട ഉടെച്ചുകൊണ്ടിരിക്കുന്നുവോ?(Add Ref)|(Add Notes)
യെശയ്യാവ് 28:25
നിലം നിരപ്പാക്കീട്ടു അവന്‍ കരിഞ്ജീരകം വിതെക്കയും ജീരകം വിതറുകയും കോതമ്പു ഉഴവു പൊളിയിലും യവം അതിന്നുള്ള സ്ഥലത്തും ചെറുകോതമ്പു അതിന്‍റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ?(Add Ref)|(Add Notes)
യെശയ്യാവ് 28:26
അങ്ങനെ അവന്‍റെ ദൈവം അവനെ യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 28:27
കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേല്‍ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോല്‍കൊണ്ടും തല്ലിയെടുക്കയത്രേ ചെയ്യുന്നതു.(Add Ref)|(Add Notes)
യെശയ്യാവ് 28:28
മെതിക്കയില്‍ ധാന്യം ചതെച്ചുകളയാറുണ്ടോ? അവന്‍ അതിനെ എല്ലായ്പോഴും മെതിക്കയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേല്‍ തെളിക്കയും ചെയ്കയില്ലല്ലോ; അവന്‍ അതിനെ ചതെച്ചുകളകയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 28:29
അതും സൈന്യങ്ങളുടെ യഹോവയിങ്കല്‍നിന്നു വരുന്നു; അവന്‍ ആലോചനയില്‍ അതിശയവും ജ്ഞാനത്തില്‍ ഉല്‍കൃഷ്ടതയും ഉള്ളവനാകുന്നു.(Add Ref)|(Add Notes)