📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 6 >>

യെശയ്യാവ് 6:1
ഉസ്സീയാരാജാവു മരിച്ച ആണ്ടില്‍ കര്‍ത്താവു, ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു; അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 6:2
സാറാഫുകള്‍ അവന്നു ചുറ്റും നിന്നു; ഓ‍രോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവര്‍ മൂഖം മൂടി; രണ്ടുകൊണ്ടു കാല്‍ മൂടി; രണ്ടുകൊണ്ടു പറന്നു.(Add Ref)|(Add Notes)
യെശയ്യാവ് 6:3
ഒരുത്തനോടു ഒരുത്തന്‍ ; സൈന്യങ്ങളുടെ യഹോവ[46] പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ ; സര്‍വ്വഭൂമിയും അവന്‍റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആര്‍ത്തു പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 6:4
അവര്‍ ആര്‍ക്കുംന്ന ശബ്ദത്താല്‍ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 6:5
അപ്പോള്‍ ഞാന്‍ : എനിക്കു അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍ ; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്‍റെ നടുവില്‍ വസിക്കുന്നു; എന്‍റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 6:6
അപ്പോള്‍ സാറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍കൊണ്ടു ഒരു തീക്കനല്‍ എടുത്തു കയ്യില്‍ പിടിച്ചുകൊണ്ടു എന്‍റെ അടുക്കല്‍ പറന്നുവന്നു,(Add Ref)|(Add Notes)
യെശയ്യാവ് 6:7
അതു എന്‍റെ വായക്കു തൊടുവിച്ചു: ഇതാ, ഇതു നിന്‍റെ അധരങ്ങളെ തൊട്ടതിനാല്‍ നിന്‍റെ അകൃത്യം നീങ്ങി നിന്‍റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 6:8
അനന്തരം ഞാന്‍ ആരെ അയക്കേണ്ടു? ആര്‍ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കര്‍ത്താവിന്‍റെ ശബ്ദം കേട്ടിട്ടു: അടയിന്‍ ഇതാ അടിയനെ അയക്കേണമേ എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 6:9
അപ്പോള്‍ അവന്‍ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതു: നിങ്ങള്‍ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങള്‍ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 6:10
ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.(Add Ref)|(Add Notes)
യെശയ്യാവ് 6:11
കര്‍ത്താവേ, എത്രത്തോളം? എന്നു ഞാന്‍ ചോദിച്ചതിന്നു അവന്‍ : പട്ടണങ്ങള്‍ നിവാസികളില്ലാതെയും വീടുകള്‍ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും(Add Ref)|(Add Notes)
യെശയ്യാവ് 6:12
യഹോവ[46] മനുഷ്യരെ ദൂരത്തു അകറ്റീട്ടു ദേശത്തിന്‍റെ നടുവില്‍ വലിയോരു നിര്‍ജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 6:13
അതില്‍ ഒരു ദശാംശം എങ്കിലും ശേഷിച്ചാല്‍ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാല്‍ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.(Add Ref)|(Add Notes)