📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 31

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 31 >>

യെശയ്യാവ് 31:1
യിസ്രായേലിന്‍റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമില്‍ചെന്നു കുതിരകളില്‍ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകര്‍ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!(Add Ref)|(Add Notes)
യെശയ്യാവ് 31:2
എന്നാല്‍ അവനും ജ്ഞാനിയാകുന്നു; അവന്‍ അനര്‍ത്ഥം വരുത്തും; തന്‍റെ വചനം മാറ്റുകയില്ല; അവന്‍ ദുഷ്കര്‍മ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേലക്കും.(Add Ref)|(Add Notes)
യെശയ്യാവ് 31:3
മിസ്രയീമ്യര്‍ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള്‍ ആത്മാവല്ല, ജഡമത്രേ; യഹോവ[46] തന്‍റെ കൈ നീട്ടുമ്പോള്‍ സഹായിക്കുന്നവന്‍ ഇടറുകയും സഹായിക്കപ്പെടുന്നവന്‍ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 31:4
യഹോവ[46] എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോള്‍ ഇടയക്കൂട്ടത്തെ അതിന്‍റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ[46] സീയോന്‍ പര്‍വ്വതത്തിലും അതിന്‍റെ ഗിരിയിലും യുദ്ധം ചെയ്‍വാന്‍ ഇറങ്ങിവരും.(Add Ref)|(Add Notes)
യെശയ്യാവ് 31:5
പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ[46] യെരൂശലേമിനെ കാത്തുകൊള്ളും. അവന്‍ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 31:6
യിസ്രായേല്‍മക്കളേ, നിങ്ങള്‍ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്‍റെ അടുക്കലേക്കു തിരിവിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 31:7
അന്നാളില്‍ നിങ്ങളില്‍ ഓ‍രോരുത്തന്‍ നിങ്ങളുടെ കൈകള്‍ നിങ്ങള്‍ക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂര്‍ത്തികളെ ത്യജിച്ചുകളയും.(Add Ref)|(Add Notes)
യെശയ്യാവ് 31:8
എന്നാല്‍ അശ്ശൂര്‍ പുരുഷന്റേതല്ലാത്ത വാളാല്‍ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവര്‍ വാളിന്നു ഒഴിഞ്ഞു ഓടിപ്പോയാല്‍ അവരുടെ യൌവനക്കാര്‍ ഊഴിയവേലക്കാരായിത്തീരും.(Add Ref)|(Add Notes)
യെശയ്യാവ് 31:9
ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാര്‍ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനില്‍ തീയും യെരൂശലേമില്‍ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)