📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 101

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 101 >>

സങ്കീർത്തനങ്ങൾ 101:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] ഞാന്‍ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാന്‍ നിനക്കു കീര്‍ത്തനം പാടും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 101:2
ഞാന്‍ നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ ശ്രദ്ധവേക്കും; എപ്പോള്‍ നീ എന്‍റെ അടുക്കല്‍ വരും? ഞാന്‍ എന്‍റെ വീട്ടില്‍ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 101:3
ഞാന്‍ ഒരു നീചകാര്യം എന്‍റെ കണ്ണിന്നു മുമ്പില്‍ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അതു എന്നോടു ചേര്‍ന്നു പറ്റുകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 101:4
വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാന്‍ അറികയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 101:5
കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹായിക്കയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 101:6
ദേശത്തിലെ വിശ്വസ്തന്മാര്‍ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്‍റെ ദൃഷ്ടി അവരുടെമേല്‍ ഇരിക്കുന്നു; നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ നടക്കുന്നവന്‍ എന്നെ ശുശ്രൂഷിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 101:7
വഞ്ചനചെയ്യുന്നവന്‍ എന്‍റെ വീട്ടില്‍ വസിക്കയില്ല; ഭോഷകു പറയുന്നവന്‍ എന്‍റെ മുമ്പില്‍ ഉറെച്ചുനില്‍ക്കയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 101:8
യഹോവയുടെ നഗരത്തില്‍നിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന്നു ദേശത്തിലെ ദുഷ്ടന്മാരെ ഒക്കെയും ഞാന്‍ രാവിലെതോറും നശിപ്പിക്കും.(Add Ref)|(Add Notes)