📚 എല്ലാ പുസ്തകങ്ങളും

📖 യെശയ്യാവ് : അധ്യായം 13

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യെശയ്യാവ് : അധ്യായം 13 >>

യെശയ്യാവ് 13:1
ആമോസിന്‍റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദര്‍ശിച്ച പ്രവാചകം:(Add Ref)|(Add Notes)
യെശയ്യാവ് 13:2
മൊട്ടക്കുന്നിന്മേല്‍ കൊടി ഉയര്‍ത്തുവിന്‍ ; അവര്‍ പ്രഭുക്കന്മാരുടെ വാതിലുകള്‍ക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയര്‍ത്തി അവരെ കൈ കാട്ടി വിളിപ്പിന്‍ .(Add Ref)|(Add Notes)
യെശയ്യാവ് 13:3
ഞാന്‍ എന്‍റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗര്‍വ്വത്തോടെ ഉല്ലസിക്കുന്ന എന്‍റെ വീരന്മാരെ ഞാന്‍ എന്‍റെ കോപത്തെ നിവര്‍ത്തിക്കേണ്ടതിന്നു വിളിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 13:4
ബഹുജനത്തിന്‍റെ ഘോഷംപോലെ പര്‍വ്വതങ്ങളില്‍ പുരുഷാരത്തിന്‍റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ[46] യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 13:5
ദേശത്തെ ഒക്കെയും നശിപ്പിപ്പാന്‍ ദൂരദേശത്തുനിന്നും ആകാശത്തിന്‍റെ അറ്റത്തുനിന്നും യഹോവയും അവന്‍റെ കോപത്തിന്‍റെ ആയുധങ്ങളും വരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 13:6
യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന്‍ ; അതു സര്‍വ്വശക്തങ്കല്‍നിന്നു സര്‍വ്വനാശംപോലെ വരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 13:7
അതുകൊണ്ടു എല്ലാ കൈകളും തളര്‍ന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.(Add Ref)|(Add Notes)
യെശയ്യാവ് 13:8
അവര്‍ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവര്‍ക്കും പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവര്‍ വേദനപ്പെടും; അവര്‍ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 13:9
ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതില്‍നിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 13:10
ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യന്‍ ഉദയത്തിങ്കല്‍ തന്നേ ഇരുണ്ടു പോകും; ചന്ദ്രന്‍ പ്രകാശം നലകുകയുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 13:11
ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വ്വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.(Add Ref)|(Add Notes)
യെശയ്യാവ് 13:12
ഞാന്‍ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീര്‍തങ്കത്തെക്കാളും ദുര്‍ല്ലഭമാക്കും.(Add Ref)|(Add Notes)
യെശയ്യാവ് 13:13
അങ്ങനെ ഞാന്‍ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്‍റെ ഉഗ്രകോപത്തിന്‍റെ നാളിലും ഭൂമി അതിന്‍റെ സ്ഥാനത്തു നിന്നു ഇളകിപ്പോകും;(Add Ref)|(Add Notes)
യെശയ്യാവ് 13:14
ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേര്‍ക്കാത്ത ആടുകളെപ്പോലെയും അവര്‍ ഓ‍രോരുത്തന്‍ താന്താന്‍റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഓ‍രോരുത്തന്‍ താന്താന്‍റെ സ്വദേശത്തിലേക്കു ഓടിപ്പോകും.(Add Ref)|(Add Notes)
യെശയ്യാവ് 13:15
കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാല്‍ വീഴും.(Add Ref)|(Add Notes)
യെശയ്യാവ് 13:16
അവര്‍ കാണ്‍കെ അവരുടെ ശിശുക്കളെ അടിച്ചുതകര്‍ത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 13:17
ഞാന്‍ മേദ്യരെ അവര്‍ക്കും വിരോധമായി ഉണര്‍ത്തും; അവര്‍ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നില്‍ അവര്‍ക്കും താല്പര്യവുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 13:18
അവരുടെ വില്ലുകള്‍ യുവാക്കളെ തകര്‍ത്തുകളയും; ഗര്‍ഭഫലത്തോടു അവകൂ കരുണ തോന്നുകയില്ല; പൈതങ്ങളെയും അവര്‍ ആദരിക്കയില്ല.(Add Ref)|(Add Notes)
യെശയ്യാവ് 13:19
രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേല്‍ ; ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.(Add Ref)|(Add Notes)
യെശയ്യാവ് 13:20
അതില്‍ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതില്‍ ആരും വസിക്കയുമില്ല; അറബിക്കാരന്‍ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാര്‍ അവിടെ ആടുകളെ കിടത്തുകയും ഇല്ല.(Add Ref)|(Add Notes)
യെശയ്യാവ് 13:21
മരുമൃഗങ്ങള്‍ അവിടെ കിടക്കും; അവരുടെ വീടുകളില്‍ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികള്‍ അവിടെ പാര്‍ക്കും; ഭൂതങ്ങള്‍ അവിടെ നൃത്തം ചെയ്യും.(Add Ref)|(Add Notes)
യെശയ്യാവ് 13:22
അവരുടെ അരമനകളില്‍ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളില്‍ കുറുനരികളും ഔളിയിടും; അതിന്‍റെ സമയം അടുത്തിരിക്കുന്നു; അതിന്‍റെ കാലം ദീര്‍ഘിച്ചുപോകയുമില്ല.(Add Ref)|(Add Notes)