📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 20

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 20 >>

യെശയ്യാവ് 20:1
അശ്ശൂര്‍രാജാവായ സര്ഗ്ഗോന്‍റെ കല്പനപ്രകാരം തര്‍ത്താന്‍ അശ്ദോദിലേക്കു ചെന്നു അശ്ദോദിനോടു യുദ്ധംചെയ്തു അതിനെ പിടിച്ച ആണ്ടില്‍ .(Add Ref)|(Add Notes)
യെശയ്യാവ് 20:2
ആ കാലത്തു തന്നേ, യഹോവ[46] ആമോസിന്‍റെ മകനായ യെശയ്യാവോടു: നീ ചെന്നു നിന്‍റെ അരയില്‍നിന്നു രട്ടുശീല അഴിച്ചുവെച്ചു കാലില്‍നിന്നു ചെരിപ്പും ഊരിക്കളക എന്നു കല്പിച്ചു; അവന്‍ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.(Add Ref)|(Add Notes)
യെശയ്യാവ് 20:3
പിന്നെ യഹോവ[46] അരുളിച്ചെയ്തതു; എന്‍റെ ദാസനായ യെശയ്യാവു മിസ്രയീമിന്നും കൂശിന്നും അടയാളവും അത്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,(Add Ref)|(Add Notes)
യെശയ്യാവ് 20:4
അശ്ശൂര്‍രാജാവു മിസ്രയീമില്‍നിന്നുള്ള ബദ്ധന്മാരെയും കൂശില്‍നിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്‍റെ ലജ്ജെക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറെക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.(Add Ref)|(Add Notes)
യെശയ്യാവ് 20:5
അങ്ങനെ അവര്‍ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 20:6
ഈ കടല്‍ക്കരയിലെ നിവാസികള്‍ അന്നു: അശ്ശൂര്‍രാജാവിന്‍റെ കയ്യില്‍ നിന്നു വിടുവിക്കപ്പെടുവാന്‍ സഹായത്തിന്നായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും എന്നു പറയും.(Add Ref)|(Add Notes)