യെശയ്യാവ് 38:1
ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍ അവന്‍റെ അടുക്കല്‍ വന്നു അവനോടു: നിന്‍റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൌഖ്യമാകയില്ല എന്നു യഹോവ[46] അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 38:2
അപ്പോള്‍ ഹിസ്കീയാവു മുഖം ചുവരിന്‍റെ നേരെ തിരിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു:(Add Ref)|(Add Notes)
യെശയ്യാവ് 38:3
അയ്യോ, യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പില്‍ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓര്‍ക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവു ഏറ്റവും കരഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 38:4
എന്നാല്‍ യെശയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യെശയ്യാവ് 38:5
നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടതു: നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ പ്രാര്‍ത്ഥന കേട്ടു നിന്‍റെ കണ്ണുനിര്‍ കണ്ടിരിക്കുന്നു. ഞാന്‍ നിന്‍റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.(Add Ref)|(Add Notes)
യെശയ്യാവ് 38:6
ഞാന്‍ നിന്നെയും ഈ നഗരത്തെയും അശ്ശൂര്‍രാജാവിന്‍റെ കയ്യില്‍നിന്നു വിടുവിക്കും; ഈ നഗരത്തെ ഞാന്‍ കാത്തുരക്ഷിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 38:7
യഹോവ[46], താന്‍ അരുളിച്ചെയ്ത ഈ കാര്യം നിവര്‍ത്തിക്കും എന്നുള്ളതിന്നു യഹോവയുടെ പക്കല്‍നിന്നു ഇതു നിനക്കു ഒരു അടയാളം ആകും.(Add Ref)|(Add Notes)
യെശയ്യാവ് 38:8
ആഹാസിന്‍റെ ഘടികാരത്തില്‍ സൂര്യഗതി അനുസരിച്ചു ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാന്‍ പത്തു പടി പിന്നോക്കം തിരിയുമാറാക്കും; ഇങ്ങനെ സൂര്യന്‍ ഘടികാരത്തില്‍ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞു പോന്നു.(Add Ref)|(Add Notes)
യെശയ്യാവ് 38:9
യെഹൂദാരാജാവായ ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു അതു മാറി സുഖമായ ശേഷം അവന്‍ എഴുതിയ എഴുത്തു:(Add Ref)|(Add Notes)
യെശയ്യാവ് 38:10
എന്‍റെ ആയുസ്സിന്‍ മദ്ധ്യാഹ്നത്തില്‍ ഞാന്‍ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്‍റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 38:11
ഞാന്‍ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവെച്ചു യഹോവയെ കാണുകയില്ല; ഞാന്‍ ഭൂവാസികളുടെ ഇടയില്‍വെച്ചു ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
യെശയ്യാവ് 38:12
എന്‍റെ പാര്‍പ്പിടം നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരന്‍ തുണി ചുരുട്ടുംപോലെ ഞാന്‍ എന്‍റെ ജീവനെ ചുരുട്ടിവെക്കുന്നു; അവന്‍ എന്നെ പാവില്‍നിന്നു അറുത്തുകളയുന്നു; ഒരു രാപകല്‍ കഴിയുംമുമ്പെ നീ എനിക്കു അന്തംവരുത്തുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 38:13
ഉഷസ്സുവരെ ഞാന്‍ എന്നെത്തന്നേ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്‍റെ അസ്ഥികളെ എല്ലാം തകര്‍ത്തുകളയുന്നു; ഒരു രാപകല്‍ കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 38:14
മീവല്‍പക്ഷിയോ കൊക്കോ എന്ന പോലെ ഞാന്‍ ചിലെച്ചു; ഞാന്‍ പ്രാവുപോലെ കുറുകി എന്‍റെ കണ്ണു ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാന്‍ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്കു ഇട നില്‍ക്കേണമേ.(Add Ref)|(Add Notes)
യെശയ്യാവ് 38:15
ഞാന്‍ എന്തു പറയേണ്ടു? അവന്‍ എന്നോടു അരുളിച്ചെയ്തു, അവന്‍ തന്നേ നിവര്‍ത്തിച്ചും ഇരിക്കുന്നു; എന്‍റെ മനോവ്യസനം ഹേതുവായി ഞാന്‍ എന്‍റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും.(Add Ref)|(Add Notes)
യെശയ്യാവ് 38:16
കര്‍ത്താവേ, അതിനാല്‍ മനുഷ്യര്‍ ജീവിക്കുന്നു; എന്‍റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൌഖ്യമാക്കി എന്‍റെ ജീവനെ രക്ഷിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 38:17
സമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും നീ എന്‍റെ സകലപാപങ്ങളെയും നിന്‍റെ പിറകില്‍ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്‍റെ പ്രാണനെ നാശകൂഴിയില്‍നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 38:18
പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയില്‍ ഇറങ്ങുന്നവര്‍ നിന്‍റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.(Add Ref)|(Add Notes)
യെശയ്യാവ് 38:19
ഞാന്‍ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവന്‍ , ജീവനുള്ളവന്‍ മാത്രം നിന്നെ സ്തുതിക്കും; അപ്പന്‍ മക്കളോടു നിന്‍റെ വിശ്വസ്തയെ അറിയിക്കും.(Add Ref)|(Add Notes)
യെശയ്യാവ് 38:20
യഹോവ[46] എന്നെ രക്ഷിപ്പാന്‍ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ ജീവപര്യന്തം യഹോവയുടെ ആലയത്തില്‍ തന്ത്രിനാദത്തോടെ എന്‍റെ ഗീതങ്ങളെ പാടും.(Add Ref)|(Add Notes)
യെശയ്യാവ് 38:21
എന്നാല്‍ അവന്നു സൌഖ്യം വരേണ്ടതിന്നു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേല്‍ പുരട്ടുവാന്‍ യെശയ്യാവു പറഞ്ഞിരുന്നു.(Add Ref)|(Add Notes)
യെശയ്യാവ് 38:22
ഞാന്‍ യഹോവയുടെ ആലയത്തില്‍ കയറിച്ചെല്ലും എന്നതിന്നു അടയാളം എന്തു എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.(Add Ref)|(Add Notes)