യെശയ്യാവ് 36:1
ഹിസ്കീയാരാജാവിന്‍റെ പതിന്നാലാം ആണ്ടില്‍ , അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.(Add Ref)|(Add Notes)
യെശയ്യാവ് 36:2
അന്നു അശ്ശൂര്‍രാജാവു രബ്ശാക്കേയെ ലാഖീശില്‍നിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്‍റെ അടുക്കല്‍ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവന്‍ അലക്കുകാരന്‍റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കളത്തിന്‍റെ കല്പാത്തിക്കരികെ നിന്നു.(Add Ref)|(Add Notes)
യെശയ്യാവ് 36:3
അപ്പോള്‍ ഹില്‍ക്കീയാവിന്‍റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന്‍ ശെബ്നയും ആസാഫിന്‍റെ മകന്‍ യോവാഹ് എന്ന മന്ത്രിയും അവന്‍റെ അടുക്കല്‍ പുറത്തു ചെന്നു.(Add Ref)|(Add Notes)
യെശയ്യാവ് 36:4
രബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്‍ : നിങ്ങള്‍ ഹിസ്കീയാവോടു പറയേണ്ടതു: അശ്ശൂര്‍ രാജാവായ മഹാരാജാവു ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?(Add Ref)|(Add Notes)
യെശയ്യാവ് 36:5
യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടു എന്നുള്ള വെറും വാക്കു അത്രേ എന്നു ഞാന്‍ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?(Add Ref)|(Add Notes)
യെശയ്യാവ് 36:6
ചതെഞ്ഞ ഓടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നതു; അതു ഒരുത്തന്‍ ഊന്നിയാല്‍ , അവന്‍റെ ഉള്ളങ്കയ്യില്‍ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നില്‍ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നേയാകുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 36:7
അല്ല നീ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കില്‍ അവന്‍റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കക്കളഞ്ഞിട്ടല്ലോ യെഹൂദയോടും യെരൂശലേമ്യരോടും: നിങ്ങള്‍ ഈ യാഗപീഠത്തിന്‍റെ മുമ്പില്‍ നമസ്കരിപ്പിന്‍ എന്നു കല്പിച്ചതു?(Add Ref)|(Add Notes)
യെശയ്യാവ് 36:8
ആകട്ടെ; എന്‍റെ യജമാനനായ അശ്ശൂര്‍രാജാവുമായി വാതു കെട്ടുക: തക്ക കുതിരച്ചേവകരെ കയറ്റുവാന്‍ നിനക്കു കഴിയുമെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരയെ നിനക്കു തരാം.(Add Ref)|(Add Notes)
യെശയ്യാവ് 36:9
നീ പിന്നെ എങ്ങനെ എന്‍റെ യജമാനന്‍റെ എളിയ ദാസന്മാരില്‍ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടും നീ മിസ്രയീമില്‍ ആശ്രയിക്കുന്നുവല്ലോ.(Add Ref)|(Add Notes)
യെശയ്യാവ് 36:10
ഞാന്‍ ഇപ്പോള്‍ ഈ ദേശം നശിപ്പിപ്പാന്‍ യഹോവയെ കൂടാതെയോ അതിന്‍റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ[46] എന്നോടു: ഈ ദേശത്തിന്‍റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 36:11
അപ്പോള്‍ എല്യാക്കീമും ശെബ്നയും യോവാഹും രബ്ശാക്കേയോടു: അടിയങ്ങളോടു അരാംഭാഷയില്‍ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്കു അറിയാം; മതിലിന്മേലുള്ള ജന കേള്‍ക്കേ ഞങ്ങളോടു യെഹൂദാഭാഷയില്‍ സംസാരിക്കരുതേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 36:12
അതിന്നു രബ്-ശാക്കേ: നിന്‍റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്‍റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ മതിലിന്മേല്‍ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല്‍ അല്ലയോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 36:13
അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞതെന്തെന്നാല്‍: മഹാരാജാവായ അശ്ശൂര്‍രാജാവിന്‍റെ വാക്കു കേള്‍പ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 36:14
രാജാവു ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; അവന്നു നിങ്ങളെ വിടുവിപ്പാന്‍ കഴികയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 36:15
യഹോവ[46] നമ്മെ നിശ്ചയിമായി വിടുവിക്കും; ഈ നഗരം അശ്ശൂര്‍രാജാവിന്‍റെ കയ്യില്‍ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയില്‍ ആശ്രയിക്കുമാറാക്കുകയും അരുതു.(Add Ref)|(Add Notes)
യെശയ്യാവ് 36:16
ഹിസ്കീയാവിന്നു നിങ്ങള്‍ ചെവി കൊടുക്കരുതു; അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നു: നിങ്ങള്‍ എന്നോടു സന്ധിചെയ്തു എന്‍റെ അടുക്കല്‍ പുറത്തുവരുവിന്‍ ; നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും ഫലം തിന്നുകയും താന്താന്‍റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്‍വിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 36:17
പിന്നെ ഞാന്‍ വന്നു, നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.(Add Ref)|(Add Notes)
യെശയ്യാവ് 36:18
യഹോവ[46] നമ്മെ വിടുവിക്കുമെന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ജാതികളുടെ ദേവന്മാരില്‍ ആരെങ്കിലും തന്‍റെ ദേശത്തെ അശ്ശൂര്‍ രാജാവിന്‍റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?(Add Ref)|(Add Notes)
യെശയ്യാവ് 36:19
ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വ്വയീമിലെ ദേവന്മാരും എവിടെ? അവര്‍ ശമര്‍യ്യയെ എന്‍റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?(Add Ref)|(Add Notes)
യെശയ്യാവ് 36:20
യഹോവ[46] യെരൂശലേമിനെ എന്‍റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തന്‍ തന്‍റെ ദേശത്തെ എന്‍റെ കയ്യില്‍ നിന്നു വിടുവിച്ചുവോ?(Add Ref)|(Add Notes)
യെശയ്യാവ് 36:21
എന്നാല്‍ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 36:22
ഹില്‍ക്കീയാവിന്‍റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന്‍ ശെബ്നയും ആസാഫിന്‍റെ മകന്‍ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്‍റെ അടുക്കല്‍ വന്നു രബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.(Add Ref)|(Add Notes)