📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 63

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 63 >>

യെശയ്യാവ് 63:1
എദോമില്‍ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയില്‍ നിന്നു വരുന്നോരിവന്‍ ആര്‍‍ ? വസ്ത്രാലംകൃതനായി തന്‍റെ ശക്തിയുടെ മാഹാത്മ്യത്തില്‍ നടകൊള്ളുന്നോരിവന്‍ ആര്‍ ‍‍? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാന്‍ വല്ലഭനുമായ ഞാന്‍ തന്നേ(Add Ref)|(Add Notes)
യെശയ്യാവ് 63:2
നിന്‍റെ ഉടുപ്പു ചുവന്നിരിക്കുന്നതെന്തെ? നിന്‍റെ വസ്ത്രം മുന്‍ തിരിച്ചക്കു ചവിട്ടുന്നവന്‍ റേതുപോലെ ഇരിക്കുന്നതെന്തെ?(Add Ref)|(Add Notes)
യെശയ്യാവ് 63:3
ഞാന്‍ ഏകനായി മുന്‍ തിരിച്ചക്കു ചവിട്ടി; ജാതികളില്‍ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്‍റെ കോപത്തില്‍ ഞാന്‍ അവരെ ചവിട്ടി, എന്‍റെ ക്രോധത്തില്‍ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്‍റെ വസ്ത്രത്തില്‍ തെറിച്ചു; എന്‍റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 63:4
ഞാന്‍ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്‍റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു(Add Ref)|(Add Notes)
യെശയ്യാവ് 63:5
ഞാന്‍ നോക്കി എങ്കിലും സഹായിപ്പാന്‍ ആരുമില്ലായിരുന്നു; ഞാന്‍ വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാന്‍ ആരെയും കണ്ടില്ല; അതുകൊണ്ടു എന്‍റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്‍റെ ക്രോധം തന്നേ എനിക്കു തുണനിന്നു(Add Ref)|(Add Notes)
യെശയ്യാവ് 63:6
ഞാന്‍ എന്‍റെ കോപത്തില്‍ ജാതികളെ ചവിട്ടി, എന്‍റെ ക്രോധത്തില്‍ അവരെ തകര്‍ത്തു, അവരുടെ രക്തത്തെ ഞാന്‍ നിലത്തു വീഴ്ത്തിക്കളഞ്ഞു(Add Ref)|(Add Notes)
യെശയ്യാവ് 63:7
യഹോവ[46] നമുക്കു നല്കിയതുപോലെ ഒക്കെയും ഞാന്‍ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്‍റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവന്‍ യിസ്രായേല്‍ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീര്‍‍ത്തിക്കും(Add Ref)|(Add Notes)
യെശയ്യാവ് 63:8
അവര്‍‍ എന്‍റെ ജനം, കപടം കാണിക്കാത്ത മക്കള്‍ തന്നേ എന്നു പറഞ്ഞു അവന്‍ അവര്‍‍ക്കു രക്ഷിതാവായിത്തീര്‍‍ന്നു(Add Ref)|(Add Notes)
യെശയ്യാവ് 63:9
അവരുടെ കഷ്ടതയില്‍ ഒക്കെയും അവന്‍ കഷ്ടപ്പെട്ടു; അവന്‍റെ സമ്മുഖദൂതന്‍ അവരെ രക്ഷിച്ചു; തന്‍റെ സേ്നഹത്തിലും കനിവിലും അവന്‍ അവരെ വീണ്ടേടുത്തു; പുരാതനകാലത്തൊക്കെയും അവന്‍ അവരെ ചുമന്നുകൊണ്ടു നടന്നു(Add Ref)|(Add Notes)
യെശയ്യാവ് 63:10
എന്നാല്‍ അവര്‍‍ മത്സരിച്ചു അവന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവന്‍ അവര്‍‍ക്കു ശത്രുവായ്തീര്‍‍ന്നു താന്‍ തന്നേ അവരോടു യുദ്ധം ചെയ്തു(Add Ref)|(Add Notes)
യെശയ്യാവ് 63:11
അപ്പോള്‍ അവന്‍റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഓ‍ര്‍ത്തു പറഞ്ഞതു: അവരെ തന്‍റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തില്‍ നിന്നു കരേറുമാറാക്കിയവന്‍ എവിടെ? അവരുടെ ഉള്ളില്‍ തന്‍റെ പരിശുദ്ധാത്മാവിനെ കൊടുത്തവന്‍ എവിടെ?(Add Ref)|(Add Notes)
യെശയ്യാവ് 63:12
തന്‍റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കല്‍ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുന്‍പില്‍ വെള്ളം വിഭാഗിക്കയും(Add Ref)|(Add Notes)
യെശയ്യാവ് 63:13
അവര്‍‍ ഇടറാതവണ്ണം മരുഭൂമിയില്‍ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളില്‍ കൂടി നടത്തുകയും ചെയ്തവന്‍ എവിടെ?(Add Ref)|(Add Notes)
യെശയ്യാവ് 63:14
താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്‍റെ ജനത്തെ നടത്തി(Add Ref)|(Add Notes)
യെശയ്യാവ് 63:15
സ്വര്‍‍ഗ്ഗത്തില്‍ നിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്‍റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്‍റെ തീക്ഷണതയും വീര്‍യപ്രവൃത്തികളും എവിടെ? നിന്‍റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു(Add Ref)|(Add Notes)
യെശയ്യാവ് 63:16
നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടേടുപ്പുകാരന്‍ എന്നാകുന്നു നിന്‍റെ നാമം(Add Ref)|(Add Notes)
യെശയ്യാവ് 63:17
യഹോവേ, നീ ഞങ്ങളെ നിന്‍റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്തു? നിന്‍റെ അവകാശഗോത്രങ്ങളായ നിന്‍റെ ദാസന്മാര്‍‍നിമിത്തം മടങ്ങിവരേണമേ(Add Ref)|(Add Notes)
യെശയ്യാവ് 63:18
നിന്‍റെ വിശുദ്ധജനത്തിന്നു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്‍റെ വിശുദ്ധമന്‍ ദിരത്തെ ഞങ്ങളുടെ വൈരികള്‍ ചവിട്ടിക്കളഞ്ഞു(Add Ref)|(Add Notes)
യെശയ്യാവ് 63:19
ഞങ്ങള്‍ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്‍റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീര്‍‍ന്നിരിക്കുന്നു(Add Ref)|(Add Notes)